വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

രോഗ പ്രതിരോധം
നാം ഏറെ പ്രതിരോധ മാർഗങ്ങൾ എടുക്കെണ്ട സമയമാണിത്. ലോകം മുഴുവനും കൊറോണ വൈറസ് എന്ന മഹാമാരിയുടെ ഭീതിയിലാണ്.മനുഷ്യരും പക്ഷികളും ഉൾപെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസാണ് കൊറോണ വൈറസ്. ഇതിന്റെ ആദ്യ ലക്ഷണം ജലദോഷപനിയാണ്. കൊറോണ വൈറസ്‌ ശ്വാസനാളിയെയാണ് ബാധിക്കുക. രോഗം ഗുരുതരമായ ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടായി മരണവും സംഭവിക്കാം. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. വൈറസ് ബാധിച്ചാൽ ഏതാനും ദിവസങ്ങൾ കഴിഞ്ഞാൽ ലക്ഷണങ്ങൾ കാണിക്കും. പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ന്യൂമോണിയ, ബ്രോകൈറ്റ്സ് പോലുള്ള ശ്വാസരോഗങ്ങൾ പിടികൂടും.


ലോകത്തിൽ കൊറോണ ബാധകർ പത്തുലക്ഷം കവിഞ്ഞു. ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് അമേരിക്കയിലാണ്. വൈറസ് ബാധ ആദ്യമായി സ്ഥിതീകരിച്ചത് ചൈനയിലാണ്. വൈറസ് ബാധക്ക് ഇതുവരെ മരുന്ന് കണ്ടുപിടിക്കാനായില്ല. വൈറസ് പടരാതിരിക്കാനുള്ള ഏക മാർഗം പ്രതിരോധം തന്നെയാണ്. അതിനായി നമ്മൾ വീടുകളിൽ തന്നെ ഇരിക്കുക, സാമൂഹിക അകലം പാലിക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, തുമ്മുമ്പോഴും, ചുമക്കുമ്പോഴും തൂവാലയോ ടിഷുവൊ ഉപയോഗിച്ച് മുഖം പൊതിയുക. ഇടക്കിടെ കൈകൾ സോപ്പ് ഉപയോഗിച് ഇരുപതു സെക്കന്റ്‌ നേരം കഴുകുകയോ അല്ലങ്കിൽ സാനിറ്റൈസർ ഉപയോഗിച് കൈകൾ വൃത്തിയാക്കുകയോ ചെയുക. നമ്മുടെ സുരക്ഷക്ക് വേണ്ടി കേന്ദ്ര സർക്കാർ ലോക്ക് ഡൌൺ പ്രഖ്‌യാപിച്ചിരിക്കുന്നു. അതിനാൽ നമുക്ക് വീട്ടിൽ സുരക്ഷിതരായിരുന്നു കൊറോണ എന്ന മഹാ മാരിയെ നേരിടാം.

DEVANANDHA.V.S
7 C വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം