ഗവ എച്ച് എസ് എസ് , കലവൂർ/അക്ഷരവൃക്ഷം/മങ്ങ‍ുന്ന ഭംഗികൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:27, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34006 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മങ്ങ‍ുന്ന ഭംഗികൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മങ്ങ‍ുന്ന ഭംഗികൾ


മങ്ങ‍ുന്ന ഭംഗികൾ

എന്റെ ബാല്യത്തിന്റെ ഓർമ്മകളിൽ
ഓർക്ക‍ുന്ന‍ു ഞാനാ ക‍ുളിരര‍ുവി
തണൽ വിരിക്ക‍ുന്ന വൻവ‍ൃക്ഷങ്ങള‍ും
ഇന്നില്ലാവ‍ൃക്ഷവ‍ും ആ തണല‍ും
കളകളം പാട‍ുന്നോരര‍ുവികള‍ും
ഇന്ന‍ു ഞാൻ കിളിവാതിലിൽ ചാരിനിൽക്ക‍ുമ്പോൾ
തഴ‍ുക‍ുന്ന കാറ്റിന‍ും വിഷ ഗന്ധമായ്.
ക‍ുളിരിനായാമഴ ഒന്ന‍ു നനയ‍ുമ്പോൾ
വിഷമാണ് പെയ്യ‍ുന്നതെന്നോർക്ക നീ
ആരാണിതിനെല്ലാം കാരണക്കാർ
ഞാനാണ് നീയാണ് നമ്മളാണ്
നാമിന്ന‍ു ചെയ്യ‍ുമീ ദ‍ുഷ്‍പ്രവർത്തി
ആത്മഹത്യയ്‍ക്ക് സമാനമല്ലോ
കൊല്ലപ്പെട‍ുന്നൊരീ പ‍ുഴകളെല്ലാം
ഇന്ന‍ു ഞാൻ നാളെ നീ എന്ന‍ു ചൊൽവ‍ൂ
അത‍ുകൊണ്ടിനിയിതാ സമയമായി
ഒന്നിച്ച‍ു കൈകോർത്ത് രക്ഷനേടാൻ
അമ്മയാം പ്രക‍ൃതിയെ സംരക്ഷിച്ച്
ജീവിച്ചിടാമിനി സൗഖ്യമായി

 

ഗൗരീനന്ദ.വി
9B ഗവൺമെന്റ് എച്ച്.എസ്.എസ്. കലവ‍ൂർ, ആലപ്പ‍ുഴ
ചേർത്തല ഉപജില്ല
ആലപ്പ‍ുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത