21:44, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒരു യാത്രാമൊഴി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആഴങ്ങളിലേക്ക് എത്തിനോക്കുക-
യാണെൻ ജീവൻ മരണമാകുന്ന
സുഹൃത്തിനെ കണ്ടുമുട്ടാൻ
വെളിച്ചം നിറഞ്ഞ ലോകത്തുനിന്ന്
ഇരുട്ട് ബാധിച്ച മനസ്സുകൾ താണ്ടി
മരണമാം സുഹൃത്തിനെ
കാത്തിരിപ്പൂ ഞാൻ.
ക്ഷണിക്കപ്പെടാതെയെൻ
ആത്മാവിലേക്കലിയാൻ
കൊതിക്കുന്ന നിന്നെ
ഇരുകൈകൾ നീട്ടി കാത്തിരിപ്പൂ...
ഒരു യാത്രാമൊഴിക്കുള്ള
സമയം.....അതു മാത്രമാണെൻ പ്രതീക്ഷ.