സന്മാർഗ- ശാസ്ത്രപഠനം
കുട്ടികളുടെ ബൗദ്ധിക വികസനത്തിനും ആദ്ധ്യാത്മിക വിദ്യാഭ്യാസത്തിനും തുല്യപ്രാധാന്യം നല്‍കുന്നുണ്ട്. മനസ്സിനും ബുദ്ധിക്കും വികാസമുണ്ടായാലെ ഒരു വ്യക്തിയുടെ ജീവിതം വിജയിക്കു. മനസികാരോഗ്യമുള്ള ഒരു തലമുറ നാടിനു വലിയൊരു നേട്ടം തന്നെയാണ്. മനോഭാവമാണ് വിജയം നിര്‍ണ്ണയിക്കുന്നത്. കുട്ടികള്‍ക്ക് മൂല്യബോധനം ലക്ഷ്യമാക്കി സെമിനാറുകള്‍ കോഴ്സുകള്‍ എന്നിവ സംഘടിപ്പിക്കാറുണ്ട്. കൗമാരപ്രയമായവര്‍ക്കുവേണ്ടി ലൈംഗികവിജ്ഞാനം, വ്യക്തിത്വ വികസനം, മാധ്യമബോധം തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച് അതതുവിഷയങ്ങളില്‍ പ്രാവീണ്യം നേടിയ വ്യക്തികള്‍ ക്ലാസുകള്‍, പ്രഭാഷണങ്ങള്‍ ഗ്രൂപ്പുചര്‍ച്ചകള്‍ എന്നിവ നടത്തുന്നുണ്ട്.