സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
15:47, 11 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smhskoodathai (സംവാദം | സംഭാവനകൾ) (പുതിയ താള്‍: പ്രൊജക്റ്റ് വിഷയം:നാടോടി വിജ്ഞാനീയം ഗ്രൂപ്പ് അംഗങ്ങള്‍ സജ്ല…)

പ്രൊജക്റ്റ് വിഷയം:നാടോടി വിജ്ഞാനീയം ഗ്രൂപ്പ് അംഗങ്ങള്‍ സജ്ല.സി.പി ജുഹൈന മോള്‍ സി.റ്റി ബ്രിജിമോള്‍ ബെന്നി


ആമുഖം

                         ഏത് മനുഷ്യനും ജനിച്ചവീഴുന്നത് ഒരു പ്രത്യേക സാംസ്കാരിക അന്തരീക്ഷത്തിലേക്കാണ്.വ്യക്തികള്‍ക്കെന്ന

പോലെ വ്യക്തികളുടെ കൂട്ടായ്മയായ സമൂഹത് തിനും പാരമ്പര്യത്തിന്റെ വലിയൊരു സമ്പത്ത് ലഭിക്കുന്നുണ്ട്. നൂറ്റാണ്ടുകളിലൂടെ സമൂഹം ആര്‍ജ്ജിക്കുന്നതാണ് നമ്മുടെ സാംസ്കാരിക പാരമ്പര്യം. മനുഷ്യന്റെ വിവിധ ജീവിതകാലഘട്ടത്തിലെ പാരമ്പര്യത്തെക്കുറിച്ചുള്ള വിജ്ഞാനധാരയാണ് നാടോടി വിജ്‍ഞാനീയം ജനസംസ്കാരത്തിന്റെ മുന്നേറ്റത്തെക്കുറിച്ച് പ്രതിപാതിക്കുന്ന ഏത് വിഷയവും നാടോടിവിജ്ഞാനീയത്തിന്റെ പരിധിയില്‍ പെടും.പഴമയുടെ ഗതകാല സംസ്കൃതിയില്‍ നിന്നും കാലികമായ ഉണ്മയുടെ ജനസംസ്കാരത്തിലേക്കാണ് ഇവ വളര്‍ന്നിരിക്കുന്നത്.ഈ സമകാലീക ബന്ധമാണ് നാടോടിവിജ്ഞാനീയം എന്ന വൈജ്ഞാനീക ശാഖയെ ആധുനിക ശാസ്ത്രശാഖകളുമായി ബന്ധപ്പെടുത്തിയത്. സാഹിത്യത്തിലും കലയിലും മാത്രമല്ല തത്ത്വചിന്തയിലും സാമ്പത്തികശാസ്ത്രത്തിലും നരവംശശാസ്ത്രത്തിലും കൃഷിയിലുമൊക്കയായി ഇവയുടെ അനന്തസാധ്യതകള്‍ നീണ്ടുകിടക്കുന്നു.മാനവന്റെ ആദിമകാലങ്ങളിലൂടെ അവന്‍ പിന്നിട്ട സംസ്കാര ളുടേയും പൈതൃകധാരയുടേയും കൂട്ടായ്മയുമാണ് നാടോടിവിജ്ഞാനീയത്തിലൂടെ

ഉരുത്തിരിയുന്നത്.

പഠനപ്രശ്നം
     മാനവര്‍ ആദിമകാല  ളിലൂടെ അവന്‍ പിന്നിട്ട സംസ്കാരങ്ങളുടേയും പൈതൃകധാരയുടേയും കൂട്ടായ്മ ഇന്ന്

ഏവര്‍ക്കും അപരിചിതമാണ്.നാടന്‍പാട്ടും, നാടന്‍കലകളും,പഴഞ്ചൊല്ലും,കടങ്കഥകളും മനുഷ്യനില്‍ നിന്ന് അപ്രത്യക്ഷമാവുകയാണ്.

പഠനരീതി
     

സംസ്കാരത്തിന്റെ അവിഭാജ്യഘടകങ്ങളാണ് തനതു കലകള്‍ എന്ന് തിരിച്ചറിയല്‍. തനതുകലാരൂപങ്ങളിലെ ഭാഷാരൂപങ്ങള്‍ കണ്ടെത്തി വിശകലനം ചെയ്യല്‍. നാടോടിനാടകത്തെ തിരിച്ചറിയല്‍. കൃഷിക്കിടയിലെ പണിപ്പാട്ടുകളെക്കുറിച്ചുള്ള അറിവ്. നാടന്‍പാട്ടുകളുടെ വ്യാപനം വാമൊഴിയിലൂടെയോ? പഴഞ്ചൊല്ലിന്റെ ഉത്ഭവത്തെക്കുറിച്ച് അറിയല്‍ കടങ്കഥയിലെ പ്രവര്‍ത്തനം എങ്ങനെയെന്ന് അറിയല്‍. ഭാഷയിലെ വൈവിധ്യത്തെ തിരിച്ചറിയല്‍.


               നാടന്‍കലകള്‍

                     പണ്ട്  പണ്ട് നഗരങ്ങളൊന്നും ഇല്ലായിരുന്നല്ലോ?കൃഷിയായിരുന്നു അക്കാലത്ത് മനുഷ്യരുടെ

പ്രധാന തൊഴില്‍.കൃഷി ചെയ്യാന്‍ യന്ത്രങ്ങളൊന്നുമില്ല.പകലന്തിയോളം കൃഷിക്കാര്‍ പാടത്ത് അധ്വാനിച്ചു.ജോലി- രരുയുടെ മടുപ്പു മാറ്റാനും വിനോദത്തിനുമായി അവര്‍ ചില കലാരൂപങ്ങളുണ്ടാക്കി.പ്രത്യേക കലാരൂപങ്ങളിലൂടെയാണ് അവര്‍ ദൈവാരാധനയും നടത്തിയത്.തലമുറകളായി കൈമാറി വരുന്ന ആ കലാരൂപങ്ങളില്‍ പലതും ഇപ്പോഴും നിലനില്‍ക്കുന്നു. അവയാണ് നാടന്‍കലകള്‍ എന്നറിയപ്പെടുന്നത്.ചില നാടന്‍കലാരൂങ്ങളെ നമുക്കിവിടെ പരിചയപ്പെടാം

             തോറ്റം
                 തെയ്യത്തിന് തലേന്ന് കോലക്കാരന്‍ ചെറിയ തോതില്‍ വേഷമണിഞ്ഞ് കെട്ടുന്ന കോലങ്ങളാണ്

തോറ്റം.ചെണ്ടയും ഇടക്കയും ഇതിന് താളവാദ്യങ്ങളായി ഉപയോഗിക്കുന്നു.ഉച്ചത്തോറ്റം,അന്തിത്തോറ്റം,കൊടിയിലത്തോറ്റം എന്നിങ്ങനെ പലതരം തോറ്റങ്ങളുണ്ട്.

      കോല്‍ക്കളി
            മുസ്ലീങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഒരു കലാരൂപമാണ് കോല്‍ക്കളി.അറക്കല്‍ രാജാവിന്റെ 

സ്ഥാനാരോഹണത്തിനാണ് ആദ്യമായി അവതരിപ്പിച്ചതെന്ന് പറയപ്പെടുന്നു.

    ദഫ്മുട്ട്
      അറേബ്യയിലെ കലാരൂപമാണിത്.പിന്നീട് ഇത് കേരളത്തിലും പ്രചാരത്തിലായി.
         തെയ്യം
            ദേവീദേവന്മാര്‍,യക്ഷന്മാര്‍,ഗന്ധര്‍വ്വന്മാര്‍ തുടങ്ങിയവരുടെ കോലങ്ങള്‍ കെട്ടിയാടി അവരെ ആരാധിക്കുന്ന കലാരൂപമാണ് തെയ്യം
       കഥകളി
           കേരളീയ കലകളുടെ നടുനായകമായ കലയാണ് കഥകളി.നൃത്ത്യവും നൃത്തവും നാട്യവും ഒത്തു ചേര്‍ന്ന കലയാണ് കഥകളി.
    നമ്മുടെ നാടോടിനാടകങ്ങള്‍
                 കണ്ണഞ്ചിപ്പിക്കുന്ന രംഗസംവിധാനം,മനോഹരമായ വേഷങ്ങള്‍ തകര്‍പ്പന്‍ സംഭാഷണങ്ങള്‍.....

നാടകം എന്ന് കേള്‍ക്കുമ്പോള്‍ ഇതൊക്കെയാണ് ഓര്‍മ വരുന്നത്. ഉത്സവപ്പറമ്പകളിലും കൊയ്ത്തുകഴിഞ്ഞ വയലു- കളിലുമൊക്കെ അരങ്ങേറിയിരൂന്ന നാടകങ്ങള്‍ ഇപ്പോള്‍ യുവജനോത്സവ വേദികളില്‍ മാത്രമാണ് കാണാന്‍ കഴിയുന്നത്.അവയില്‍ ചിലത് നമുക്കിവിടെ പരിചയപ്പെടാം.

        പൊറാട്ട് നാടകം 
                 പാലക്കാട് ജില്ലയുടെ നാടന്‍കലാരൂപമാണിത്.കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലാണ്ഇത് അവതരിപ്പി-

ക്കുന്നത്.അനവധി കഥാപാത്രങ്ങളുണ്ടിതില്‍. സ്ത്രീ കഥാപാത്രങ്ങളുണ്ടെങ്കിലും പുരുഷന്മാരാണ് അവതരിപ്പിക്കുന്നത് മൃദംഗം,ചെണ്ട,ഇലത്താളം എന്നിവയാണ് പശ്ചാത്തലവാദ്യങ്ങളായി ഉപയോഗിക്കുന്നത്.


  കാക്കാരിശ്ശി നാടകം
           തിരുവനന്തപുരം ജില്ലയിലാണ് ഇതിന്റെ ആസ്ഥാനം.കാക്കാലിച്ചി നാടകം,കാക്കാല നാടകം,

കാക്കരുകളി എന്നൊക്കെ ഇതിന് പേരുണ്ട്.തമിഴ് പാരമ്പര്യത്തിലുള്ള ഒരു കലാരൂപമാണിത്.

 ഐവര്‍ നാടകങ്ങള്‍
       ഐവര്‍ കളി, പാണ്ഡവര്‍കളി,തട്ടിന്മേല്‍കളി എന്നൊക്കെ അറിയപ്പെടുന്ന ഒരു നാടന്‍കലാരൂപമാണിത്.

അഞ്ച് വാനരന്മാരുടെ സംഭാഷണമായതുകൊണ്ടാണ് ഇത് ഐവര്‍ നാടകം എന്നറിയപ്പെടുന്നത്. അഞ്ചു ജാതിക്കാര്‍ അവതരിപ്പിക്കുന്നത് കൊണ്ടാണ് ഈ പേരുണ്ടായതെന്ന് പറയുന്നവരുമുണ്ട്. അമ്പലപ്പറമ്പുക-ളില്‍ കെട്ടിയുണ്ടാക്കിയ തട്ടുകളിലാണ് ഐവര്‍ നാടകം അരങ്ങേറുന്നത്.

   നാടോടി ഭാഷ
         പഠനസാധ്യത ഏറെയുള്ള വിഷയമാണ് നാടോടിഭാഷ. പരിണാമവിധേയമാക്കിക്കൊണ്ട് ഇത് കാലത്തി

ലൂടെ എന്നും നിലനിന്നു വരുന്നു.ഇവയിലൂടെയാണ് ഭാഷനിലനില്‍ക്കുന്നതെന്നും സാഹിത്യഭാഷകള്‍ക്കോ മറ്റ് ഭാഷകള്‍ക്കോ ഉള്ളതിനേക്കാള്‍ പ്രാധാന്യം ഇതിനുണ്ടെന്നും ഭാഷാ ശാസ്ത്രപഠനം തെളിയിച്ചതോടെ നാടോടി ഭാഷയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാകുന്നു പ്രധാനപ്പെട്ട ഭാഷാപഠനങ്ങളെല്ലാം

