മദ്ധ്യവേനൽ അവധിക്കാലം തേൻ മധുരം പൊഴിയും കാലം നാട്ടുമാവിൻ ചോട്ടിൽ തമ്മിൽ കൂട്ടുകൂടും കുസൃതിക്കാലം കൊന്നപ്പൂക്കുലകൾ കാറ്റിൽ പൊന്നുതിർക്കും മേടക്കാലം സുന്ദരമാ സുരഭിലകാലം സ്മരണകളായ് മാറിയ കാലം കാലം കലി പൂണ്ടൊരു കാലം കാരാഗൃഹമാസക്കാലം കളിചിരികൾ മായും തൊടിയിൽ ഭീതിദമാം നിഴൽ വിളയാട്ടം വിഷമാരി പെയ്തുറയുന്നു മരണത്തിൻ വിത്തെറിയുന്നു ഈ താപകടലല താണ്ടാൻ സുഖശീതള സൗഖ്യം നുകരാൻ മെയ്യകലം പാലിച്ചീടാം മനസ്സാൽ ദൃഢബന്ധിതരാകാം ഉല്ലാസം വിടരും വേനൽ അവധിക്കായ് കാവലിരിക്കാം