ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/സീൻ കോൺട്ര

15:30, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35028 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സീൻ കോൺട്ര <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സീൻ കോൺട്ര

വാറുണ്ണിയുടെ തോക്കോ
മുരുകന്റെ ശൂലമോ
പ്രയോഗിക്കാൻ പുലിയല്ല!
ഡോക്ടർ സണ്ണിയെ വിളിച്ച്
ഹിപ്നോട്ടൈസ് ചെയ്യിക്കാൻ
മനോരോഗിയായ ഗംഗയല്ല!
മേപ്പാടനെയോ കത്തനാരെയോ
വിളിച്ചൊഴിപ്പിക്കാൻ
ആകാശഗംഗയുമല്ല
ദാസനും വിജയനുമായിരുന്നേൽ
പവനായി മതിയായിരുന്നു!
പിന്നെയുള്ളത് പ്രതാപചന്ദ്രന്റെ
ഡയലോഗാ
കേട്ടോടാ തോമാച്ചാ, എനിക്കങ്ങ്
ഡൽഹിയിലുമുണ്ടെടാ പിടി
രാഷ്ട്രീയക്കാരനായിരുന്നേൽ
വിരണ്ടേനെ
ഇതുപക്ഷേ വയറസായിപ്പോയി
ദൃശ്യത്തിലെ ജോർജുകുട്ടി കളിക്കണം
ബുദ്ധിപൂർവ്വം കരുതലോടെ
പടരാതെ സോപ്പിട്ട് തേച്ച്മാച്ച് കളയണം
   

ആദിത്യൻ ബി.കെ
8 ബി ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത