എം ടി എം എച്ച്.എസ്സ് എസ്സ്. പാമ്പാക്കുട
എം ടി എം എച്ച്.എസ്സ് എസ്സ്. പാമ്പാക്കുട | |
---|---|
വിലാസം | |
പാമ്പാക്കുട എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
24-01-2010 | Mtcmuvattupuzha |
ചരിത്രം
1936-ല്‍ ഒരു യു.പി. സ്‌കൂളായി ആരംഭിച്ച ഈ സ്ഥാപനം 1947-ല്‍ ഹൈസ്‌കൂളായും 2003-ല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. ബഹു. കോനാട്ട് അബ്രഹാം മല്‍പ്പാന്റെ നേതൃത്വത്തിലും ഉടമസ്ഥതയിലും ഏതാനും വ്യക്തികള്‍ ചേര്‍ന്ന് മാനേജിംഗ് കമ്മിറ്റി രൂപീകരിച്ച് 8 ഏക്കറോളം ഭൂമി വാങ്ങി കെട്ടിടങ്ങള്‍ പണിതാണ് സ്‌കൂള്‍ ആരംഭിച്ചത്. ഇതിന്റെ പ്രഥമ ഹെഡ്‌മാസ്റ്റര്‍ ശ്രീ. എം.വി. ചെറിയാന്‍ എക്‌സ്. എം.എല്‍.എ ആയിരുന്നു. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഈ വിദ്യാലയം എന്നും മുന്‍പന്തിയിലായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100 ശതമാനവും ഹയര്‍സെക്കന്ററി ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ 92 ശതമാനവും സയന്‍സ് വിഭാഗത്തില്‍ 100 ശതമാനവും വിജയം കലസ്ഥമാക്കുവാന്‍ സ്‌കൂളിന്‌സാധിച്ചു. 1992 മുതല്‍ 2005 വരെ 12 വര്‍ഷം അത്‌ലറ്റിക്‌സില്‍ വിദ്യാഭ്യാസ ജില്ലാ ചാമ്പ്യന്‍ഷിപ്പ് ഈ സ്‌കൂളിനായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി നീന്തലിലും വിദ്യാഭ്യാസ ജില്ലാ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്. 1992 മുതല്‍ സംസ്ഥാന നീന്തല്‍ മേളയിലും ഈ സ്‌കൂളിലെ കുട്ടികള്‍ മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. നീന്തലിലുള്ള കുട്ടികളുടെ താത്‌പര്യവും അതുമൂലം അവര്‍ക്കുണ്ടാകുന്ന നേട്ടങ്ങളും പരിഗണിച്ച് സ്‌കൂള്‍ സപ്‌തതി ആഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍ മാനേജിംഗ് ബോര്‍ഡ് 2005-ല്‍ സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിച്ചു. 2007-08 സ്‌കൂള്‍ വര്‍ഷം നടന്ന സംസ്ഥാന സ്‌കൂള്‍ നീന്തല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന രണ്ടാമത്തെ സ്‌കൂള്‍ ആയി. സബ് ജൂനിയര്‍ വിഭാഗം ചാമ്പ്യന്‍ഷിപ്പ്, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയ്‌ക്ക് നേടിക്കൊടുക്കുന്നതിന് ഈ സ്‌കൂളിലെ കുട്ടികള്‍ക്ക് സാധിച്ചു. വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു പി.ടി.എ.യും ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും ഈ സ്‌കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. സ്ഥാപകാംഗങ്ങള്‍ എല്ലാവരും നിര്യാതരായി. പിന്‍തുടര്‍ച്ചാവകാശികളാണ് ഇപ്പോഴത്തെ മാനേജിംഗ് ബോര്‍ഡ് അംഗങ്ങള്‍. റവ. ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ടാണ് ഇപ്പോള്‍ സ്‌കൂള്‍ മാനേജരായി പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍ ഹെഡ്‌മാസ്റ്ററായി Smt.Lovely joseph ഉം ഹയര്‍സെക്കന്ററി വിഭാഗം പ്രിന്‍സിപ്പലായി ശ്രീ. എം.കെ. ജോസും കായികാദ്ധ്യാപകനായി ശ്രീ. ജോര്‍ജ്ജ് ജോസും പ്രവര്‍ത്തിക്കുന്നു. മാനേജിംഗ് ബോര്‍ഡ് അംഗങ്ങളുടെയും, പി.ടി.എയുടെയും വിദ്യാര്‍ത്ഥികളുടെയും ആത്മാര്‍ത്ഥമായ സഹകരണങ്ങള്‍ കൊണ്ട് സ്‌കൂള്‍ അനുദിനം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്.
ഭൗതികസൗകര്യങ്ങള്‍
എട്ടേക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും നീന്തല്‍ കുളവും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- കരാട്ടെ ക്ലബ്
- നീന്തല്‍ പരിശീലനം
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ലാഗ്വേജ് ക്ലബ്
- ഫിലിം ക്ലബ്
മാനേജ്മെന്റ്
Manager -റവ. ഡോ. ജോണ്‍സ് എബ്രഹാം കോണാട്ട്
Managing Board Members
- ശ്രീ കെ.പി പോള്‍ കെച്ചുപുരക്കല്‍
- ശ്രീ എം ജെ ജേക്കബ് I.P.S മാറെക്കാട്ട് ഐക്കര മഠം
- ശ്രീമതി സിംലു റോയി മാഡപ്പറമ്പില്‍
- ശ്രീമതി മേരി ഉടുപ്പുണ്ണി ചാലപ്പുറം
മുന്‍ സാരഥികള്‍
'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്' :
- M.V Cherian
- Fr.K.U.Kuriakose
- Mary peter
- George C. Mathew
- M. Rajan
- .K.P Paul
- P .Sankarankutty Aassari
- M.G.Aleyamma
- Mary Joseph
- K.S.Rohini
- Beena Sankar
- C.K Aleyamma
- Simon Thomas
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- Sri. George Onakkoor
- Rev Fr. Dr. Johns Abraham Konattu
- Sri. M.J Jacob I.P.S
- The school is situated on Marakkattu Junction near Pampakuda
സൗകര്യങ്ങള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.927363" lon="76.520687" zoom="18" height="525" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.926913, 76.521149
MTMHSS PAMPAKUDA
</googlemap>
|
മേല്വിലാസംഎം.ടി.എം.എച്ച്.എസ്.എസ്. പാമ്പാക്കുട |