കാഞ്ഞിരോട് യു പി സ്കൂൾ/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
19:32, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13365 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം


 ബാക്ടീരിയ വൈറസുകൾ പൂപ്പൽ പരാത ജീവികൾ എന്നിവയടങ്ങുന്ന രോഗാണു വൃദ്ധം, വിശത്വം ഉള്ളതും ഇല്ലാത്തതുമായ അന്യവസ്തുക്കൾ, അർബുദങ്ങൾ തുടങ്ങിയ ബാഹ്യവും ആന്തരികവുമായ ദ്രോഹങ്ങളിൽ ചെറുക്കുന്നതിലെക്കായ് ജന്തുശരീരം നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളെ യും ആകെത്തുകയിൽ പറയുന്ന പേരാണ് രോഗപ്രതിരോധ വ്യവസ്ഥ.
         രോഗപ്രതിരോധ ശേഷിയെ പറ്റിയുള്ള ആദ്യത്തെ പരാമർശം ബിസി 430 ഏതൻസിലെ plague ഇനോട് അനുബന്ധിച്ചാണ് ഉണ്ടായത്. രോഗം ഉണ്ടായ വർക്കും വീണ്ടും രോഗബാധ ഉണ്ടാവാനുള്ള സാധ്യത ഇല്ലാതെതന്നെ അസുഖം ബാധിച്ചവരെ ശുശ്രൂഷിക്കാൻ സാധിക്കുന്നുണ്ടെന്ന് തൂസൈഡിഡസ്‌ നിരീക്ഷിക്കുകയുണ്ടായി. പതിനെട്ടാം നൂറ്റാണ്ടിൽ തേളിനെ വിഷമം കൊണ്ട് പരീക്ഷണം നടത്തിയ പിയറി ലൂയിസ് മൗപ്പൂർ ടൂയിസ്‌ ചിലയിനം നായ്ക്കൾക്കും എലി കൾക്കും ഇതിനെതിരെ പ്രതിരോധ ശേഷിയുണ്ടെന്ന് കണ്ടെത്തുകയുണ്ടായി.
        വിവിധ തലങ്ങളിലൂടെ ഇവിവിധ തലങ്ങളിലൂടെ തും രോഗബാധയ്ക്ക് എതിരെ ഓരോ ഘട്ടത്തിലും കൂടുതൽ കൃത്യതയോടെ പ്രവർത്തിക്കുന്നതുമായ പ്രതിരോധ സംവിധാനമാണ് ഉള്ളത്.
            നമ്മൾ മനുഷ്യർ എല്ലാവരും ചിന്തിക്കുന്ന ഒരു കാര്യമാണ്. എന്തുകൊണ്ടാണ് എനിക്കുള്ള പകർച്ചവ്യാധി അവനില്ലാത്തത്? അത് സ്വാഭാവികമാണ്.
           ഇതാണ് അതിന്റെ ഉത്തരം:-
       രോഗ പ്രതിരോധശേഷിയുള്ള ആൾക്ക് ഏത് രോഗവും നേരിടാൻ കഴിയും. അത് പകർച്ചവ്യാധി ആയാലും. രോഗപ്രതിരോധശേഷി എന്നത് നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഒരുപാട് ഘടകങ്ങൾ ചേർന്ന് ലഭിക്കുന്ന ഒന്നാണ് ഇത്..
       സാംക്രമികരോഗങ്ങൾ വരുന്ന സമയത്ത് മാത്രം ശ്രദ്ധിക്കേണ്ട ഒന്നല്ല ശരീരത്തിലെ രോഗ പ്രതിരോധ ശേഷി കൂട്ടുവാൻ ആവശ്യമായിട്ടുള്ള കാര്യങ്ങൾ ചെയ്യുക എന്നുള്ളത്. ശ്രദ്ധയോടെ മുന്നോട്ടു പോകുന്ന ആളുകൾക്ക് മാത്രം നേടിയെടുക്കാൻ കഴിയുന്ന ഒന്നാണ് രോഗപ്രതിരോധശേഷി എന്നുള്ളത്. പ്രത്യേക ഭക്ഷണം കൊണ്ട് നേടിയെടുക്കാനും കഴിയില്ല. ഏതു രോഗങ്ങളും പ്രതിരോധിക്കാനുള്ള ഒരു കഴിവ് ശരീരത്തിന് സാധ്യമാകുന്ന എന്നുള്ളതാണ് രോഗപ്രതിരോധ ശേഷിയുടെ പ്രധാനപ്പെട്ട ഒരു കാര്യം.
        ചെറിയ മഴ കൊണ്ടാൽ, പുറത്തിറങ്ങിയാൽ, ചീത്ത ആയിട്ടുള്ള വായു ശ്വസിച്ചാൽ ഇങ്ങനെ പല കാരണങ്ങൾ കൊണ്ട്, കാലാവസ്ഥ മാറ്റം വരുമ്പോൾ, മഴക്കാലം മാറി വേനൽക്കാലം ആകുമ്പോൾ അല്ലെങ്കിൽ വേനൽ കാലം മാറി മഴക്കാലമാകുമ്പോൾ തരത്തിൽ പെട്ടെന്ന് രോഗം പിടിപെടുന്ന ആളുകളുണ്ട്. എന്നാൽ കാലാവസ്ഥാമാറ്റം ആയാലും, മഴ കൊണ്ടാലും ഒന്നും പെട്ടെന്ന് ബുദ്ധിമുട്ടുകൾ വരാത്ത ആളുകളെയും നമ്മൾ കാണാറുണ്ട്. അത് അവരുടെ ശരീരത്തിലെ രോഗപ്രതിരോധ ശേഷിയെ ആണ് കാണിക്കുന്നത്. രോഗപ്രതിരോധ ശേഷി കൂട്ടുവാൻ കൃത്യമായി നല്ല ഗുണങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുക, ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക ഇത്തരത്തിൽ നമ്മുടെ ആരോഗ്യത്തിന് ആവശ്യമായ ഘടകങ്ങൾ കൃത്യവും ശരീരത്തിന് കൊടുക്കാൻ കഴിഞ്ഞാൽ അതിലൂടെ നമുക്ക് രോഗപ്രതിരോധശേഷി കൂട്ടാൻ കഴിയും
       -----------
 

റിസ പി
7 കാഞ്ഞിരോട് എ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം