ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ മാറ്റത്തിന്റെ കാലം
ദൃശ്യരൂപം
നിറം മഞ്ഞ്
നിറമഞ്ഞ് പോകയാ മഴയുടെ കുളിരിന് നിലാവിന്റെ പൊൻകിളി കൂട്ടു വന്നു മുറിവേറ്റ മനസ്സിന്റെ മരവിച്ച ഹൃദയത്തിൻ പാളിയിലൂടത് പാടിടുന്നൂ നിറമഞ്ഞു പോകയാ കിളിയുടെ ശബ്ദത്തിൽ നിറ ജാലകങ്ങൾ തുറന്നു നിന്നു മുറിവേറ്റ മനസ്സിന് കളിരോർമ്മ നൽകുവാൻ നിലാവിന്റെ ജാലകം തുറന്നു നിന്നു.... ഓർമ്മയുടെ താളുകൾ സ്നേഹത്തിൻ ഉറവയായി തീരാതെ തീരാതെ ഒഴുകി നീങ്ങുന്നു നിറമഞ്ഞു പോകയാ കുളിരിന്റെ ഓർമ്മകൾ കാറ്റിനും കുളിരിനും തേങ്ങലായ് നിറമഞ്ഞു പോകയാ വെള്ളരിപ്രാവുകൾ അറ്റമില്ലാതെ പറന്നു നീങ്ങി വേദനയുടെ ചെറു നൊമ്പരങ്ങൾ ഉണങ്ങാതെ തീ പോലെ കത്തിയാളി നിറമഞ്ഞു പോകയാ മഴയുടെ കുളിരിന് നിലാവിന്റെ പൊൻ കിളി കൂട്ടുവന്നു മുറിവേറ്റ മനസ്സിന്റെ മരവിച്ച ഹൃദയത്തിൻ പാളിയിലൂടെ പാടിടുന്നൂ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കാസർഗോഡ് ജില്ലയിൽ 11/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