ഇക്‌ബാൽ ഹയർ സെക്കണ്ടറി സ്കൂൾ, അജാനൂർ.

Schoolwiki സംരംഭത്തിൽ നിന്ന്

കാഞ്ഞങ്ങാട് നഗരത്തില്‍ നിന്നും 1.50 കി.മി. അകലെ അജാനൂര്‍ പഞ്ചായത്തില്‍ കൊളവയല്‍ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍



ചരിത്രം

=

വിദ്യാഭ്യാസ പരമായി പിന്നോക്കം നില്ക്കുന്ന കാസറഗോഡ് ജില്ലയിലെ തീര്‍ത്തും പിന്നോക്ക പ്രദേശമാണ് അജാനൂര് ഗ്രാമം. മത്സ്യ തൊഴിലാളികളും ഇടത്തരം കച്ചവടക്കാരും ഇടതിങ്ങിതാമസിക്കുന്ന ഈ പ്രദേശത്തിന് തിലകക്കുറിയായി വര്‍ത്തിക്കുകയാണ് അല്ലാമാ ഇഖ്ബാലിന്റെ നാമധേയത്തിലുള്ള ഈ ഹയര്‍സെക്കണണ്ടറി സ്ക്കൂള്‍. ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത ഈ പ്രദേശത്തുകാര്‍ 1967ല്‍ ഡോ. എം. എ. അഹമ്മദ്, ജനാബ് എം. ബി മൂസ, ജനാബ് യു. വി. മൊയ്തു തുടങ്ങിയവരുടെ നേത്രത്വത്തില്‍ ഒരു ഹൈസ്ക്കൂളിനായി പ്രവര്‍ത്തനം ആരംഭിക്കുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജനാബ് സി. എച്ച്. മുഹമ്മദ് കോയ ഈ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ ശരിക്കും മനസ്സിലാക്കി ഹൈസ്ക്കൂള്‍ അനുവദിക്കുകയും ചെയ്തു. 1979ല്‍ ഈ വിദ്യാലയത്തില്‍ യു. പി വിഭാഗവും 1988ല്‍ ഇംഗ്ലീഷ് മീഡിയവും 1991ല്‍ ഹയര്‍സെക്കണ്ടറി വിഭാഗവും ആരംഭിച്ചു. ഈ വിദ്യാലയം ഈ പ്രദേശത്തിന്റെ സാമൂഹ്യ-സാംസ്ക്കാരിക - വിദ്യാഭ്യാസ പുരോഗതിക്ക് ഒരു നാഴികകല്ലായി മാറി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില് ഏകദേശം ഇരുപത്തിനാലോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സര്‍ മുഹമ്മദ് ഇഖ്ബാല്‍  എജുക്കേഷന് ട്രസ്റ്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഡോ. എം. എ. അഹമ്മദ് ചെയര്‍മാനും എം. എം. അഷറഫ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റര്‍  മാധവന് നമ്പൂതിരിയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ മുഹമ്മദ ഹനീഫയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1967- 70 ശ്രീ. കെ. എച്ച്. മുഹമ്മദ് ശാഫി
1970-81 ശ്രീ. ബി. എം. അബ്ബാസ്
1981 - 85 ശ്രീമതി എം. കെ. സുശീല
1985- 2001 ശ്രീ. വി. ക്രിഷ്ണന്‍
2001 - 08 കെ. മുഹമ്മദ് ഹനീഫ
2008- എന്‍. മാധവന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.