ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട/അക്ഷരവൃക്ഷം/ദീപനാളം

ദീപനാളം

ഇവിടെ ഇന്നീ മണ്ണിൽ ഇനിയും
 എന്ത് എന്ത് ദു:ഖം ബാക്കി നിൽക്കുന്നു.
വന്ന ഓരോരോ ആപത്തിനെയും
തുരത്തി അകറ്റി പ്ക്ഷെ മാറാ --
ദുരന്തങ്ങൾ പിന്നെയും തേടി എത്തുന്നു.
എത്രയെത്ര വളർന്നുവെന്ന്
അഹങ്കരിക്കുന്ന ലോകരാഷ്ട്രങ്ങളും
ചെറിയ ഒരു വൈറസ് കാരണം
നശിച്ചുകൊണ്ടിരിക്കുന്നീ ദുരന്തകാലം
ഇനി എങ്ങോട്ടാണി യാത്രയെന്നറിയില്ല
ചീഞ്ഞഴുകിയ മൃഗങ്ങൾക്കുമേൽ പരുന്തെന്നപോൽ
മഹാനഗരങ്ങൾക്കുമേൽ വൈറസ് വട്ടമിട്ടു പറക്കുന്നു.
പണം കൊണ്ടെല്ലാം നേടിയെന്നഹങ്കരിച്ചവർ
ഇപ്പോൾ മരണം മുഖാമുഖം കാണുന്നു.
നമ്മൾ മറന്നുപോയ നമ്മുടെ സംസ്കാരം
ഓരോ ദിവസം കൂടുന്തോറും തിരിച്ചുവരുന്നു.

നമിത്ത് സതീഷ്
4 A ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത