ഗവ.യു.പി.എസ്.വിതുര/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
20:06, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42653 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതീക്ഷ

കണിക്കൊന്നകൾ നിറയെ പൂവിട്ടല്ലോ
വിത്തും കൈക്കോട്ടും വിഷുവുമില്ല
എങ്ങും നിറയും മൗനം മാത്രം
മഹാമാരിത൯ ഭയപ്പാടുകളും
ആരോരുമറിയാതെ മരണം വിളിപ്പാടകലെ
ഉറ്റവരെ വേ൪പ്പെട്ട് അകന്നുപോം
ആത്മാക്കളുടെ വിലാപം മാത്രം
മതമില്ല ജാതിയില്ല നാപജപങ്ങളില്ല
അഭിമാനത്തി൯ ക്ഷേത്രഗോപുരങ്ങൾ
വെറും നോക്കുകുത്തികൾ.......
ദൈവനാമം പറഞ്ഞ് ഇന്നലെ പോരടിച്ചവ൪
എവിടെയോ പോയി മറഞ്ഞു
മഹാമാരിത൯ താണ്ഡവം നിറഞ്ഞാടും
ഭൂമിയിൽ മാനവാ നമുക്ക് ഒന്നു ചേരാം
ഭൂമിദേവിത൯ പ്രാണ൯ കാക്കാം
വിശക്കുന്നവന് അന്നമേകാം
നമ്മൾ ചെയ്തോരപരാധത്തിന് മാപ്പിരക്കാം....
നല്ലൊരു നാളേക്കായ് കാത്തിരിക്കാം......

ദേവനന്ദ കെ ബി
7G ഗവ യു പി എസ് വിതുര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത