സ്കൂൾ ബോർഡിംഗ്

Schoolwiki സംരംഭത്തിൽ നിന്ന്
19:57, 18 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31069 (സംവാദം | സംഭാവനകൾ)


ശ്രീ. സി.ടി. ജോസഫ് ചന്ദ്രകുന്നേല്‍ വക കെട്ടിടത്തിലായിരുന്നു ആദ്യമായി ബോര്‍ഡിംഗ് ആരംഭിച്ചത്. ഫാ. മാത്യു തെങ്ങുംമൂട്ടിലായിരുന്നു ആദ്യത്തെ റെക്ടര്‍. പിന്നീട് 1965 -ല്‍ ഫാ. ജോസഫ് തെള്ളിയില്‍ റെക്ടര്‍ ആയിരുന്ന കാലത്ത് സ്കൂളില്‍ത്തന്നെ രണ്ടുനില പണിത് ബോര്‍ഡിംഗ് അങ്ങോട്ടു മാറ്റുകയായിരുന്നു. പിന്നീട് ഫാ. അഗസ്റ്റിന്‍ കച്ചിറമറ്റം, ഫാ. തോമസ് കലേക്കാട്ടില്‍, ഫാ. ജയിംസ് കട്ടയ്ക്കല്‍, ഫാ. ജയിംസ് കൈപ്പന്‍പ്ലാക്കല്‍, ഫാ. തോമസ് പാറേക്കുന്നേല്‍, ഫാ. ഏബ്രഹാം ഏരിമറ്റം, ഫാ. കുര്യാക്കോസ് പാങ്ങോട്ടില്‍, ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറത്ത്, ഫാ. തോമസ് വാഴചാരിക്കല്‍, ഫാ. തോമസ് നാഗനൂലില്‍, ഫാ. ജേക്കബ് മുരിക്കന്‍, ഫാ. തോമസ് മണ്ണൂര്‍, ഫാ. ജോസ് മുത്തനാട് എന്നിവര്‍ ബോര്‍ഡിംഗ് റെക്ടര്‍മാരായി സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ ഫ്. ജോര്‍ജ്ജ് പൂവക്കുളമാണ് ബോര്‍ഡിംഗ് റെക്ടര്‍. പഠനകാര്യങ്ങളില്‍ മാത്രമല്ല, ഭക്ഷണശീലങ്ങളിലും വിനോദങ്ങളിലും പെരുമാറ്റശൈലികളിലും അതുപോലെ വ്യക്തിത്വത്തിന്റെ പരിപൂര്‍ണ വികാസത്തിന് ഉതകുന്ന എല്ലാവിധ കാര്യങ്ങളിലും പരിശീലനവും ശിക്ഷണവും നല്‍കുന്നതില്‍ റെക്ടറച്ചന്റെ കൃത്യമായ ശ്രദ്ധയുണ്ട്.

"https://schoolwiki.in/index.php?title=സ്കൂൾ_ബോർഡിംഗ്&oldid=71167" എന്ന താളിൽനിന്ന് ശേഖരിച്ചത്