സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/മഹാമാരി

10:51, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44359maya (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി | color= 4 }} <center> <poem> ലോക നാശം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

ലോക നാശം കൊറോണയുണ്ടത്രേ
കൊറോണയിപ്പോൾ കൊടുംഭീകരനാം
അവനൊരു കൃമികീടം
അതിലാണ് ലോകവും വിറപ്പിച്ചുകൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്...
കണ്ണിലും കാണാത്ത കാതിലും കോൾക്കാത്ത
കൊറോണയേ നീയിത്രയും ഭീകരനോ
ആണവായുധക്കോപ്പുകൾ പോലുംനിൻ
ആനന്ദനൃത്തത്തിൽ കളിപ്പാവയോ
അഹന്തകളെല്ലാമേ വെടിയുക മനുഷ്യാ നീ
അഹങ്കരിക്കേണ്ടവൻ അവനല്ലയോ
നിസ്സാരനായ കൃമി കീടത്തെ കാണാതെ
നിന്റെ ലോക നാശം നീ ഓർക്കുക...

അഭിഷേക് എസ്
4 A സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്, തിരുവനന്തപുരം, കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത