ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം | |
---|---|
വിലാസം | |
പൂക്കോട്ടുംപാടം മലപ്പുറം ജില്ല | |
സ്ഥാപിതം | 11 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ആംഗലേയം |
അവസാനം തിരുത്തിയത് | |
19-01-2010 | Ghsspookkottumpadam |
ചരിത്ര താളുകളിലൂടെ
== 3 ഏക്കര്‍ ഭൂമിയും 25000 രൂപയും സര്‍ക്കാറിനു നല്‍കിയാല്‍ ഗവണ്‍മെന്റ് മേഖലയില്‍ ഹൈസ്ക്കൂള്‍ ആരംഭിക്കും എന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അമരമ്പലം പഞ്ചായത്ത് പ്രസിഡണ്ട് പി.എം. അബ്രഹാം മാസ്റ്ററുടെ നേതൃത്വത്തില്‍ ഒരു ജനകീയ കമ്മറ്റി രൂപീകരിച്ചു. പരേതയായ ശ്രീ. ചക്കനാത്ത് മീനാക്ഷിയമ്മ 3 ഏക്കര്‍ ഭൂമി സംഭാവന നല്‍കി. ഉദാരമതികളായ നാട്ടുകാരില്‍ നിന്ന് പിരിച്ചെടുത്ത 25,000 രൂപ സര്‍ക്കാറില്‍ അടച്ചു. അങ്ങനെ അമരമ്പലം പഞ്ചായത്തില്‍ ഒരു ഹൈസ്ക്കൂള്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി.
1974 ജൂലൈ 11 നു മാമ്പറ്റയിലെ മദ്രസ കെട്ടിടത്തില്‍ അന്നത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആയിരുന്ന ശ്രീ സുധാമന്‍ സ്ക്കൂള്‍ ഉത്ഘാടനം ചെയ്തു. ശ്രീ ബഞ്ചമന്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. 1975 ല്‍ മൂന്ന് ഷിഫ്റ്റായി പായംപാടം ജി.എല്‍.പി. സ്ക്കൂളിലേക്ക് ക്ലാസ്സുകള്‍ മാറ്റി. പുതിയ കെട്ടിട നിര്‍മ്മാണം എന്നിട്ടും പൂര്‍ത്തിയായില്ല. പുതിയ കെട്ടിടത്തിനുവേണ്ട് പൂക്കോട്ടുംപാടത്ത് സ്ക്കൂള്‍ കമ്മറ്റി ഹര്‍ത്താല്‍ ആചരിച്ചു. കമ്മറ്റി 140 എം.എല്‍.എ മാരെ കണ്ട് നിവേദനം നല്‍കി. കമ്മറ്റി ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ സി.എച്ച്. മുഹമ്മദ് കോയയെ കണ്ടു നിവേദനം നല്‍കി. കമ്മറ്റിയുടെ ആവശ്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് അംഗീകരച്ചു.1980 ല്‍ ഇന്നത്തെ സ്ഥലത്ത് കെട്ടിടം പണിത് ക്ലാസ്സുകള്‍ മാറ്റി. 20 ക്ലാസ്സുകളുള്ള കെട്ടിടം നിലവില്‍ വന്നു. 1995-96 വര്‍ഷം റിട്ടയേഡ് വില്ലേജ് ഓഫീസര്‍ ശ്രീ. പി.യു. ജോണിന്റെ നേതൃത്വത്തില്‍ പി.ടി.എ. പൊതുജനങ്ങളില്‍ നിന്ന് പിരിവെടുത്ത് 3 ക്ലാസ്സുകളുള്ള പി.ടി.എ. ഹാള്‍ പണികഴിപ്പിച്ചു. 03/12/1999 നു നിലമ്പൂര്‍ ബ്ലോക്ക് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച രണ്ട് ക്ലാസ്മുറികളുള്ള കെട്ടിടത്തിന്റെ ഉത്ഘാടനം നിര്‍വഹിക്കപ്പെട്ടു. നാല് ക്ലാസ്മുറികളുള്ള കെട്ടിടം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച് 11/10/2000 നു ഉത്ഘാടനം ചെയ്തു. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രണ്ട് മുറികളുള്ള സ്റ്റേജ് കം ക്ലാസ് റൂം പി.ടി.എ നിര്‍മ്മിച്ചു. തുടര്‍ന്ന് 20/03/2004 വര്‍ഷം എസ്.എസ്.എ യുടെ ഫണ്ട് ഉപയോഗിച്ച് നാലു ക്ലാസുമുറികളും ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മൂന്ന് ക്ലാസുമുറികളും നിര്‍മ്മിച്ചു.2004-05 വര്‍ഷം രണ്ട് ക്ലാസ് മുറികള്‍ ഹയര്‍സെക്കണ്ടറിക്കായി ശ്രീ.ആര്യാടന്‍ മുഹമ്മദ് എം.എല്‍.എ യുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചു.2005-06 ല്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ആറ് ക്ലാസ് മുറികളും പണിതു. ശ്രീ. അബ്ദുള്‍ വഹാബ് എം.പി. യുടെ അഞ്ചുലക്ഷം ഫണ്ട് ഉപയോഗിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു.
