ഡി.യു.എച്ച്.എസ്.എസ്. തൂത

Schoolwiki സംരംഭത്തിൽ നിന്ന്
ഡി.യു.എച്ച്.എസ്.എസ്. തൂത
വിലാസം
തൂത

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-2010Duhssthootha




പാലക്കാട്-മലപ്പുറം ജില്ലാതിര്‍ത്തിയിലെ സരസ്വതീ ക്ഷേത്രം.മൂന്ന് സയന്‍സ് ബാച്ചോട് കൂടി ആലിപ്പറമ്പ് പഞ്ചായത്തിലെ പ്രഥമ ഹയര് സെക്കണ്ടറി സ്കൂള് .അണ്‍ ഐഡഡ് ടി.ടി.സി യും പ്രവര്‍ത്തിക്കുന്നു‍

ചരിത്രം

കണ്ണാടി പോലെ തെളിഞ്ഞ തൂതപ്പുഴ.കല്ലുകള്‍, പാറകള്‍, ചെറിയ തുരുത്തുകള്‍, ഇടക്കിടെ ചെറുകയങ്ങള്‍. പുറമെ ശാന്തയെങ്കിലും ഇടക്ക് രൗദ്രയാകുന്ന ഈ പുഴ നാട്ടുകാര്‍ക്ക് ഹര്‍ഷവും ദുഃഖവും സമ്മാനിച്ചിട്ടുണ്ട്. സൈലന്റ് വാലിയില്‍ നിന്ന് ഉല്‍ഭവിച്ച് പാലക്കാട്, മലപ്പുറം ജില്ലകളിലൂടെ കേരളീയരുടെ മഹാനദിയായ നിളയില്‍ ചേരുന്നു. ഈ നദിയുടെ കരയാണ് തൂത ഗ്രാമം. പാലക്കാട് മലപ്പുറം വേര്‍തിരിച്ചൊഴുകുന്ന ഈ പുഴയുടെ കരയിലാണ് ഈ വിദ്യാലയം. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ , പെരിന്തല്‍മണ്ണ ഉപജില്ലയില്‍.ആലിപ്പറമ്പ് പഞ്ചായത്തിലെ തൂത, മണലായ, എടായ്ക്കല്‍,ഒടമല, പാറല്‍ തുടങ്ങി തികച്ചും ഗ്രാമീണ പ്രദേശങ്ങളിലെ സരസ്വതീ ക്ഷേത്രം. പാലക്കാട് ജില്ലയിലെ തൂത, വീട്ടിക്കാട്, കാറല്‍മണ്ണ പ്രദേശങ്ങളും താഴെക്കോട് പഞ്ചായത്തിലെ ഏതാനും ഭാഗങ്ങളും ഈ സ്കൂളിന്റെ ഫീഡിംഗ് പ്രദേശങ്ങളാണ്.കാര്‍ഷിക സംസ്കൃതിയുടെ വിളഭൂമിയാണ് ഈ പ്രദേശം. ഗള്‍ഫ് പണത്തിന്റെ സ്വാധീനം സാംസ്കാരികമായി ഏറെ മാറ്റങ്ങള്‍ വഴിയൊരുക്കുന്നു. കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും കൈവേലക്കാരും ചെറുകിട കച്ചവടക്കാരുമാണ് ഈ പ്രദേശത്തെ ജനങ്ങളില്‍ ഭൂരിപക്ഷവും. വിദ്യാഭ്യാസ രംഗത്തുണ്ടായ പുരോഗതി പതുക്കെയാണെങ്കിലും ഗ്രാമീണ മനസ്സിനെ സ്വാധീനിച്ച് കൊണ്ടിരിക്കുന്നു.വിദ്യാര്‍ത്ഥികളില്‍ ചെറിയൊരു പങ്ക് സ്കൂള്‍ സമയത്തിന് ശേഷം തൊഴില്‍ എടുക്കുന്നവരാണ്. മണല്‍ വാരല്‍, വാഹന ക്ലീനര്‍ പണി , വാര്‍പ്പ് പണി, പൈന്റിംഗ് എന്നിവക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ കുറവല്ല. ഇത് ഈ പ്രദേശങ്ങളിലെ പൊതു സാമ്പത്തിക സ്ഥിതിയെ തുറന്ന് കാട്ടുന്നു. വിദ്യാലയത്തെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവരാണെങ്കിലും വിദ്യാലയവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതില്‍ വിമുഖരാണ് രക്ഷിതാക്കളില്‍ ഒരു പങ്ക്.വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നിലായിരുന്ന ഈ പ്രദേശത്ത് ഒരു സ്കൂള്‍ സ്ഥാപിക്കുക എന്നത് ഈ നാട്ടിലെ സുമനസ്സുകളുടെ സ്വപ്നമായിരുന്നു. അതിന്റെ സാഫല്യമായിരുന്നു 1976 ല്‍ ആരംഭിച്ച ദാറുല്‍ ഉലൂം അപ്പര്‍ പ്രൈമറി സ്കൂള്‍. തുടക്കത്തില്‍ 5 അദ്ധ്യാപകരും 60 വിദ്യാര്‍ത്ഥികളുമാണ് ഉണ്ടായരുന്നത്. ഈ സ്കൂള്‍ സ്ഥാപിച്ചത് തൂത അസ്സാസ്സുല്‍ ഇസ്ലാം സംഘം വകയാണ്. ആദ്യത്തെ മാനേജര്‍ മര്‍ഹൂം.