വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/ഭീതി
പാരിനെ ഭീതിയിലാഴ്ത്തുവാൻ
പൊട്ടിമുളച്ചൊരു നോവൽകൊറോണ
നിന്നുടെ താണ്ഡവത്തിൽ താളംതെറ്റീ
നിശ്ചലംനിൽക്കുന്നു ലോകമാകെ
അണുവാം നിന്നെ അറിഞ്ഞിടാതെ
ഭയവിഹഽലരായ് വിറയ്ക്കുന്നുലോകം
ലോകംവിറപ്പിക്കും നേതാക്കളോ
മുട്ടുമടക്കുന്നു നിൻറ്റെമുൻപിൽ
മുഖാവരണവുംകൈയുറയുമായ്
നിന്നെതുരത്താൻ ശ്റമിക്കുന്നുലോകം
വെറുംസോപ്പുകുമിളകളാൽനശീക്കും
നിന്നെ ഭയന്നോടീടുന്നു മാലോകർ
കൂട്ടിലടച്ചകിളിയെപ്പോലെ
വീട്ടിലടയ്ക്കപ്പെട്ട മർതൃൻ
പഠിയ്ക്കുന്നൂ പുതിയ പാഠങ്ങൾ
പുതിയജീവിതശൈലികൾ
ശ്വാസംവിടാതെയുള്ള ജീവിതയോട്ടത്തിൽ
നിശ്ചലരായിനിന്നിടുന്നു നിൻമുന്നിൽ
ശ്വാസത്തിനായിപിടയുന്നു കേഴുന്നൂ
പുഴുവിനെപ്പോലെ മാനവരൊന്നായ്
-ആഗ്നസ്