സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം

Schoolwiki സംരംഭത്തിൽ നിന്ന്
17:26, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Somi (സംവാദം | സംഭാവനകൾ) (കപ)
അവധിക്കാലം

 ഞങ്ങൾക്കായി വന്നെത്തി
പ്രതീക്ഷിക്കാത്തൊരു അവധിക്കാലം
വീടിനുള്ളിൽ ഒതുങ്ങാൻ
പ്രതീക്ഷിക്കാത്തൊരു അവധിക്കാലം
പുറത്തേക്കിറങ്ങാൻ കഴിയാതെ
ഞങ്ങൾ ഇതിൽ അകപ്പെട്ടു
യാത്രകളില്ല , കളിക്കാനാകില്ല
കൂട്ടുകാരെ കാണാനില്ല
തിരക്കുകളെല്ലാം എവിടെപ്പോയോ
അച്ഛനും അമ്മയും ഒപ്പമുണ്ടേ
ശുചിത്വമെന്തെന്ന് മനസ്സിലാക്കാൻ
വന്നെത്തിയൊരു അവധിക്കാലം
കൊറോണയെ തുരത്താനായി
ഏവരും ഒരുങ്ങേണ്ട കാലം
മരവും മണ്ണും പ്രകൃതിയും
തൊട്ടറിയാൻ അടത്തറിയാൻ
അച്ഛനൊപ്പം കൃഷിചെയ്യാനും
അമ്മയ്ക്കൊപ്പം അടുക്കളയിലും
ചെലവഴിക്കാൻ പഠിച്ചൂ ഞങ്ങൾ
ജീവിക്കേണ്ടത് ഇങ്ങനെയെന്ന്
ചൂണ്ടിക്കാട്ടാൻ ഈ ദിനങ്ങൾ
വീട്ടിലിരിക്കാതെ നമുക്കായി
നിത്യം പ്രയത്നിക്കും മാനവരെ
നിങ്ങൾക്കൊരായിരം അഭിവാദ്യങ്ങൾ
നേരുന്നു നിറപുഞ്ചിരിയോടെ

ആൽബിൻ ബെന്നി
8 A സെന്റ് മേരീസ് എച്ച്. എസ്. എസ് ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത