ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
12060-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12060
യൂണിറ്റ് നമ്പർLK/2018/12060
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ലീഡർആദിത്യൻ.എ.
ഡെപ്യൂട്ടി ലീഡർനന്ദന.കെ.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അഭിലാഷ് രാമൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സജിത.പി
അവസാനം തിരുത്തിയത്
20-01-202012060

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018-2020

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 8377 നിഹാൽ കെ 9A
2 9096 മ‍ഞ്ജിമ.എം 9B
3 8986 സന്ധ്യ.കെ 9D
4 8427 ശ്രീശാന്ത്എം. 9B
5 8693 ആദിത്യൻ.സി.കെ. 9C
6 8486 ആദർശ്.പി 9B
7 7873 പൂജ.കെ. 9D
8 7890 രസ്ന.പി.വി 9C
9 8487 ശോഭിത്ത്.വി 9A
10 9009 അഭിജിത്ത്.എ 9D
11 9042 റിഷി നന്ദൻ കെ 9A
12 9322 ആദിത്യൻ.എ 9D
13 9047 അഫ്രീദ്.പി. 9D
14 8258 അഭയ് കെ. 9A
15 7855 സൂരജ്.വി.കെ. 9C
16 9036 മുഹമ്മദ് ഫാസിൽ.എ.ആർ 9D
17 9020 രൂപേഷ്.കെ 9D
18 7885 രഞ്ജീഷ്.വി. 9C
19 7805 അശ്വിൻ മാധവ്.ബി. 9C
20 9056 കാളിദാസൻ.കെ. 9D
21 9008 മിഥുൻരാജ്.കെ.ടി. 9D
22 8940 ഹൃദ്യ.എം 9A
23 8718 ഖാലിദ് റാസ. 9A
24 9007 ഇബ്രാഹിം ബാത്തിഷ 9D
25 8407 സബിൻ കൃഷ്ണ.എ. 9B
26 9330 ശ്രേയ 9A
27 8995 ശ്രുതി.സി.വി 9A
28 8839 അബ്ദുൾ മാജിദ്.പി 9A
29 8706 മുഹമ്മദ് വാസിം .കെ.സി. 9A
30 8443 വന്ദന.പി 9C
31 8214 നന്ദന പി. 9C
32 8369 നിമിത.ബി 9A
33 8420 ആയിഷത്ത്സിയാന 9C
34 8431 ജാസ്മിൻ.എസ്.എം 9C
35 8437 നന്ദന.കെ 9A
36 8454 മുഹമ്മദ് അഫ്സൽ.എ 9B
37 8471 അർജുൻ.കെ 9B
38 8955 മുഹമ്മദ് നൗമാൻ 9A
39 8977 നിതിൻ.എം.ഡി 9D
40 9264 മൊയ്തീൻ റമീസ്.കെ.എം 9D

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2019-2021

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 7940 തേജസ്.കെ 9A
2 7999 ശ്രീജിത്ത്.എം 9B
3 8069 നീലാംബരി. പി.ടി 9D
4 8575 അതുൽ അശോക് 9B
5 8592 വിനായക് തായത്ത് 9C
6 8599 സഫ്‍വാനഷെറിൻ 9B
7 8615 നിഹാല തസ്നി .കെ .എം. 9D
8 8616 മുഹമ്മദ് നിയാസ്. എം 9C
9 8635 ആയിഷത്ത് ഷബീബ 9A
10 8637 ആയിഷത്ത് റാഹില. കെ 9D
11 9220 നന്ദന.കെ 9A
12 8677 മെഹറൂഫ് .കെ.എ 9D [[|50px|center|]]
13 8686 മൃതുന.കെ 9D
14 8703 ആയിഷത്ത് ഫർഹാന 9A
15 8724 ഉണ്ണിക്കണ്ണൻ .ജി.എസ് 9C
16 8807 ഫാത്തിമത്ത് സുഹറ 9D
17 8817 മുഹമ്മദ് ജൗഹർ .ജെ.പി 9D
18 8929 നസ്റീൻ 9C
19 8933 അദ്വൈത് .എ 9C
20 8599 ഷെറിൻ 9D
21 9052 റാഹിൽ സർദാർ 9D
22 9055 മുഹമ്മദ് റമീസ്.കെ 9A
23 8528 കാർത്തിക്. കെ. 9A
24 9121 ആയിഷത്ത് നെഹ് ല .പി 9D
25 9132 അനിൽ കൃഷ്ണ 9B
26 9162 ഫാത്തിമത്ത് നിഹാല 9A
27 9170 ആസിയാബി .കെ. കെ 9A
28 9171 ആദിത്യൻ .പി. സി 9C
29 9175 മുഹ‍്സിന 9A
30 9202 ഷംസിയ .കെ 9C
31 8214 നന്ദു. പി. വി 9C
32 8369 സ്വസ്തിക് . കെ . എസ് 9A
33 8420 മുഫീദ് . എം 9C
34 9299 വൈഷ്ണവ് . എ 9C
35 9343 നിഹാൽ അബ്ദുള്ള.ബി. കെ 9A
36 9344 സഹദ് .സി . എം 9B
37 8547 ആദർശ് . കെ. വി 9B
38 8955 അഭയ് കുമാർ . കെ 9A
39 8032 സിബിൻ 9D
40 8659 ഫാത്തിമത്ത് സഫ്‍ല ഷെറിൻ 9E

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2019-2022

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 8012 അഞ്ജന ടി 8_A
2 8092 രസ്ന.ടി 8_A
3 8093 രഹ്‍ന പി.വി 8_A
4 8096 നന്ദന രാധാകൃഷ്ണൻ പി 8_B
5 8153 മാളവിക പി.ടി 8_A
6 8172 സയനോര വി 8_A
7 8204 ജസീല കെ 8_A
8 8242 സിദ്ധാർത്ഥ് 8_B
9 8589 അരുണിമ എ 8_B
10 8737 ആദ‍‍ർശ് രാജൻ 8_D
11 8750 മുഹമ്മദ് അർഷാദ് സി.കെ 8_A
12 8767 ആയിഷത്തുഷ ഷംമ്‍ന 8_D
13 8812 മൈമൂനത്തുൽ ജസീറ 8_A
14 8820 അഭിരാം വി 8_A
15 8821 മുഹമ്മദ് ഷിയാസ് ഷൈൻ 8_D
16 8822 കൃഷ്ണജ എം 8_B
17 8871 കീർത്തന വി 8_B
18 8112 ജിസ്‍നമോൾ 8_B
19 8880 മുഹമ്മദ് ഷിബിലി മുനീ‍ർ 8_C
20 8885 റഹ്‍മത്തുള്ള 8_D
21 8897 മുഹമ്മദ് അർഷാദ് എം 8_C
22 8908 സുജിത്ത് എസ് 8_A
23 8958 നഫീസത്ത് മെഹറൂഫ 8_D
24 9070 ഫാത്തിമത്ത് നെസ്മിയ കെ.എ 8_C
25 9106 വിദ്യ ജി.വി 8_D
26 9118 റംസാൻ മഷൂദ് 8_C
27 9127 അലിഷ്ബാ അമീർ 8_C
28 9135 ശ്രീധ‍ർഷ് കെ 8_D
29 9225 സനാഗ് വൈ 8_A
30 9246 കദീജത്ത് ഫാത്തിമ ഷറിൻ 8_C
31 9263 അക്ഷയ് കുമാർ സി.എ 8_A
32 9272 അനുരാജ് എസ് 8_A
33 9400 അഹമ്മദ് മുർഷീദ് 8_C [[|50px|center|]]
34 9439 മുഹമ്മദ് അനസ് 8_F [[|50px|center|]]
35 9470 ഭാവന ശ്രീധരൻ 8_E
36 9494 ഗോപിക.ബി 8_E
37 9568 അറഫ ബീഗം 8_D [[|50px|center|]]
38 9612 മുഹമ്മദ് 8_D [[|50px|center|]]
39 9614 അഭിഷേക് 8_F
40 9625 കാർത്തിക് എം 8_F

പ്രവർത്തനങ്ങൾ(2018-19)

ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം

ലിറ്റിൽ കൈറ്റ്സ് ബോർഡ്
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം -പത്രവാർത്ത(മാതൃഭൂമി)

തച്ചങ്ങാട്: ഇന്ത്യയിലെ ഏറ്റവും വലിയകുട്ടികളുടെ ഐ.ടികൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്‌മിസ്ട്രസ്സ് ഭാരതി ഷേണായിയുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് കെ.ബാബു പനയാൽ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റി,ഉപജില്ലാ,ജില്ലാ,സംസ്ഥാന ക്യാംപും നടക്കും. ഏകദിന പരിശീലത്തിൽ ലീഡറായി ആദിത്യനെയും ഡെപ്യൂട്ടി ലീഡറായി നന്ദന കെ.വിയെയും തെരെഞ്ഞെടുത്തു.കൈറ്റ്സ് പരിശീലകരായ അഭിലാ‍ഷ് രാമൻ, സുരേഷ് ചിത്രപ്പുര എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാ‍ഷ് രാമനും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പിയുമാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം

ലിറ്റിൽ കൈറ്റ്സ് ആനിമേഷൻ ക്യാമ്പ്

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ രണ്ടാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം 04-07-2018ന് ആരംഭിച്ചു. നാല് മണിക്കൂറുള്ള പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്.

സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം

തച്ചങ്ങാട്ഗവ.ഹൈസ്കൂളിലെ അധ്യാപകർക്ക് നൽകിയ സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം

28-07-2018ന് തച്ചങ്ങാട്. തച്ചങ്ങാട്ഗവ.ഹൈസ്കൂളിലെ ഒന്നു മുതൽ പത്താം ക്ലാസ്സുവരെയുള്ള എല്ലാ വിഷയം അധ്യാപകർക്കുമായി സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള അധിക പരിശീലനം സംഘടിപ്പിച്ചു. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പുതിയ അദ്ധ്യന വർഷത്തിൽ വിദ്യാലയങ്ങളിലെല്ലാം ഹൈടെക് ക്ലാസ്സ് മുറികൾ ആയി മാറിയതോടെ അത്തരം ക്ലാസ്സ് കൈകാര്യം ചെയ്യാൻ അധ്യാപരെ പ്രാപ്തമാക്കാൻ കൈറ്റ്സ് അവധിക്കാല പരിശീലനം സംഘടിപ്പിച്ചിരുന്നു. എന്നാൽ പ്രൈമറി അദ്ധ്യാപർക്ക് പ്രസ്തുതപരിശീലനം ലഭ്യമായിരുന്നില്ല.ഈ പരിമിതി പരിഹരിക്കാനും കൂടി ആയിരുന്നു ഈ പരിശീലനം .പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക ഭാരതി ഷേണായി ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എം.അഭിലാഷും, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പിയുമാണ് പരിശീലനം നൽകിയത്.

തിരിച്ചറിയൽ കാർഡ് വിതരണം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം

തിയ്യതി - 30-07-2018 തച്ചങ്ങാട് : തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം നടത്തി . ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക. തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ 40 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്. തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം ലിറ്റിൽ കൈറ്റ്സ് ലീഡർ ആദിത്യൻ പി.കെയ്ക്ക് നൽകി സീനിയർ അസിസ്റ്റന്റ് എ.വിജയകുമാർ നിർവ്വഹിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എം.അഭിലാഷ്, ലൈബ്രറി കൗൺസിൽ കൺവീനർ ഡോ.കെ.സുനിൽ കുമാർ, .ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പി എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി. Ghs Thachangad എന്നയാളുടെ ഫോട്ടോ

ലൈബ്രറി ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം

കാരവൽ സായാഹ്നപത്രം 05-08-2018

തച്ചങ്ങാട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലൈബ്രറിയുടെ പ്രവർത്തനം സോഫ്റ്റ് വെയർ രൂപത്തിലേക്ക് മാറ്റുന്നതിന്റെ പ്രാരംഭ പ്രവർത്തനമായ ‍ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം 01-08-2018ന് ആരംഭിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പുസ്തകങ്ങൾ എളുപ്പം കണ്ടെത്താനും വിതരണത്തിന്റെയും തിരിച്ചെടുക്കലിന്റെയും പ്രയാസം ലഘൂകരിക്കാനുമാണ് ലൈബ്രറി പ്രവർത്തനം സോഫ്റ്റ്‌വെയർ രൂപത്തിലേക്ക് മാറുന്നത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. ഒഴിവുസമയത്തും അവധി ദിവസങ്ങളിലുമാണ് പ്രവർത്തനം നടത്തുന്നത്. ഇംഗ്ലീഷ്, മലയാളം , കന്നട, ഹിന്ദി,സംസ്കൃതം, അറബി വിഭാഗങ്ങളലായി മൂവായിരത്തോളം പുസ്തകങ്ങളാണ് സ്കൂൾ ലൈബ്രറിയിലുള്ളത്. ആ പുസ്തകങ്ങളുടെ വിവരങ്ങളാണ് കാറ്റലോഗിൽ ഉൾപ്പെടുത്തുന്നത്. ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ നന്ദന, നിമിത, ഹൃദ്യ, ശ്രതി, ശ്രേയ എന്നിവരാണ് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തിന് നേതൃത്വം കൊടുക്കുന്നത്.

സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ്

തച്ചങ്ങാട് : 11-08-2018ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.ജി.എച്ച്.എസ്.തച്ചങ്ങാട്, ജി.എച്ച്.എസ്.എസ്.പാക്കം എന്നീ സ്ക്കുളുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുത്തത്. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ഭാരതി ഷേണായിയുടെ അദ്ധ്യക്ഷതയിൽ പി.ടി.എ. പ്രസിഡണ്ട് ശ്രീ.ഉണ്ണികൃഷ്ണൻ ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ .വിജയകുമാർ , എസ്.ആർ.ജി. കൺവീനർ ശ്രീ. പ്രണാബ് കുമാർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ ശ്രീ. അഭിലാഷ് രാമ ൻ, ശ്രീ.ബിജു ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി.സജിത.പി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പിൽ പരിചയപ്പെടുത്തിയത്. കുട്ടികൾ അവർ തയ്യാറാക്കിയ അനിമേഷൻ വീഡിയോകൾ എഡിറ്റ് ചെയ്യുകയും റെക്കോർഡ് ചെയ്ത ശബ്ദ ഫയലുകൾ വീഡിയോയിൽ കൂട്ടിച്ചേർക്കുകയും ചെയ്തു.വളരെ മികച്ച രീതിയിൽ കുട്ടികൾ വീഡിയോ തയ്യാറാക്കുകയും അവയ്ക്ക് ഉചിതമായ ടൈറ്റിലുകൾ നൽകുകയും ചെയ്തു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ അവതരണം നടന്നു.


രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം

രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം മാതൃഭൂമി ദിനപത്രംവാർത്ത (10-09-2018)

തച്ചങ്ങാട് : നിരന്തരമായ പരിശീലനത്തിലൂടെ കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാഗത്ഭ്യം നേടിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അധ്യാപനത്തിന്റെ ഹരിശ്രീ കുറിക്കുന്നു. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് അധ്യാപക ദിനമായ 05-09-2018ന് രക്ഷിതാക്കളെ കമ്പ്യൂട്ടർ പരിശീലിപ്പിച്ചു കൊണ്ട് അധ്യാപകവൃത്തിയിലേക്ക് കടക്കുന്നത്. വൈകുന്നേരങ്ങളിലും ഒഴിവുദിനങ്ങളിലുമാണ് ക്ലാസുകൾ നടക്കുക .ഇതിനായി 20 ഓളം കുട്ടികളെ സജ്ജരാക്കിയിട്ടുണ്ട്. കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ, മലയാളം-ഇംഗ്ലീഷ്-കന്നട തുടങ്ങിയ ഭാഷാ ടൈപ്പിംഗ്, ഓഫീസ് പാക്കേജ്, ഇന്റെർനെറ്റ് തുടങ്ങിയ നിത്യ ജീവിതത്തിൽ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പഠിപ്പിക്കുന്നത്. തുടർ പഠനം ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അതിനുള്ള അവസരം കൂടി ഒരുക്കിയിട്ടുണ്ട്. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിലാണ് പഠനം. കമ്പ്യൂട്ടർ പഠനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സീനിയർഅസിസ്റ്റന്റ് വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ പ്രധാനാധ്യാപിക എം ഭാരതിഷേണായി നിർവ്വഹിച്ചു. എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ , ഡോ.സുനിൽ കുമാർ , മനോജ് പിലിക്കോട്,പ്രഭാവതി പെരുമൺതട്ട, തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എം.അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പി നന്ദിയും പറഞ്ഞു.


ബേക്കൽ ഉപജില്ലാ ഐ.ടി മേള ഓവറോൾ ചാമ്പ്യൻഷിപ്പ് .

ഐ.ടി മേള ചാമ്പ്യൻഷിപ്പ് വാർത്ത

തച്ചങ്ങാട് : ചിത്താരി ഹിമായത്തുൽ ഇസ്ലാം എ.യു.പി സ്കൂളിൽ നടന്ന ബേക്കൽ ഉപജില്ലാ ശാസ്ത്ര മേളയിലും ഗണിതശാസ്ത്ര മേളയിലും ഐ.ടി മേളയിലും കൂടുതൽ പോയിന്റ് നേടി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. ശാസ്ത്ര മേളയിൽ 27പോയിന്റുും ഗണിതശാസത്രമേളയിൽ 96 പോയിന്റും ഐ.ടി മേളയിൽ 23 പോയിന്റുുമാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ലഭിച്ചത്. അതുകൂടാതെ സയൻസ് മാഗസിൻ, ടീച്ചിംഗ് എയ്ഡ് നിർമ്മാണം എന്നിവയിലും തച്ചങ്ങാട് സ്കൂൾ ഒന്നാം സ്ഥാനത്തോടെ വിജയിച്ചിരുന്നു.ബേക്കൽ ഉപജില്ലയിൽ ചരിത്രത്തിലാദ്യമാണ് ശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി മേളയിൽ ഒരു സ്കൂൾ തന്നെ ചാമ്പ്യനാകുന്നത്.ഐ.ടി ക്വിസിൽ അശ്വിൻ ഗീത്, ഐ.ടി പ്രൊജക്ടിൽ സ്വാതി കൃഷ്ണ, ഡിജിറ്റൽ പെയിന്റിംഗിൽ അദ്വൈത്, പ്രസന്റേഷനിൽ ഗോകുൽ, മലയാളം ടൈപ്പിംഗിൽ ശ്രുതിന കെ എന്നിവരാണ് തച്ചങ്ങാട് സ്കൂളിനെ പ്രതിനിധീകരിച്ച് ചാമ്പ്യൻഷിപ്പ് നേടിത്തന്നത്.

പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം .

സ്കൂൾ വിക്കി അവാർഡ് വാർത്ത

സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്)നൽകുന്ന പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം ഒന്നാം സ്ഥാനം കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിനും രണ്ടാം സ്ഥാനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിനും.. ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 10,000/-, 5,000/- രൂപയും ട്രോഫിയും പ്രശസ്തി പത്രവും അവാർഡായി നൽകുന്നത്. അവാർഡുകൾ ഒക്ടോബർ നാലിന് മലപ്പുറത്തുവെച്ച് വിദ്യാഭ്യാസമന്ത്രി പ്രൊഫ.ഡി.രവീന്ദ്രനാഥ് വിതരണം ചെയ്യും. ഒന്നുമുതൽ ഹയർസെക്കന്ററി വരെ യുള്ള പതിനായിരത്തോളം സ്കൂളുകളെ കൂട്ടിയിണക്കി കൈറ്റ് 2009 ൽ തുടങ്ങിയ സ്കൂൾ വിക്കി പോർട്ടൽ വിക്കിപീ‍ഡിയമാതൃകയിൽ പങ്കാളിത്ത സ്വഭാവത്തോടെ വിവര ശേഖരണം സാധ്യമാക്കുന്നതാണ്. പൂർണ്ണമായും മലയാളത്തിലുള്ള സ്കൂൾ വിക്കി ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിഭവ സംഭരണിയാണിത് . തുടക്കം മുതൽ സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന ശ്രീ. കെ. ശബരീഷ് സ്മാരക അവാർഡായാണ് ഇത് നൽകുന്നത്. പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം നേടിയ കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിന്റെ സ്കൂൾ വിക്കി കാര്യ നിർവ്വാഹകൻ കൈറ്റ് മാസ്റ്ററും സ്കൂൾ ഐ.ടി കോർഡിനേറ്ററുമായ എ എം. കൃഷ്ണനും ,തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ സ്കൂൾ വിക്കി കാര്യ നിർവ്വാഹകൻ മലയാളം അധ്യാപകനും കൈറ്റ് മാസ്റ്ററും സ്കൂൾ ഐ.ടി കോർഡിനേറ്ററുമായ അഭിലാഷ് രാമനുമാണ്.

പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം ഏറ്റുവാങ്ങി

സ്കൂൾ വിക്കി അവാർഡ് സ്വീകരണം വാർത്ത

സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്)നൽകുന്ന തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ലഭിച്ച പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം രണ്ടാം സ്ഥാനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.ഡി.രവീന്ദ്രനാഥിൽ.നിന്നും തച്ചങ്ങാട് ഗവ.ഹൈസ്കൂൾഏറ്റുവാങ്ങി 5,000/- രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് അവാർഡായി ലഭിച്ചത്. 04-10-2018 ന് മലപ്പുറം ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ തച്ചങ്ങാട് ഗവ.ഹൈസകൂളിനെ പ്രതിനിധീകരിച്ച് ഡോ.കെ.സുനിൽകുമാർ, അഭിലാഷ് രാമൻ എന്നിവരാണ് അവാർഡ് ഏറ്റുവാങ്ങിയത്. ഒന്നുമുതൽ ഹയർസെക്കന്ററി വരെ യുള്ള പതിനായിരത്തോളം സ്കൂളുകളെ കൂട്ടിയിണക്കി കൈറ്റ് 2009 ൽ തുടങ്ങിയ സ്കൂൾ വിക്കി പോർട്ടൽ വിക്കിപീ‍ഡിയമാതൃകയിൽ പങ്കാളിത്ത സ്വഭാവത്തോടെ വിവര ശേഖരണം സാധ്യമാക്കുന്നതാണ്. പൂർണ്ണമായും മലയാളത്തിലുള്ള സ്കൂൾ വിക്കി ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിഭവ സംഭരണിയാണിത് . തുടക്കം മുതൽ സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന ശ്രീ. കെ. ശബരീഷ് സ്മാരക അവാർഡായാണ് ഇത് നൽകുന്നത്.

മലയാളം വിക്കി പീഡിയ പഠന ശിബിരം

വിക്കിപീഡിയ പഠനശിബിരം പത്രവാർത്ത

തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവർക്കുവേണ്ടി സൗജന്യ വിക്കിപീഡിയ പഠനശിബിരം സംഘടിപ്പിച്ചു.31_12_2018 ഞായറാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ നടന്ന പരിശീലനത്തിൽ സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയിൽ പുതുതായി ലേഖനം എഴുതുവാനും നിലവിലുള്ള ലേഖനങ്ങൾ തിരുത്തുവാനും കൂട്ടിച്ചേർക്കുവാനുമുള്ള പരിശീലനത്തോടൊപ്പം മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളായ വിക്കി ഗ്രന്ഥശാല, വിക്കി കോമൺസ് തുടങ്ങിയവയും വിക്കിതാളുകളുടെ രൂപരേഖയും ഈ പരിശീലനത്തിലൂടെ പരിചയപ്പെടുത്തി. പ്രശസ്ത വിക്കിപീഡിയനും കൈറ്റ് മാസ്റ്റർ ട്രെയിനറുമായ വി.കെ.വിജയൻ രാജപുരം ആണ് ക്ലാസ്സ് കൈകാര്യം ചെയ്തത്.

ലിറ്റിൽകൈറ്റ്സ് കുട്ടിറേഡിയോയ്ക്ക് ഒരു വർഷം

കുട്ടി റേഡിയോ ഉദ്ഘാടന വാർത്ത (ഫയൽചിത്രം)

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സർഗ്ഗാത്മകതയ്ക്ക് റേഡിയോ ആവിഷ്ക്കാരം എന്ന ആശത്തിലൂന്നി ആരംഭിച്ച കുട്ടി റേഡിയോയ്ക്ക് 2019 ജനുവരി 17ന് ഒരു വർഷം തികയുന്നു. 2018 ജനുവരി 17ന് കാസറഗോഡ് ജില്ലാ കലക്ടറായ കെ.ജീവൻബാബു IASആണ് കുട്ടി റേഡിയോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. കുട്ടി റേഡിയോയുടെ സാങ്കേതികമായ കാര്യങ്ങളെല്ലാം നിർവ്വഹിക്കുന്നത് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളാണ്.

ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.

ഡിജിറ്റൽ മാഗസൻ പ്രകാശനം

തച്ചങ്ങാട്: ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐ.ടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 1898 സ്കൂളുകളിൽ ഭാഷാ പ്രവർത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ‍ഡിജിറ്റൽ മാഗസിൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലും21-01-2019ന് പ്രകാശനം ചെയ്തു. കൈയെഴുത്ത്‌ മാസികകളിൽനിന്ന് വ്യത്യസ്തമായി ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് വിദ്യാർഥികൾതന്നെ മാഗസിൻ തയ്യാറാക്കിയെന്നതാണ് ഇതിന്റെ പ്രത്യേകത.പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വേർ ആയ ലിബർ ഓഫീസ് വേഡ് പ്രോസസർ ഉപയോഗിച്ചാണ് മാഗസിൻ തയ്യാറാക്കിയത്.വിദ്യർത്ഥികൾ, അധ്യാപകർ, പി.ടി.എ അംഗങ്ങൾ എന്നിവരിൽ നിന്നും സൃഷ്ടികൾ ശേഖരിച്ചാണ് മാഗസിൻ ത്യ്യാറാക്കിയത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഡിജിറ്റൽ മാഗസിൻ "പട്ടം പറത്തുമ്പോൾ”ഹെഡ്‌മിസ്ട്രസ്സ് ഭാരതി ഷേണായി പ്രകാശനം ചെയ്തു. സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.സുനിൽ കുമാർ കോറോത്ത്, മനോജ് പീലിക്കോട്, എസ്.ആർ.ജി കൺവീനർ പ്രണാപ് കുമാർ, പ്രഭാവതി പെരുമൺതട്ട, രജിത സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി.സുനിൽ നന്ദിയും പറഞ്ഞു. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷനാണ് (കൈറ്റ്) ഹൈസ്കൂളുകളിൽ ‘ലിറ്റിൽ കൈറ്റ്‌സ്’ പദ്ധതി ആരംഭിച്ചത്. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവുംവലിയഐ.ടി. കൂട്ടായ്മയിൽ 58,247 കുട്ടികൾ അംഗങ്ങളാണ്. അടുത്തവർഷമിത് 1.2 ലക്ഷമായി ഉയരും. ലിറ്റിൽ കൈറ്റ്‌സ് പരിശീലനപ്രവർത്തനങ്ങളിൽ ഭാഷാകംപ്യൂട്ടിങ്ങിന്റെ ഭാഗമായി മലയാളം ടൈപ്പിങ്, വേർഡ് പ്രൊസസിങ്, ഗ്രാഫിക് ഡിസൈനിങ്ങിന്റെ ഭാഗമായി റാസ്റ്റർ-വെക്ടർ ഇമേജ് എഡിറ്റിങ് തുടങ്ങിയവ വിദ്യാർഥികൾ പരിശീലിക്കുന്നുണ്ട്. ഓരോ സ്കൂളും തയ്യാറാക്കുന്ന ഡിജിറ്റൽ മാഗസിനുകൾ പൊതുജനങ്ങൾക്ക് കാണുന്നവിധം വെബിൽ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കൈറ്റ്സ് അധികൃതർ.

ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം

ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്ന പരിപാടിക്ക് 23-01-2019ന് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ തുടക്കമായി. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ പി.ടി.എ യുടെ സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഭിന്നശേഷിക്കാരായ 22വിദ്യാർത്ഥികളുടെയും സൗകര്യപ്രദമായ സമയത്തും സ്ഥലത്തുമാണ് ക്ലാസ്സ് നടത്തുക. കമ്പ്യൂട്ടർ പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഏഴാം തരം വിദ്യാർത്ഥിനി ഷമീല ഷെറിൻ നിർവ്വഹിച്ചു.

സ്വതന്ത്ര സോഫ്‍റ്റ്‍വെയർ ഇൻസ്റ്റാലേഷൻ ക്യാംപ്

ഉബുണ്ടു ഇൻസ്റ്റാലേഷൻ ക്യാമ്പ് ദേശാഭിമാനി ദിനപത്രം വാർത്ത

തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്‍റ്റ്‍വെയറായ ഉബുണ്ടു ഇൻസ്റ്റാലേഷൻ ക്യാംപ് സംഘടിപ്പിച്ചു. 14-02-2019 വ്യാഴാഴ്ച രാവിലെ 10 മുതൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വെച്ചാണ് ക്യാംപ് നടന്നത്. സ്വതന്ത്ര സോഫ്റ്റ് വെയറിനെ പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രസ്തുത ക്യാംപ്.ഉബുണ്ടുവിന്റെ 14.04ഓപ്പറേറ്റിംഗ് സോഫ്‍റ്റ് വെയറാണ് ക്യാംപിൽ വെച്ച് ഇൻസ്റ്റാൾ ചെയ്തത്.ഇൻസ്റ്റാലേഷൻ ക്യാംപിൽ 12 പേർ പങ്കെടുത്തു.

കുട്ടി തീയേറ്റർ ഫിലിംഫെസ്റ്റ് -2019

ഫിലിം ഫെസ്റ്റ് ദേശാഭിമാനി വാർത്ത 17_02_2019

തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ഐ.ടി ക്ലബ്ബും കുട്ടി തീയേറ്റർ ഫിലിം ക്ലബ്ബും സംയുക്തമായി 2019 ഫിബ്രവരി 16 ശനിയാഴ്ച കുട്ടി തീയേറ്റർ ഫിലിംഫെസ്റ്റ് സംഘടിപ്പിച്ചു. അന്താരാഷ്ട്ര സിനിമകൾ മലയാളം സബ് ടൈറ്റിലുകളിലൂടെ പ്രദർശിപ്പിച്ച സിനിമാ പ്രദർശനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും ദേശീയ ചലച്ചിത്ര അവാർഡ് ജേതാവുമായ ബാബു കാമ്പ്രത്ത് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷനായിരുന്നു. പി.ടി.എ വൈസ്.പ്രസിഡണ്ട് മവ്വൽകുഞ്ഞബ്ദുളള , മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ,സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, ഡോ.കെ.സുനിൽ കുമാർ , ശ്രീജിത്ത് കക്കോട്ടമ്മ, അനിൽ കുമാർ പെർളം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് കൺവീനർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് ലീഡർ നന്ദന കെ.നന്ദിയും പറഞ്ഞു. വിവിധഭാഷകളിലെ 150 സിനിമകൾ 15 തീയേറ്ററുകളിലായാണ് പ്രദർശനം സംഘടിപ്പിച്ചത്.

പ്രവർത്തനങ്ങൾ(2019-20)