11:11, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps kizhakkanela(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ ഔട്ട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പട നയിച്ചു ഭയമകറ്റി ഞങ്ങൾ വരുന്നേ
നാട് നീളെ കൊല നടത്തും
മാരിയെ തടുത്തിടാൻ
മാരിയെ തടുത്തിടാൻ
ഭയപ്പെടില്ല നാം
പേടിച്ചോടുക്കില്ല നാം
കരുതലുള്ള കേരളം
കരുത്ത് കാട്ടിടും..
തുടർച്ചയായ് തുടർച്ചയായി
കൈകൾ രണ്ടും കഴുകിടും
കൊറോണ എന്ന ഭീകരനെ
തുടച്ചു ഞങ്ങൾ നീക്കിടും
പദവിയും പ്രതാപവും
പാരിൽ എന്തു നൽകിടും
മാന്യ ഹൃദയമുള്ള നല്ല
മാനവനായ് മാറിടൂ....
ഭയപ്പെടില്ല നാം
പേടിച്ചോടുക്കില്ല നാം
കരുതലുള്ള കേരളം
കരുത്ത് കാട്ടിടും..
കരുതലോടെ ലോക്ക് ഡൗണിന്റെ
നിയമമെല്ലാം നോക്കിടാം
പൊതുവിടങ്ങളിൽ പെരുത്തു
സൂക്ഷമത പാലിച്ചിടാം
തുമ്മലിൽ ചുമക്കലിൽ
തൂവാലയാൽ മറച്ചിടാം
പിന്നെയൊന്നു ചേർന്നിരിക്കാൻ
ഇന്നകന്നിരുന്നിടാം...
ഭയപ്പെടില്ല നാം
പേടിച്ചോടുകില്ല നാം
കരുതലുള്ള കേരളം
കരുത്തു കാട്ടിടും....
മധുര ദിനം തിരികെയെത്തി
ലോകമാകെ ശാന്തി വരാൻ
മനസ്സുരുകി പ്രാർത്ഥനയിൽ
കൂട്ടുകാരെ മുഴുകിടാം
കൂട്ടുകാരെ മുഴുകിടാം
കൂട്ടുകാരെ മുഴുകിടാം