ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
18:09, 8 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41029ghsmangad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു കൊറോണക്കാലം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു കൊറോണക്കാലം
       ഞാൻ ഭാഗ്യ.ഇപ്പോൾ വീട്ടിൽത്തന്നെയാണ്.കൊറോണയുടെ കാലമായതുകൊണ്ട്  അമ്മ ഞങ്ങളെ എങ്ങോട്ടും വിടാറില്ല.ഈ അവധിക്കാലം ഞാൻ പടം വരച്ചും പേപ്പർകവർ ഉണ്ടാക്കിയും ടിവി കണ്ടും പത്രത്തിൽ വരുന്ന ക്വിസ്,പദപ്രശ്നം ഇവയുടെ ഉത്തരങ്ങൾ കണ്ടുപിടിച്ചും കഴിച്ച്കൂട്ടുന്നു.ടിവി കാണുമ്പോൾ ഞാൻ കൂടുതലും വാർത്താചാനലുകളാണ് കാണുക.അതിലൂടെ നമ്മുടെ ഭരണാധികാരികൾ നമ്മളെ സ്വന്തം മക്കളെപ്പോലെ ചേർത്തുപിടിച്ചുകൊണ്ട് നമുക്ക് വേണ്ടിയെടുക്കുന്ന മുൻ കരുതലുകൾ...അവ വളരെ വലുതാണ്.എനിക്ക് മനസ്സിലാകാത്ത കാര്യങ്ങൾ അച്ഛനും അമ്മയും എനിക്ക് വിശദീകരിച്ച് തരാറുണ്ട്.
               നമ്മുടെ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർ,നേഴ്സുമാർ,മറ്റ് ആരോഗ്യപ്രവർത്തകർ,ഈ രോഗം പടർന്നുപിടിക്കാതിരിക്കാൻ യാത്രനിയന്ത്രണത്തിൽ എർപ്പെട്ടിരിക്കുന്ന പൊലിസുകാർ,തെരുവിൽ കഴിയുന്നവർക്ക് സഹായമെത്തിക്കുന്നവർ,നമ്മുടെ ജില്ലാഭരണകൂടം,മിണ്ടാപ്രാണികളായ മൃഗങ്ങൾക്കും പക്ഷികൾക്കും ഭക്ഷണവും വെള്ളവും എത്തിച്ചുകൊടുക്കുന്നവർ എല്ലാവർക്കും നന്ദി.ഇടയ്ക്ക് പത്രത്തിൽ ഉരു വാർത്ത വായിച്ചു,അതിൽ ഒരു ഹാർബറിൽ ഭക്ഷണം കിട്ടാതെയുള്ള കൊക്കുകൾക്ക് ഭക്ഷണം എത്തിക്കുന്ന പൊലീസ് മാമൻമാരെ കുറിച്ചുള്ള വാർത്ത ആയിരുന്നു.അതുകണ്ട് എനിക്ക് സന്തോഷം തോന്നി.ഇപ്പോൾ ഞാനും വീട്ടിൽ വരുന്ന പക്ഷികൾക്ക് മുറ്റത്ത് വെള്ളവും ഭക്ഷണവും നൽകാറുണ്ട്.ഒരു കൂട്ടരെ ഞാൻ മറന്നുപോയി,നമ്മുടെ ഫയർഫോഴ്സുകാർ,അവർ അപ്പപ്പോൾ തന്നെ നമ്മുടെ നഗരം അണുവിമുക്തമാക്കിക്കൊണ്ടിരിക്കുകയാണ്. എല്ലാവർക്കും എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
       നമുക്ക് ഒറ്റക്കെട്ടായിനിന്നുകൊണ്ട് കൊറോണയെന്ന മാരക വിപത്തിനെ ഇല്ലാതാക്കാൻ പ്രയത്നിക്കാം
ഭാഗ്യ എസ്
5 ജി.എച്ച്.എസ്.എസ്.മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം