എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
22:55, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lvhspothencode (സംവാദം | സംഭാവനകൾ) (' <center> <poem>അമ്മ അമ്മയെന്ന രണ്ടക്ഷരത്തിലൂറും , സ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അമ്മ

അമ്മയെന്ന രണ്ടക്ഷരത്തിലൂറും ,
സ്നേഹമെന്ന അമൃതിൽ വളരും ;
പൈതലേ നീ അറിയുക ,
താരാട്ടിലൂറിയ മാതൃ വാത്സല്യമോതും
നീയെന്ന സത്യമാണമ്മ .

കുഞ്ഞിക്കൊഞ്ചലിൽ മാധുര്യവും
കുഞ്ഞിക്കാലിൻ മാധുര്യവും
കുഞ്ഞിക്കാലിൻ ഇമ്പവും
നിൻ വളർച്ചയിൽ കൊതിയൂറും

കിനാവു കണ്ടുറങ്ങും സ്നേഹമെന്ന
സത്യമാണമ്മ ,അറിയുക പൈതലേ നീ
വാക്കിൻ കൂരമ്പുകൾ നീ എയ്തീടുമ്പോഴും
നിനക്കായി നോമ്പു നോറ്റിരിക്കും ,
നിൻ പ്രാണനിൽ കുടികൊള്ളുന്ന നിത്യ
സ്നേഹ സത്യമാണമ്മ ,അറിയുക നീ .......
 

Amritha
9E L V H S POTHENCODE
KANIYAPURAM ഉപജില്ല
THIRUVANANTHAPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത