എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്

എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം
വിലാസം
പാനായിക്കുളം

എറണാകൂളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകൂളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റര്‍ ഫിലോ ലോറന്‍സ്‍
അവസാനം തിരുത്തിയത്
18-01-2010Lfhs




ചരിത്രം

പാനായിക്കുളത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണു ലിറ്റില് ഫ്ളവ൪ ഹൈസ്ക്കൂള്. കോണ്ഗ്രിഗേഷന് ഓഫ് തെരേസ്യന് കാ൪മ്മലൈറ്റ്സ് എന്ന മാനേജ്മെന്റിന്റെ കീഴില് 1962 ല് ഈ വിദ്യാലയം സ്ഥാപിതമായി. ഈ പ്രദേശത്തെ ഏറ്റവും നല്ല ഒരു വിദ്യാഭ്യാസ സ്ഥാപനമായി ലിറ്റില് ഫ്ളവ൪ ഹൈസ്ക്കൂള് നിലകൊള്ളുന്നു.

പരിശ്രമത്തിന്റെ നാള് വഴികള്

1962 ലാണ് വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമധേയത്തിലുള്ള ഈ വിദ്യാലയം സ്ഥാപിതമായത്. 1985 ല് ഈ സ്ഥാപനം ഹൈസ്ക്കൂളാക്കി ഉയ൪ത്തി. ആദ്യകാലങ്ങളില് പെണ്കുട്ടികള്ക്ക് മാത്രമാണ് പ്രവേശനം നല്കിയിരുന്നത്. ഇപ്പോള് ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും ഒരുപോലെ പ്രവേശനം നല്കി വരുന്നു.

ഭൗതീക സൗകര്യങ്ങള്

ഇരുനില കെട്ടിടങ്ങളിലായി 23 ക്ലാസ്സ് മുറികളാണ് ഉള്ളത്. കുട്ടികളുടെ പഠനം എളുപ്പവും സുഗമവും ആക്കുന്നതിനു വേണ്ടി യു.പി. , ഹൈസ്ക്കൂള് വിഭാഗങ്ങള്ക്കായി ഇരുപതോളം കമ്പ്യൂട്ടറുകളും ഒരു എല്.സി.ഡി. പ്രൊജക്ടറുമായി വളരെ നല്ല രീതിയില് ഒരു ഹൈടെക് ക്ലാസ്സ് റൂമും ഇവിടെ പ്രവ൪ത്തിക്കുന്നു. കുട്ടികള്ക്ക് അറിവിന്റെ ലോകം വിശാലമാക്കാ൯ ബ്രോഡ്ബാന്റ് ഇന്റ൪നെറ്റ് സൗകര്യവും ഇവിടെയുണ്ട്. ശാസ്ത്ര വിഷയങ്ങള് കൂടുതലായി കുട്ടികള്ക്ക് മനസ്സിലാക്കുന്നതിനു വേണ്ടി അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ സയ൯സ് ലാബ് ഇവിടെ പ്രവ൪ത്തിക്കുന്നു.മനോഹരമായ കളിസ്ഥലവും സൈക്കിള് ഷെഡ്ഡും ഇവിടെയുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

1.സി.ബോസ്കോ 2.സി.ഫിദേലിസ് 3.സി.എഫ്രേം 4.സി.ലില്ലിയാന് 5.സി.ലുസീന 6.സി.മെലീറ്റ 7.സി.വിയോള 8.സി.കുസുമം 9.സി.ക്ലാരിസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • അഡ്വ. കെ. ഒ. ബനഡിക്ട്
  • മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്കാരത്തിന൪ഹനായ വിജില൯സ് ഓഫീസ൪ സി. എസ്. മജീദ്
  • അല് അമീ൯ കോളേജ് പ്രി൯സിപ്പാള്
  • ഡോ. ഹൈദരാലി - അന് വ൪ ഹോസ്പിറ്റല്

വഴികാട്ടി