എവിടെ നിന്നോ എത്തിയ വിഷച്ചങ്ങല ഇത്തിരിയുളള നാടിനെ പിടിമുറുക്കി . ഗ൪ജിക്കുമാ മൃഗം നാടിനെ വിഴുങ്ങുും മുൻപ് എത്തുമോ എന്തോ . ദൈവം? ഇവിടെ ഇന്ന് പിശാചായി മാറിയ കോവിഡ് എന്ന വ്യാധിയെ-തടുക്കുവാൻ ഏതു ദൈവത്തിന് കഴിയും? മുൻപ് എങ്ങോ ഉണ്ടായ ഭീമനാം പേമാരിയെ തടുത്ത നാം എന്തിനീ മഹാമാരിയെ തടയാൻ മടിക്കണം. ഇന്നിവിടെ രൂപം കോണ്ടൊരായിരം ദൈവം. ദൈവം എന്നത് രൂപമല്ല, ഭാവമല്ല, ചിത്രമല്ല, ലോകമല്ല, ഒരുമയുളള പ്രവ൪ത്തിയാണ് ദൈവം , നന്മയുളള പ്രവ൪ത്തിയാം, ദൈവികം. ഇതുപോലെ ഒരോരോ മാരികൾ വിതയ്ക്കുന്നതോടൊപ്പം - ഒരോരോ ദൈവങ്ങൾ ഉദിക്കുന്നതിപ്പോൾ; ഒരുമയോടെ നീങ്ങാം കൂട്ടരെ, ദൈവമായി മാറിടാം മറ്റുളളവരുടെ കാണപ്പെട്ട ദൈവമായി മാറിടാം......... -