23:46, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Modelschool(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രണയം<!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻെറ കാണാത്ത
കുയിലിൻെറ പാട്ടിനാൽ
കുയിലിനെ സ്നേഹിച്ച
കുയിലിനെ പോലെയെൻ
പ്രണയം
ഒരിക്കലും കാണാത്ത
പൂവിൻെറ സുഗന്ധത്താൽ
പൂവിനെ സ്നേഹിച്ച
കുട്ടിയെ പോലെയെൻ
പ്രണയം
ഒരിക്കലും കാണാത്ത
തെന്നലിൻ കുളിർമയാൽ
കാറ്റിനെ സ്നേഹിച്ച
കുട്ടിയെ പോലെയെൻ
പ്രണയം
പ്രിയം കൊണ്ട് മാത്രം
പ്രിയങ്കരമായൊരു
പ്രണയമാണിന്നെൻെറ
പ്രണയം