ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/ഏകാന്തത
ഏകാന്തത സൃഷ്ടിക്കുന്നു
അസ്തമയത്തിനു നേരമായി എന്നു ചൊല്ലി കടലിൽ മാറിലേക്ക് സൂര്യനും താണുപോയി കൂട്ടം തെറ്റി പോയതാണോ അതോ എൻ കൂട്ടുകാർ ഒറ്റപ്പെടുത്തി പോയതാണോ ദിക്കുകൾ ഏതെന്നറിയാതെ ഇരുട്ടിൽ ഞാൻ ഏകനായി ചിറകുകൾ രണ്ടും തളർന്ന പോലെ എന്നിൽ ഭാരം ഏറിയ പോലെ മരണം എന്നെ വേട്ടയാടും പോലെ എൻ ഹൃദയ തന്ത്രികൾ ത്രസിക്കുന്നു മനസ് മരവിക്കും ഏകാന്തത ഭയത്തിൽ പടുകുഴിയിൽ വീഴും നേരം അമ്മയാം ഭൂമി എന്നെ മാടി വിളിക്കുന്നു അമ്മതൻ മാറിൽ അന്ത്യവിശ്രമം കൊള്ളാൻ കാലചക്രം ഏറെ കടന്നു പോയി ദിക്കറിയാതെ കുഴങ്ങുന്നു ഞാൻ എങ്ങു പോയി മറഞ്ഞു എൻ കൂട്ടരേ ഏകാന്തതയാണ് ഇന്നെൻ കൂട്ടിനു പൂർവദിക്മുഖത്തിങ്കൽ തേരിലേറി സൂര്യാംശുക്കൾ എന്നെ തേടി വന്നു ഇരുട്ടാകും പടയാളികൾ എങ്ങോ പോയി മറഞ്ഞു ഭയമാം തടവറയിൽ നിന്നും ഞാൻ മോചിതനായി അങ്ങകലെ നിന്നാരോ വരും പോലെ എൻ കൂട്ടുകാർ എന്നെ തേടിയെത്തി എന്നെയും കൊണ്ടവർ പറന്നു പോയി മഹിതാൻ ഏതോ കോണിലേക്ക്.... ഇന്നെൻ ജീവിതയാത്രയിൽ അസ്തമയ സൂര്യനെയും കാത്ത് ഏകാന്തതയെ പുല്കി ഇരുട്ടാകും തടവറയിൽ കഴിഞ്ഞിടുന്നു.
|