പോർക്കളത്തിൽ നിൽക്കുവിൻ പൊരുതുവാൻ തുടങ്ങുവിൻ കൊറോണ എന്ന മാരണത്തെ മാറ്റുവാൻ ശ്രമിക്കുവിൻ (2) ഏത് രാജ്യമാകിലും ജനങ്ങളാരതിലാകിലും ഒത്തുചേർന്ന് നമ്മളൊന്നായ് സജ്ജരായി നിന്നിടുവിൻ (2) ആജ്ഞയെ ശ്രവിക്കുവിൻ നല്ലവാക്ക് കേൾക്കുവിൻ പറഞ്ഞിടുന്ന നാൾ വരെ അകത്തു തന്നിരിക്കുവിൻ (2) വൃത്തിയോടെ കഴിയണം മസ്കതൊന്ന് വയ്ക്കണം സോപ്പ് കൊണ്ട് കൈകൾ ചേർത്തുരച്ച് കഴുകണം (2) കണ്ടമാത്രയിൽ നമിച്ച് കുശലമങ്ങറിഞ്ഞിടാം സ്നേഹമോടെ കരുതലോടെ മുന്നിലേക്ക് പോയിടാം (2) പുറത്ത്പോക്ക് വേണ്ടടോ അടുത്തിരിപ്പ് വേണ്ടടോ ഹസ്തദാനമൊട്ടുമേ നമുക്കിവിടെ വേണ്ടടോ (2) ഒരുമയോടെ നിന്നിടും ജയിച്ച് നമ്മൾ വന്നിടും കോവിഡെന്ന മാരണത്തെ തീയിലിട്ട് ചുട്ടിടും ചാമ്പലാക്കി മാറ്റിടും (2)