ഉത്സവമാക്കാൻ കാത്തുവച്ചൊരു അവധികാലം . കൊറോണവന്നു മുടിച്ചിതെന്തു കലികാലം കളിയില്ല ചിരിയില്ല ഭീതിയാർന്ന ഞങ്ങൾ സമ്പർക്കമില്ലാതുഴലുന്നു നാം. കൊറോണയെ തുരത്താനായ് വീടിനുള്ളിൽ കഴിഞ്ഞിടേണം പ്രളയ ദുരിതം പോലെ ഒരുമയോടെ നേരിടേണം. താങ്ങും തണലും നമുക്കേകിയ പ്രവാസികളെ നാം മറന്നിടാതെ വ്യക്തി ശുചിത്ത്വം പാലിച്ചിടേണം കൊറോണയെ നാം തുരത്തിടേണം .