Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ
വളരെ സന്തോഷത്തോടെയാണ് ഞാൻ അന്ന് സ്കൂളിൽ പോയത്. കാരണം ആ ദിവസമായിരുന്നു നെടുമങ്ങാട് ഓട്ടം. ഞാനും എൻ്റെ കൂട്ടുകാരും ചേർന്ന് ഒത്തിരി കളിച്ചു. രാത്രി ലൈറ്റ് കാണാൻ പോകുന്നതിനെക്കുറിച്ചും സംസ്സാരിച്ചു.എന്നാൽ അന്ന് ഉച്ചയ്ക്ക് സ്കൂൾവിട്ടു വീട്ടിൽ ചെന്ന് അമ്മയോട് കാരണം തിരക്കിയപ്പോൾ അമ്മപറഞ്ഞു ‘ കൊറോണ ‘ എന്ന വൈറസ് അസുഖം നമ്മുടെ രാജ്യത്ത് കുറച്ചു പേർക്ക് പടർന്ന് പിടിച്ചു. ആൾക്കൂട്ടം കൂടാൻ പാടില്ല. അതുകൊണ്ട് ഇനിമുതൽ എല്ലാം സ്കൂളുകൾക്കും അവധി കൊടുക്കുമെന്നും പറഞ്ഞു. ഇതുകേട്ടപ്പോൾ എനിക്ക് ഒരുപാട് സങ്കടം തോന്നി ഇനി എൻ്റെ കൂട്ടുകാരോടൊപ്പം എങ്ങനെ കളിക്കും? ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ചൈനയാണ് എന്നെനിക്കറിയാം അവിടെയാണ് കൊറോണ എന്ന മഹാരോഗം പടർന്ന് കൊണ്ടിരിക്കുന്നത്. നമ്മുടെ രാജ്യത്തും ഈ മഹാരോഗം പടർന്ന് പിടിക്കാതിക്കാനാണ് നമ്മുടെ വിദ്യാലയങ്ങൾ അടച്ചുപൂട്ടിയതെന്ന് എനിക്ക് മനസ്സിലായി. വീട്ടിൽ വെറുതെയിരിക്കുന്ന സമയത്ത് എൻ്റെ ദീപ ടീച്ചർ അയച്ചുതരുന്ന ക്വിസ്സ് ചോദ്യോത്തരങ്ങൾ ഞാൻ എഴുതിയെടുത്ത് പഠിക്കറുണ്ട്. കൂടാതെ ധാരാളം കടങ്കഥകളും ടീച്ചർ എനിക്ക് അയച്ചുതരുന്നുണ്ട് ഇതിനിടയിൽ ധാരാളം ചിത്രങ്ങളും വരച്ചു. ഇങ്ങനെ ഓരോന്നായി ചെയ്യാൻ തുടങ്ങിയപ്പോൾ സമയം പോകുന്നതേ അറിഞ്ഞില്ല. ഇപ്പൊ എനിക്ക് ഒരു പ്രാർത്ഥനയേയുള്ളൂ. കൊറോണ എന്ന മഹാരോഗത്തിൽ നിന്നും എൻ്റെ നാടിനെയും എൻ്റെ രാജ്യത്തിനെയും കാത്ത് കാത്ത് രക്ഷിക്കണേയെന്ന്..........
ദേവിക എസ്.എ
|
3 A ഗവ.യുപിഎസ് രാമപുരം നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
|
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|