Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന കൊലപാതകി
1850 വർഷത്തിന്റെ പഴക്കമുണ്ട് മഹാമാരികളുടെ ചരിത്രത്തിനു...എ ഡി 165 ൽ റോമാ സാമ്രാജ്യത്തിൽ പടർന്ന അന്റോണിയൽ പ്ലേഗിൽ തുടങ്ങുന്നു ഈ ചരിത്രം. അതിപ്പോൾ കൊറോണയിൽ എത്തി നിൽക്കുന്നു. കൊറോണ എന്ന മഹാമാരി ബാധിച്ചത് ഒരു സംസ്ഥാനത്തെയോ രാജ്യത്തേയോ മാത്രമല്ല ഇതെല്ലാം അടങ്ങുന്ന ലോകത്തെ ഒന്നാകെയാണ് . ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, യു എസ്, യൂ കെ തുടങ്ങിയ വൻകിട രാഷ്ട്രങ്ങൾ കോറോണയുടെ കൈപ്പിടിയിൽ അമർന്നിരുന്നു. ഇന്ത്യ എന്ന നമ്മുടെ മഹാരാഷ്ട്രത്തെ പോലും പ്രകമ്പനം കൊള്ളിച്ചു കൊണ്ട് കൊറോണ വൈറസ് കോവിഡ് 19 എന്ന രോഗം പരത്തുകയാണ് . കുറച്ചു ദിവസങ്ങൾക്കുള്ളിൽ 6239 ലേറെ മരണങ്ങൾ ഞെട്ടലോടെ സാക്ഷിയായിരിക്കുകയാണ് ലോകം .
ചൈനയിലെ വുഹാനിൽ നിന്ന് ഉടലെടുത്ത കൊറോണ വൈറസ്, രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന pandemic എന്ന ഒരുതരം രോഗമാണ് . 24 മണിക്കൂറിൽ കൊറോണ ബാധിക്കുന്നതും മരിക്കുന്നതുമായ ആളുകൾ ആയിരത്തിലേറെയാണ് . കൊറോണ വൈറസിനെ തുരത്തിയോടിക്കാൻ എല്ലാപേരും തങ്ങളാലാകുന്ന വിധം പരിശ്രമിക്കുകയാണ് . എന്നാലും മേല്പറഞ്ഞ വൻകിട രാഷ്ട്രങ്ങളുടെ തകർച്ചക്കു കാരണം പ്രതിരോധ പ്രവർത്തനങ്ങളിൽ ഉള്ള അപാകതയും ജനങ്ങളുടെ നിസ്സഹകരണവുമാണ് . പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത് നമ്മുടെ കേരളം തന്നെയാണ്. നിപ്പായെ തുരത്തിയതുപോലെ കോറോണയെ നിർഭയം തുരത്തും എന്ന ആത്മവിശ്വാസത്തോടുകൂടിയാണ് കേരളം ഓരോ പ്രവർത്തനവും ചെയ്യുന്നത്. കേരള സർക്കാരും ആരോഗ്യ പ്രവർത്തകരുമെല്ലാം വളരെ ജാഗ്രതയോടെയാണ് ജനങ്ങളെ ബോധവത്കരിക്കുന്നതും അവരെ ചികിത്സയ്ക്കുന്നതും..കോവിഡ് 19 സ്ഥിതികരിച്ചതു കേരളത്തിലാണ് . പ്രതിരോധപ്രവർത്തനങ്ങളുടെ മികവിലും ഇന്ത്യയിൽ ആദ്യം കേരളം തന്നെ. കേരള സർക്കാരിന്റെ ആത്മധൈര്യത്തോടെയുള്ള ചുവടുകളും ആരോഗ്യപ്രവർത്തകരുടെ സന്നിദ്ധസേവനവും കൊറോണ എന്ന മഹാവ്യാധികൾക്കെതിരെയുള്ള വാക്‌സിനാണ് . ഇതുപോലെ ഓരോ സംസ്ഥാനവും ഓരോ രാജ്യവും ലോകം മുഴുവനും കൊറോണ വൈറസിനെതിരെ പൊരുതി കൊറോണ എന്ന വിഷപ്പാമ്പിന്റെ ദംഷ്ട്രത്തിൽ നിന്ന് ലോകത്തെ മുക്തമാക്കും. ആ കാലത്തിനായി നമുക്കും കൈകോർത്തു പ്രവർത്തിക്കാം.
ANJANA S B
|
9 A GV&HSS PIRAPPANCODE KANIYAPURAM ഉപജില്ല THIRUVANANTHAPURAM അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
|
|