കൊറോണ വൈറസിനെ കുറക്കാൻ വേണ്ടി മാർച്ച് 24ന് തുടങ്ങിയ ലോക്ക് ഡൌൺ ആണ്. ചൈനയിൽ നിന്നുമാണ്കൊറോണ എന്ന വലിയ രോഗം തുടങ്ങിയത്, അത് പടർന്ന് ഇന്ത്യയിലും എത്തി. ലോക്ക് ഡൌൺ ആയത് കൊണ്ട് ഞങ്ങൾ കുട്ടികളെ ആരും വീടിനു പുറത്തേക്ക് വിടുന്നില്ല. ഏതായലും പുറത്ത് പോകുന്നവർ മാസ്ക്ക്കെട്ടി വേണം പുറത്ത് പോകാൻ. അല്ലെങ്കിൽ കൊറോണ പകരും. വെറുതെ പുറത്തിറങ്ങി നടന്നാൽ പോലീസ് പിടിക്കും. ചില കുട്ടികൾ കൊറോണ ബാധിച് ആശുപത്രിയിൽ പോയി, അവർക്ക് ശ്വാസം കിട്ടുന്നില്ലായിരുന്നു. കോറോണക്ക് കോവിഡ് 19എന്നും പേരുണ്ട്. പുറത്ത് പോയി സാധനങ്ങൾ വാങ്ങി വന്ന അമ്മ കൈ സോപ്പിട്ടു കഴുകിയാണ് അകത്തേക്ക് കയറിയത്. പുറത്ത് കടകളില്ലെല്ലാം സോപ്പും വള്ളവും കൈകഴുകാൻ വെച്ച കാര്യം അമ്മ പറഞ്ഞു. ലോക്ക് ഡൌൺ കഴിഞ്ഞാൽ നമുക്കെല്ലാവർക്കും പുറത്തിറങ്ങി കളിക്കാം സ്കൂളിലും പോകാം കൊറോണ വരാതിരിക്കാൻ നമുക്ക് എല്ലാവരും പറയുന്നത് അനുസരിച്ച് വീട്ടിൽ തന്നെ ഇരിക്കാം കൂട്ടുകാരെ.