കഥ - ഒരു അവധിക്കാലത്ത് കാശിനാഥ് - അപ്പുക്കുട്ടൻ പതിവുപോലെ ഉണർന്നു. കൊറോണ കാലം ആയതു കൊണ്ട് അവധിക്കാലം നേരത്തെ എത്തി. ഇഷ്ടം പോലെ കളിക്കാം . ട്യൂഷൻ ഇല്ല . പരീക്ഷ ഇല്ല. ഒന്നും ഇല്ല. കൊറോണ ആയതു കൊണ്ട് കൂട്ടുകാർ ആരും ഇല്ല. അപ്പുവും ചേട്ടനും മാത്രം. അപ്പൂ പുറത്തിറങ്ങരുത്. കൈ സോപ്പിട്ട് നന്നായി കഴുകൂ എന്ന് അമ്മ ഇടക്കിടക്ക് വിളിച്ചു പറയുന്നു. വെള്ളത്തിലൂടെയുള്ള കളിയും അപ്പുവിന് ഇഷ്ടമാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് അവൻ കൈകൾ നന്നായി കഴുകി. ഇനി പേടിക്കാതെ കളിക്കാം. അവനിഷ്ടം പേലെ കളിച്ചു നടന്നു . ഇങ്ങനെ ആയിരുന്നു അവൻ്റെ അവധിക്കാലം.