ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/അക്ഷരവൃക്ഷം/വിത്തുകൾ നട്ട കിളിക്കുഞ്ഞുങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വിത്തുകൾ നട്ട കിളിക്കുഞ്ഞുങ്ങൾ
പഞ്ചവർണ്ണക്കാട് !എന്നൊരു മനോഹരമായ പ്രദേശമുണ്ടായിരുന്നു!അവിടെ പുഴകളും തോടുകളും മരങ്ങളും പക്ഷികളും മൃഗങ്ങളുമൊക്കെയുള്ള മനോഹരമായ കാട്. ആ കാട്ടിൽ ഭംഗിയുള്ള ഒരു മഞ്ഞക്കിളിയുണ്ടായിരുന്നു.അവളുടെ പേരാണ് കിങ്ങിണി.കിങ്ങിണിക്ക് മൂന്ന് കുഞ്ഞുങ്ങളുണ്ടായിരുന്നു.കാത്തു,കിട്ടു,കുട്ടു.മൂന്ന് പേരും നല്ല അനുസരണയും കരുണയുമുള്ളവരായിരുന്നു.അവർ ഒരു വലിയ ഞാവൽമരത്തിലായിരുന്നു താമസിച്ചിരുന്നത്.ചുള്ളിക്കമ്പുകളും നാരുകളും കൊണ്ടൊരു കുഞ്ഞിക്കൂട്.അങ്ങനെയിരിക്കെ ഒരു ദിവസം കിങ്ങിണി മൂന്ന്പേരോടുമായി പറഞ്ഞു "അമ്മ നിങ്ങൾക്കുള്ള തീറ്റ തേടിപ്പോവുകയാണ്.നിങ്ങൾ കൂട്ടിൽ നിന്നും എങ്ങോട്ടും പോകരുത്.ഇവിടെ കാട്ടുപൂച്ചകളും പാമ്പുകളുമൊക്കെയുണ്ട്"അവർ നിങ്ങളെ കണ്ടാൽ തിന്നും.ഇത്രയും പറഞ്ഞ് കിങ്ങിണി ഭക്ഷണം തേടിപ്പോയി.ആ തക്കം നോക്കി കുഞ്ഞുങ്ങൾ മൂന്ന് പേരും പറത്തിറങ്ങി.അവർ ഞാവൽപ്പഴത്തിന്റെ വിത്തുകളെടുത്ത് മണ്ണിൽകുഴിച്ചിട്ടു.അമ്മ കൊണ്ടുവന്ന വെള്ളവും ഒഴിച്ചുകൊടുത്തു.അമ്മതിരിച്ചു വന്ന് കൂട്ടിൽ നോക്കിയപ്പോൾ കുഞ്ഞുങ്ങളെ കാണാനില്ല.കിങ്ങിണി പരിസരമാകെ നോക്കിയപ്പോൾ അടിയിൽ കുഞ്ഞുങ്ങൾ വിത്തുകൾ നടുന്നു.കിങ്ങിണിക്ക് സങ്കടവും സന്തോഷവും ഒരുമിച്ചു വന്നു!കിങ്ങിണി കുഞ്ഞുങ്ങളുടെയടുത്ത് ചെന്ന് എല്ലാവർക്കും ഉമ്മ കൊടുത്തു അവരേയും കൂട്ടി കൂട്ടിലേക്ക് പോയി.
|