==
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഐടി വിദ്യാഭ്യാസത്തിന്റെ ഭാഗമായി 11/10/2002 ന് അധ്യാപകരുടെയും പി.ടി.എ യുടെയും സഹായത്തോടെ ഒരു കമ്പ്യൂട്ടര്‍ ലാബ് നിലവില്‍ വന്നു. വിപുലീകരിച്ച് സൗകര്യപ്പെടുത്തി 07/06/2004 ന് രണ്ടാമത്തെ ലാബും ഉത്ഘാടനം ചെയ്തു. ഡിജിറ്റല്‍ സൗകര്യത്തോടെ 16/08/2005 ന് സ്മാര്‍ട്ട് റൂം ഉത്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും നല്ല കമ്പ്യൂട്ടര്‍ ലാബിനുള്ള രണ്ട് ലക്ഷം രൂപയുടെ അവാര്‍ഡ് 17/09/2007 നു ബഹു. വിദ്യാഭ്യാസ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. ജില്ലയിലെ ഏറ്റവും നല്ല ലാബിനുള്ള 10,000 രൂപയും ലഭിച്ചു
അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം 07/02/2008 നു ഉത്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യം ലാബില്‍ ലഭ്യമാണ്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ജോര്‍ജ് ബഞ്ചമന്‍ (1974-76) | ആര്‍. മോഹന്‍ (1976-78) | എന്‍.കെ. രാഘവന്‍ (1978-79) | എസ്. വര്‍ഗ്ഗീസ് (1979-80) | | വി.കെ. സുലൈമാന്‍ (1980-81) | കെ. ദിവാകരന്‍ (1981-82) | എന്‍. ഗോപിനാഥന്‍ ആചാരി (1982-84)| ബി. ഗിരിജാബായ് (1984-86) | എന്‍. ഗംഗാധരന്‍ നായര് (1986-88) | എസ്. ജനാര്‍ദ്ദനന് നായര്‍ (1988-89 ) | ജോര്‍ജ്. വി. അബ്രഹാം (1989-91) | ബി. സരസമ്മ (1991-92) | വി.കൊച്ചു നാരായണന് (1992-93) | വി.പി. രാജന് (1993-94) | ഡി.രുഗ്മിണിയമ്മ (1994-95) | കെ.പി. പുഷ്പ (1995-96) | ജോസഫ് ജോര്ജ് (1997-99) | കെ. വിജയന്‍ (1999-2000)| പി. നാരായണിക്കുട്ടി (2000-02) | പി. സുലോചന (2002-03) | പി.കെ. കുഞ്ഞച്ചന്‍ (2005) | കെ. പാര്വ്വതി (2005) | എന്‍.നിര്മ്മല | പാത്തുമ്മ ചോലക്കല്‍ |അന്നമ്മ | കെ. ബാസ്കരന്‍ | തോമസ്.കെ.അബ്രഹാം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.