അബ്ദു റഹിമാന്‍ മുസ്ല്യാര്‍ ആണ്. ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍,പെരിന്തല്‍മണ്ണ കെ.കെ.എസ്.തങ്ങള്‍, പെരിന്തല്‍മണ്ണ പി.വി.എസ്.മുസ്തഫ പൂക്കോയ തങ്ങള്‍ എന്നിവര്‍ ഈ സ്കൂളിന് നല്‍കിയ നേതൃത്വവും സംഭാവനകളും അമൂല്യമാണ്. നിലവില്‍ സ്കൂളിന്റെ മാനേജ്മെന്റ് കമ്മറ്റിയില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടായും, ബഷീറലി ശിഹാബ് തങ്ങള്‍ വൈസ് പ്രസിഡണ്ടായും, നാലകത്ത് സൂപ്പി സാഹിബ് സെക്രട്ടറി ആയും, പി.ടി.ഹംസു ഹാജി ട്രഷററായും പ്രവര്‍ത്തിച്ചു വരുന്നു.1982 ല്‍ ഈ സ്ഥാപനം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1985 ല്‍ ആദ്യ എസ്.എസ്.എല്‍. സി. ബാച്ച് പുറത്തിറങ്ങി. 1998ല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. നിലവില്‍ യു.പി. വിഭാഗത്തില്‍ 904 വിദ്യാര്‍ത്ഥികളും, ഹൈസ്കൂള്‍ വിഭാഗത്തില്‍ 1619 വിദ്യാര്‍ത്ഥികളും, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 450 കുട്ടികളും പഠിച്ചു കൊണ്ടിരിക്കുന്നു. സ്വാശ്രയ മേഖലയില്‍ ഈ വിദ്യാലയത്തോടനുബന്ധിച്ച് ടി.ടി.ഐ. യും പ്രവര്‍ത്തിച്ചു വരുന്നു.1976 മുതല്‍ സി.കെ.സൈതലവി , 1990 മുതല്‍ രാമ അയ്യര്‍, 1995 മുതല്‍ വി.കെ.വത്സല എന്നിവര്‍ ഈ സ്കൂളില്‍ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ വി.എം. മുഹമ്മദ് മാസ്റ്റര്‍ ഹെഡ് മാസ്റ്ററായും, കെ.കെ. റഹ് മത്തുള്ള പ്രിന്‍സിപ്പലായും പ്രവര്‍ത്തിക്കുന്നു.സ്കൂളിന്റെ ഡെപ്യൂട്ടി ഹെഡ് മിസ്ട്രസായി ഗീത.പി (മാത്തമാറ്റിക്സ്)യും പ്രവര്‍ത്തിച്ചു വരുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഭൗതിക സൗകര്യങ്ങള്‍
  • കലാ കായികം
  • സ്കൗട്ട് & ഗൈഡ്സ്.
  • ഗാന്ധി ദര്‍ശന്‍ സമിതി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഭൗതിക സൗകര്യങ്ങള്‍.. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് 3 ഏക്കര്‍ 1 സെന്റ് വിസ്തൃതിയുള്ള ക്യാംപസ്. വിശാലമായ ഗ്രൗണ്ട്. മികച്ച കെട്ടിടങ്ങള്‍, മികച്ച ലാബ് സൗകര്യം, ഹയര്‍ സെക്കണ്ടറിയില്‍ മികച്ച ലൈബ്രററി, ഹൈസ്കൂള്‍ തലത്തില്‍ ആധുനിക വല്‍ക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ലൈബ്രററി, 3 കമ്പ്യൂട്ടര്‍ ലാബുകള്‍, സ്മാര്‍ട്ട് റൂം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്.പാഠ്യേതര പ്രവര്‍ത്തനങ്ങള്‍.1കലാ കായിക രംഗം കലോത്സവങ്ങളില്‍ മികവു പുലര്‍ത്തുന്നതിന്റെ ഫലമായി നിരവധി തവണ ഉപജില്ലാ ചാമ്പ്യന്മാരായിട്ടുണ്ട്. ജില്ലാ സംസ്ഥാന തല മത്സരങ്ങളില്‍ മികവു പുലര്‍ത്തിയ കലാകാരികളും കലാകാരന്മാരും ഈ വിദ്യാലയത്തിലുണ്ട്.സംസ്ഥാന ജില്ലാ തലത്തില്‍ കായിക മത്സരങ്ങളില്‍ മികവ് പുലര്‍ത്തുന്നു. നിലവില്‍ പെരിന്തല്‍മണ്ണ ഉപജില്ലാ ചാമ്പ്യന്മാരാണ്. ഫുട്ബോളില്‍ ജില്ലാ ചാമ്പ്യന്മാരുമാണ്(ജൂനിയര്‍ & സീനിയര്‍). 