ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/ലോകത്തിന്റെ അധിപൻ
ലോകത്തിന്റെ അധിപൻ
ഒരു വൃദ്ധൻ മരത്തണലിൽ വിശ്രമിക്കുകയായിരുന്നു. കുറെകഴിഞ്ഞപ്പോൾ ഒരു ആരവംകേട്ടു.മരത്തിലുണ്ടായിരുന്ന പക്ഷികളും മറ്റു ചെറു മൃഗങ്ങളും ഭയപ്പാടോടെ ദൂരേക്ക് പോയിക്കഴിഞ്ഞിരുന്നു.ആ ആരവം അടുത്തടുത്തു വന്നു.വൃദ്ധന്റെ അടുത്തെത്തിയപ്പോൾ അവർ നിന്നു. അത് ഒരു കൂട്ടം കുതിരപ്പട്ടാളക്കാരായിരുന്നു.അതിൽ അവരുടെ സേനാനായകൻ എന്ന് തോന്നിക്കുന്ന യോദ്ധാവ് വൃദ്ധന്റെ അടുക്കൽ വന്ന് ഗൗരവത്തോടെ ചോദിച്ചു "നിങ്ങൾ ആരാണ് ,എവിടെ നിന്ന് വരുന്നു?” വൃദ്ധൻ മറുപടി പറയാതെ തിരിച്ചു ചോദിച്ചു ,"നിങ്ങളാരാണ് എന്നോട് ഇതൊക്കെ ചോദിക്കാൻ?” പൊടുന്നനെ ദേഷ്യം വന്നെങ്കെലും വൃദ്ധനാണെന്നുള്ള പരിഗണനയിൽ അയാൾ പറഞ്ഞു "ഞാൻ ഈ ദേശത്തിന്റെ സേനാധിപനാണ്.അയൽ രാജ്യത്ത് പോയി യുദ്ധം ജയിച്ച് എന്റെ അധീനതയിലാക്കിയിട്ടുള്ള വരവാണ്."യോദ്ധാവ് ഗർവ്വോടെ തലയുയർത്തി നിന്നു.വൃദ്ധൻ സൗമ്യമായി അയാളോട് ചോദിച്ചു "നിങ്ങൾക്ക് തോന്നുന്നുണ്ടോ നിങ്ങൾ യഥാർത്ഥത്തിൽ ജയിച്ചുവെന്ന്? നിങ്ങൾക്കറിയുമോ?.... നിങ്ങൾ എത്ര നിരപരാധികളെ കൊന്നുവെന്ന്, എത്ര കുട്ടികളെ അനാധമാക്കിയെന്ന്, എത്ര സ്ത്രീകളെ വിധവകളാക്കിയെന്ന്? നിങ്ങൾ കാരണം എത്രയെത്ര പക്ഷിമൃഗാദികൾ ചത്തൊടുങ്ങിയെന്ന്,എത്രയെത്ര കുന്നും മലകളും വൃക്ഷങ്ങളും അരുവികളും നശിച്ചുവെന്ന്? ഈ ഭുമിയുടെ ആവാസവ്യവസ്ഥ തന്നെ മാറ്റിമറിച്ചില്ലെ നിങ്ങൾ? ഈ പ്രകൃതിയെ മലിനമാക്കിയില്ലേ? ഇതിനെല്ലാം കാരണം നിങ്ങൾ മനുഷ്യരുടെ ഒടുങ്ങാത്ത ആർത്തിയാണ്.ഇനിയെങ്കെലും നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുക ഈ ഭുമിയും ഇതിലെ വിഭവങ്ങളും എല്ലാ ജീവജാലങ്ങൾക്കും വരും തലമുറയ്ക്കും അവകാശപ്പെട്ടതാണ്.അതുകൊണ്ടു വിദ്വേഷവും ആർത്തിയും വെറുപ്പുമെല്ലാം മാറ്റിവച്ചു പരസ്പരസ്നേഹത്തോടെ ജീവിക്കക.കുറ്റബോധത്താൽ ആ യോദ്ധാവിന്റെ ശിരസ്സ് കുനിഞ്ഞു.എങ്കിലും അദ്ദേഹം മുഖമുയർത്തി ആ വൃദ്ധനോട് ചോദിച്ചു ,"അങ്ങ് ആരാണ്?" "ഞാൻ ഈ ലോകത്തിന്റെ അധിപൻ “,ആ വൃദ്ധൻ മറുപടി പറഞ്ഞ് അപ്രത്യക്ഷനായി.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |