എസ്സ്.വി.ജി.വി.പി.എച്ച്.എസ്സ് കിളിരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
എസ്സ്.വി.ജി.വി.പി.എച്ച്.എസ്സ് കിളിരൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-2010എസ്സ്.വി.ജി.വി.പി.എച്ച്.എസ്സ്.കിളിരൂ൪




ചരിത്രം

പൂജനീയ ശ്രീ വിജയാനന്ദ ഗുരുസ്വാമി 1938 ല്‍ (1114 മകരം) സ്ഥാപിച്ച ശ്രീ വിജയാനന്ദ ഗുരു വിദ്യാപീഠം കോട്ടയം ജില്ലയില്‍ തിരുവാര്‍പ്പ് പഞ്ചായത്തില്‍ പെട്ട കിളിരൂരിലെ ഒരു പ്രധാന വിദ്യാ കേന്ദ്രമാണ്. ശ്രീ ചിറ്റേഴത്ത് പത്മനാഭപിള്ള ദാനം ചെയ്ത എട്ട് സെന്‍റ് സ്ഥലത്താണ് ഈ പാഠശാല തുടങ്ങിയത്. കോട്ടയത്തെ പ്രമുഖ അഭിഭാഷകനും നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ കോട്ടയം യൂണിയന്‍ പ്രസിഡന്‍റുമായിരുന്ന അഡ്വക്കേറ്റ് എന്‍.ഗോവിന്ദമേനോന്‍ ആയിരുന്നു സ്കൂളിന്‍റെ ആദ്യ മാനേജര്‍. പിന്നീട് ശ്രീ വിജയാനന്ദ വിദ്യാ പീഠ പ്രവര്‍ത്തക സംഘം രജിസ്റ്റര്‍ ചെയ്യുകയും എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി ആയിരുന്ന ശ്രീ മക്കപ്പുഴ വാസുദേവപിള്ള മാനേജരാകുകയും ചെയ്തു. അദ്ദേഹത്തിന് ശേഷം മാനേജരായത് റിട്ടയേര്‍ഡ് ഹെഡ് മാസ്റ്ററും സാമൂഹ്യപ്രവര്‍ത്തകനുമായ ശ്രീ എന്‍.പി.ഉണ്ണിപ്പിള്ളയുമാണ്. അദ്ദേഹത്തിന്‍റെ മരണശേഷം ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റും ചങ്ങനാശ്ശേരിയിലെ പ്രമുഖ വ്യക്തിയുമായ ശ്രീ വി.ആര്‍.മുരളീചന്ദ്രം മാനേജരായി.

       നാലാങ്കല്‍ ശ്രീ പത്മനാഭപിള്ളയായിരുന്ന സ്കൂളിന്‍റെ ആദ്യ ഹെഡ്മാസ്റ്റര്‍ അദ്ദേഹത്തെ തുടര്‍ന്ന് 

ശ്രീ ഇ.ഇസഡ്.കുര്യന്‍, ശ്രീ ആര്‍.കെ.മേനോന്‍, ശ്രീമതി സി.എം.ശാരദാ ദേവി, ശ്രീമതി കെ.ശാരദാമ്മ, ശ്രീമതി കെ.എസ്.കുസുമകുമാരി, ശ്രീമതി വി.ജി.സൂസമ്മ എന്നിവര്‍ സ്കൂളിന്‍റെ ചുമതല സ്തുത്യര്‍ഹമാംവിധം നിര്‍വഹിച്ചു.

      സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും നാട്ടുകാരനുമായ ശ്രീ കെ.ജോസഫ് ജോണ്‍ ആണ് ഇപ്പോഴത്തെ ഹെഡ് മാസ്റ്റര്‍.

1938 ല്‍ സ്ഥാപിതമായപ്പോള്‍ സംസ്കൃത സ്കൂളായി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് സെക്കന്‍ററി തലത്തിലേക്ക് ഉയര്‍ത്തി. 1962 ല്‍ സ്കൂളിന്‍റെ രജത ജൂബിലി ആഘോഷിച്ചതിന്‍റെ സ്മരണക്കായി പുതിയ കെട്ടിടം നിര്‍മ്മിച്ചു.

ഭൗതികസൗകര്യങ്ങള്‍

കോട്ടയം-തിരുവാര്‍പ്പ് റൂട്ടില്‍ കിളിരൂര്‍ എന്ന സ്ഥലത്ത് റോഡ് സൈഡിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മൂന്നേക്കറോളം വിസ്തൃതിയുള്ള സ്കൂള്‍ കോന്പൗണ്ട് ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ചിരിക്കുന്നു. സ്കൂളിന് വിശാലമായ ഒരു കളിസ്ഥലം ഉണ്ട്. ഹൈസ്കൂള്‍ വിഭാഗം മാത്രം പ്രവര്‍ത്തിക്കുന്ന ഈ സ്കൂളില്‍ 2009-2010 അധ്യയന വര്‍ഷത്തില്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. മികച്ച ഒരു കന്പ്യൂട്ടര്‍ ലാബ് സ്കൂളിന്‍റെ സവിശേഷതയാണ്. പന്ത്രണ്ട് കംപ്യൂട്ടറുകളും ഇന്‍റര്‍നെറ്റ് സൗകര്യവും ഒരു മര്‍ട്ടി മീഡിയ റൂമും ഉണ്ട്. സുസജ്ജമായ സയന്‍സ് ലാബും ലൈബ്രറിയും സ്കൂളിന്‍റെ സവിശേഷതയാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യവേദി
  • സോഷ്യല്‍ സയന്‍സ് ക്ലബ്
  • മാത്തമാറ്റിക്സ് ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • സയന്‍സ് ക്ലബ്
  • ഹെല്‍ത്ത് ക്ലബ് തുടങ്ങിയ ക്ലബ് പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്തി വരുന്നു.
       ക്ലാസ് മാഗസിനുകള്‍ (മലയാളം, ഇംഗ്ലീഷ്, സയന്‍സ്) പച്ചക്കറിതോട്ട നിര്‍മ്മാണം എന്നിവയും പാഠ്യേതര പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി നടത്തി

മാനേജ്മെന്റ്

ആദ്യ മാനേജര്‍ അഡ്വക്കേറ്റ് എന്‍.ഗോവിന്ദമേനോന്‍ തുടര്‍ന്ന് ശ്രീ മക്കപ്പുഴ വാസുദേവന്‍പിള്ള, ശ്രീ എന്‍.പി.ഉണ്ണിപ്പിള്ള എന്നിവര്‍ മാനേജര്‍ സ്ഥാനം അലങ്കരിച്ചു. ഇപ്പോഴത്തെ മാനേജര്‍ ശ്രീ വി.ആര്‍.മുരളീചന്ദ്രം

മുന്‍ സാരഥികള്‍

1. നാലാങ്കല്‍ പത്മനാഭപിള്ള 2. ശ്രീ ഇ.ഇസഡ്. കുര്യന്‍ 3. ശ്രീ ആര്‍.കെ.മേനോന്‍ 4. ശ്രീമതി സി.എം. ശാരദാദേവി 5.ശ്രീമതി കെ.ശാരദാമ്മ 6.ശ്രീമതി കെ.എസ്.കുസുമകുമാരി 7.ശ്രീമതി കെ.ജി.സൂസമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കിളിരൂര്‍ ബാബു കിളിരൂര്‍ രാധാകൃഷ്ണന്‍ അഡ്വക്കേറ്റ് അനില്‍കുമാര്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

[[ചിത്രം:[[ചി[[ചിത്രം:]]ത്രം:Example.jpg]]]]