2.ഗാന്ധി ദര്‍ശന്‍ സമിതി.2009-2010 അധ്യായന വര്‍ഷത്തില്‍ ആരംഭിച്ചു. സി.എം.കൃഷ്ണപ്രഭ (കണ്‍വീനര്‍), വേണുഗോപാലന്‍ (ജോ.കണ്‍വീനര്‍), ഹംസ.കെ.കെ, വിജയലക്ഷ്മി.എ.എന്‍., ജ്യോതി പാര്‍വ്വതി.ആര്‍., ബാലകൃഷ്ണന്‍.വി.പി., പാത്തുമ്മ.എന്‍. (മറ്റ് ഭാരവാഹികള്‍)ഒക്ടോബര്‍ 2 ന് ശുചീകരണം നടത്തി. നവംബര്‍ 19 ന് ഉപജില്ലാ ഗാന്ധി കലോത്സവത്തില്‍ പങ്കെടുത്തു. മൂന്നാം സ്ഥാനം നേടി.ഗാന്ധി സിനിമ കാണിച്ചു. ഹൈസ്കൂള്‍ , യു.പി വിഭാഗങ്ങളില്‍ ഗാന്ധി പതിപ്പ് ഇറക്കി.അജയ് കൃഷ്ണന്‍, അഭിലാഷ്, നീന, അക്ഷര, മുബീന തുടങ്ങിയവര്‍ പത്രാധിപ സമിതി അംഗങ്ങളാണ്.3.സ് കൗട്ട് 2005 ല്‍ മലപ്പുറം ജില്ലയിലെ സ്കൗട്ട് ട്രൂപ്പായി അംഗീകരിച്ചു. ശ്രീ.കെ.അബ്ബാസ് മാസ്റ്ററുടെ (എച്ച്.ഡബ്ലിയു.ബി) നേതൃത്വത്തില്‍ അടുക്കും ചിട്ടയോടും കൂടിയുള്ള പരിശീലനം നടന്നു വരുന്നു. നിലവില്‍ 32 വിദ്യാര്‍ത്ഥികള്‍ . 2009-2010 അധ്യായന വര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് രാജ്യപുരസ്കാര്‍, 8 പേര്‍ റൂജിയണല്‍ ട്രൈനിംഗില്‍ പങ്കെടുത്തു. 9 പേര്‍ ത്രിതീയ സോപാനം ടെസ്റ്റ് പാസ്സായി. 8 പേര്‍ ദ്വിതീയ സോപാനം ടെസ്റ്റില്‍ വിജയിച്ചു. 6 പേര്‍ സംസ്ഥാന കേമ്പൂരില്‍ പങ്കെടുത്തു..4.സാമൂഹ്യ ശാസ്ത്ര ക്ലബ്ശ്രീമതി. എ.എന്‍.വിജയലക്ഷ്മി ടീച്ചറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. 2009-2010 വര്‍ഷത്തില്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തി.സ്വാതന്ത്ര്യ സമര സേനാനി വെള്ളിനേഴി കല്ല്യാണിക്കുട്ടിയമ്മയുമായി അഭിമുഖംനിയുക്ത അലിഗഡ് കേമ്പസായ ചേലാമലയിലേക്ക് ഫീല്‍ഡ് ട്രിപ്പ്ഓസോണ്‍ദിനത്തോടനുബന്ധിച്ച് ടി.ടി.ഐ.പ്രിന്‍സിപ്പല്‍ രമേശന്‍ നായര്‍ ക്ലാസെടുത്തു(ബോധ വല്‍ക്കരണ ക്ലാസ്)ഗാന്ധിജയന്തി ദിനത്തില്‍ ഗാന്ധിജിയുടെ ജീവിതമെന്ന സന്ദേശം എന്ന വിഷയത്തെ ആധാരമാക്കി ക്ലാസെടുത്തുവിവിധ ദിനാചരണങ്ങളോടനുബന്ധിച്ചുള്ള പോസ്റ്റര്‍ പ്രദര്‍ശനങ്ങള്‍. 5. വിദ്യാരംഗം കലാസാഹിത്യവേദി-2009 ജൂണ്‍ 20 ന് യോഗം ചേര്‍ന്നു.രക്ഷാധികാരി (വി.എം.മുഹമ്മദ് മാസ്റ്റര്‍),ജ്യോതി പാര്‍വ്വതി ടീച്ചര്‍ (ചെയര്‍മാന്‍),അബു.സി (വൈ.ചെയര്‍മാന്‍), അജയ് കൃഷ്ണന്‍-9എ(കണ്‍വീനര്‍), ആയിഷ സുറുമി സി.കെ-10സി(വൈസ്.ചെയര്‍മാന്‍).വിദ്യാരംഗം കലാസാഹിത്യ വേദി സംസ്ഥാന കലോത് സവത്തില്‍ മഞ്ജരി.എം. എന്ന കുട്ടിയെ പങ്കെടുപ്പിച്ചു.. ഹൈസ്കൂള്‍ തലത്തിലും, യു.പി.തലത്തിലും മാസിക പ്രസിദ്ധികരിച്ചു.ഫെബ്രുവരി മാസത്തില്‍ പഠന യാത്ര ആസൂത്രണം ചെയ്തിട്ടുണ്ട്.. 6. മാത്തമാറ്റിക്സ് ക്ലബ്- ജൂണ്‍ മുതല്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ ഗ്രൂപ്പ് പ്രൊജക്റ്റിന് ഒന്നാം സ്ഥാനം ലഭിച്ചു.അജയ് കൃഷ്ണന്‍, മുബഷിറ.കെ.ടി എന്നീ വിദ്യാര്‍ത്ഥികളാണ് ഒന്നാം സ്ഥാനം നേടിയത്.

