സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട്/കുട്ടിക്കൂട്ടം
വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി സെൻെറ് കോർണേലിയൂസ് ഹൈസ്ക്കൂളിലും കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഹാളിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ റോയി മാസ്റ്റർ-- കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.
30 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്.
നിവിൻ രാജ്( 9 ഡി)--ആണ് സ്റ്റുഡന്റ് ഐടി കോർഡിനേർ.
2017-18 വർഷത്തെ ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയിലേക്ക് 8-ാം ക്ലാസ്സിൽ നിന്നും 21 കുട്ടികളെ തിരഞ്ഞെടുത്തു. പദ്ധതിയുടെ ആദ്യഘട്ട പരിശീലനം ജൂലൈ 24, 25 ദിവസങ്ങളിൽ നടത്തപ്പെട്ടു.രണ്ടാം ഘട്ട പരിശീലനം ഓണ അവധിക്കാലത്ത് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 2019- 20 വർഷത്തിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ് എന്ന യൂണിറ്റിൽ 8,9 ക്ലാസിൽ നിന്നായി 40 കുട്ടികൾ അംഗങ്ങളാണ്.