ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
പോരാടുവാൻ നേരമായിന്നു കൂട്ടരേ..... പ്രതിരോധ മാർഗത്തിലൂടെ. കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി- നലയടികളിൽ നിന്നു മുക്തി നേടാം. ഒഴിവാക്കിടാം സ്നേഹ സന്ദർശനം- നമുക്കൊഴിവാക്കിടാം ഹസ്തദാനം. അൽപകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട പരിഹാസ രൂപേണ കരുതലില്ലാതെ നടക്കുന്ന സോദരെ കേട്ടുകൊൾക നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല- ഒരു ജനതയെതന്നെയല്ലേ... ആരോഗ്യരക്ഷയ്ക്ക് നൽകുും നിർദേശങ്ങൾ പാലിച്ചിടാം മടിക്കാതെ - ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം ജാഗ്രദയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം, ഈ ലോകനൻമയ്ക്കു വേണ്ടി........