മാനേജ്മെന്റ്

ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍,പെരിന്തല്‍മണ്ണ കെ.കെ.എസ്.തങ്ങള്‍, പെരിന്തല്‍മണ്ണ പി.വി.എസ്.മുസ്തഫ പൂക്കോയ തങ്ങള്‍ എന്നിവര്‍ ഈ സ്കൂളിന് നല്‍കിയ നേതൃത്വവും സംഭാവനകളും അമൂല്യമാണ്. നിലവില്‍ സ്കൂളിന്റെ മാനേജ്മെന്റ് കമ്മറ്റിയില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടായും, ബഷീറലി ശിഹാബ് തങ്ങള്‍ വൈസ് പ്രസിഡണ്ടായും, നാലകത്ത് സൂപ്പി സാഹിബ് സെക്രട്ടറി ആയും, പി.ടി.ഹംസു ഹാജി ട്രഷററായും പ്രവര്‍ത്തിച്ചു വരുന്നു.1982 ല്‍ ഈ സ്ഥാപനം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1985 ല്‍ ആദ്യ എസ്.എസ്.എല്‍. സി. ബാച്ച് പുറത്തിറങ്ങി. 1998ല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. നിലവില്‍ യു.പി. വിഭാഗത്തില്‍ 904 വിദ്യാര്‍ത്ഥികളും, ഹൈസ്കൂള്‍ വിഭാഗത്തില്‍ 1619 വിദ്യാര്‍ത്ഥികളും, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 450 കുട്ടികളും പഠിച്ചു കൊണ്ടിരിക്കുന്നു. സ്വാശ്രയ മേഖലയില്‍ ഈ വിദ്യാലയത്തോടനുബന്ധിച്ച് ടി.ടി.ഐ. യും പ്രവര്‍ത്തിച്ചു വരുന്നു.1976 മുതല്‍ സി.കെ.സൈതലവി , 1990 മുതല്‍ രാമ അയ്യര്‍, 1995 മുതല്‍ വി.കെ.വത്സല എന്നിവര്‍ ഈ സ്കൂളില്‍ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ വി.എം. മുഹമ്മദ് മാസ്റ്റര്‍ ഹെഡ് മാസ്റ്ററായും, കെ.കെ. റഹ് മത്തുള്ള പ്രിന്‍സിപ്പലായും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1.സി.കെ.സൈതലവി മാസ്റ്റര്‍. 2. കെ.എ.രാമ അയ്യര്‍. 3. വി.കെ.വത്സല. 4.വി.എം.മുഹമ്മദ് (നിലവില്‍)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.989222" lon="76.354122" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.922294, 76.283719, Darul Uloom Higher Secondary School Thootha, SH 53 , Kerala </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
  1. REDIRECT Insert text
"https://schoolwiki.in/index.php?title=ഡി.യു.എച്ച്.എസ്.എസ്._തൂത&oldid=69299" എന്ന താളിൽനിന്ന് ശേഖരിച്ചത്