സെന്റ് തോമസ് ഹൈസ്കൂൾ,ആനിക്കാട്/അക്ഷരവൃക്ഷം/പ്രകൃതി

17:28, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

ലോകമേ തറവാട് തനിക്കീ പുല്ക്കളും പുഴുക്കളും കൂടിത്തൻ കുടംബക്കാർ
വള്ളത്തോളിന്റെ വരികളാണിത് .
പ്രകൃതി നമ്മുടെ അമ്മയാണ് . പ്രകൃതിയില്ലാതെ നമുക്ക് ജീവിക്കാൻ സാധിക്കില്ല . ഇത് പലപ്പോഴും നമ്മൾ മറന്നു പോകുന്നു .ഇന്ന് ലോകത്ത് ഏറ്റവും അധികം ചൂഷണം ചെയ്യപ്പെടുന്നത് നമ്മുടെ പ്രകൃതിയാണ് .പ്രകൃതി ചൂഷണം എന്നു പറയുമ്പോൾ അത് പല വിധത്തിലാണ് . വനം, ജലം, ഭൂമി എന്നിവയാണ് ഇതിൽ പ്രധാനം .ലോകത്ത് ഏറ്റവും കൂടുതൽ നടക്കുന്നത് വന ചൂഷണമാണ് . അമസോൺ കാടുകളിൽ തുടങ്ങി ഇങ്ങ് നമ്മുടെ കൊച്ചു കേരളത്തിൽ വരെ നടക്കുന്നതാണ് വന ചൂഷണം . മരം വെട്ടുക വഴി വൻതോതിൽ കാടുകളുടെ എണ്ണം കുറഞ്ഞു വരുകയാണ് . ഇത് പല പ്രശ്നങ്ങൾക്കും കാരണമാകുന്നു. പ്രധാന വായും മണ്ണൊലിപ്പ്, മഴയില്ലായ്മ, എന്നിവയാണ് ഉണ്ടാകുന്നത് .ഇതുമൂലം വർഷാവർഷം ലഭിക്കുന്ന മഴയിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട് .ഇത് നമ്മുടെ കുഷിയെയും കുടിവെള്ളത്തെയും ബാധിക്കും . വരൾച്ചമൂലം കൃഷി നാശം ഉണ്ടാകുന്നു.ഇത് പലരേയും പട്ടിണിയിലേക്കു വഴി തിരിച്ചുവിടുന്നു. മറ്റൊരു പ്രശ്നം മണ്ണൊലിപ്പാണ്. മരങ്ങൾ വെട്ടിമുറിക്കുന്നതു മൂലം മണ്ണ് ഇടിഞ്ഞു വീണാണ് ഇത് ഉണ്ടാകുന്നത്.
ജലചൂഷണമെന്ന് പറഞ്ഞാൽ നദികളിൽ നിന്നും മറ്റും മണൽ വാരുന്നതുമൂലം കര പ്രദേശം നദിയിലേക്ക് ഇടിയുന്നു. ഇത് തീരപ്രദേശത്ത് താമസിക്കുന്നവർക്ക് ഭീഷണിയായിത്തീരുന്നു.ഇങ്ങനെ പല വിധത്തിൽ മനുഷ്യൻ പ്രകൃതിയെ ദ് രോഹിക്കുന്നു. ഇവയെല്ലാം സംരക്ഷിക്കേണ്ട നാം തന്നെ അത് നശിപ്പിക്കുന്നു. നമ്മുടെ പൂർവികർ നമുക്കു വേണ്ടി കാത്ത നിനെ വരുതലമുറക്കുവേണ്ടി സംരക്ഷിക്കേണ്ട ഉത്തരവാധിത്യം നമുക്കാണ്. പ്രകൃതി അമൂല്യമാണ് . അത് പാവനമായി കരുതണം. കൂടാതെ അതിനെ സംരക്ഷിക്കുകയും വേണം . ഇത് നമ്മുടെ കർത്തവ്യമാണ് അത് നമ്മൾ നിർവ്വഹിക്കണം .
നമ്മുടെ അമ്മയായ പ്രകൃതിയെ സ്നേഹിക്കാം കരുതാം....'
നന്ദി

{{BoxBottom1

പേര്= എയ്ഞ്ചൽ റോസ് സോണി ക്ലാസ്സ്= 8 എ പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=സെന്റ് തോമസ് ഹൈസ്കൂൾ,ആനിക്കാട് സ്കൂൾ കോഡ്=33002 ഉപജില്ല=കൊഴുവനാൽ ജില്ല= കോട്ടയം തരം=ലേഖനം color= 4

}