       കടങ്കഥകള്‍
            രൂപണ സ്വഭാവമാണ് കടങ്കഥകളുടെ  അടിസ്ഥാനം.കടങ്കഥകളുടെ ഈ  പ്രത്യേകതകളെപ്പറ്റി ആദ്യ

മായി ചിന്തിച്ചത് അരിസ്റ്റോട്ടിലായിരുന്നു.സാജാത്യ വൈജാത്യങ്ങളെ ബന്ധപ്പെടുത്തി ചിന്തിക്കുകയും അതിനെക്കുറിച്ച് ധാരണയുണ്ടാകുകയും ചെയ്യുന്ന പ്രാഥമികമായ മാനസിക പ്രക്രിയയുടെ പരിണിത ഫലമാണല്ലോ രൂപകങ്ങള്‍.

    പഴഞ്ചൊല്ലുകള്‍
             പാരമ്പര്യമായി പ്രയോഗത്തിലുള്ളതും ഉപദേശ സ്വഭാവമുള്ളതും ആയ സംക്ഷിപ്ത പ്രസ്താവനയാണ് 

“പഴഞ്ചൊല്ല്”.ഭൂതകാലത്തിന്റെ ആഴങ്ങളില്‍ നിന്ന് വര്‍ത്തമാന കാലത്തില്‍ ഉണര്‍ന്നു പൊട്ടുന്ന കുമിളകളാണി- വ.ജീവിതാനുഭവം ഉള്ളവര്‍ക്കേ പഴഞ്ചൊല്ല് മനസ്സിലാക്കാനും പ്രയോഗിക്കാനുമാവുകയുള്ളൂ.

    നാടന്‍ പാട്ടുകള്‍
              മനുഷ്യന്‍ ആദ്യം ഉണ്ടാക്കിയ പാട്ടുകള്‍ആണ് നാടന്‍പാട്ടുകള്‍.നാട്ടിലൊട്ടാകെ പ്രചരിക്കുന്നത് 

എന്ന അര്‍ഥത്തിലാണ് നാടോടിപാട്ടുകള്‍ എന്നറിയപ്പെടുന്നത്. നാടോടിപ്പാട്ടുകളുടെ നിര്‍വചനത്തില്‍നിന്ന് തന്നെ അതിന്റെ സവിശേഷതകളെ കണ്ടെത്താന്‍കഴിയും. ഇവ സാധാരണജനങ്ങളില്‍ നിന്നുണ്ടായതാണ്.

        വളരെ നിസ്സാരമെന്ന് തോന്നാവുന്ന ആവര്‍ത്തന പദ സ്വഭാവത്തിലെ നാടന്‍പാട്ടുകളില്‍ തനതായ

ധര്‍മങ്ങളുണ്ട്.വാമൊഴിയിലൂടെ മാത്രം നിലനിന്നുപോരുന്ന നാടന്‍പാട്ടുകളേയും മറ്റും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നതിന് സഹായിക്കുന്നത് ഈ സവിശേഷ സ്വഭാവമാണ്.

    നിഗമനം
         നാടന്‍കലകള്‍ വെറുമൊരു വിനോദോപാദി അല്ലെന്നും അവ വലിയൊരു പഠനവസ്തുവാണെന്നും 

ഈ പ്രൊജക്റ്റിലുടെ നമുക്ക് മനസിലാക്കാം.ആ കലാരൂപങ്ങളുടെ അവതാരകരായ ജനവിഭാഗങ്ങള്‍ ഒരു കാലത്ത് അഭിമുഖീകരിച്ച സമൂഹികപ്രശ്നങ്ങള്‍,സാമൂഹികവിമര്‍ശനം,ആചാരങ്ങള്‍,ജനങ്ങളെ ഒരുമിപ്പിക്കുന്ന ഘടകങ്ങള്‍

ആധുനിക തലമുറക്ക് നാടന്‍കലകളിലൂടെ കണ്ടെത്താന്‍കഴിയും. 
                 ഓരോ സമുദായത്തിനും സ്വതന്ത്രമായ സംസാര രീതിയുണ്ട്.സാധാരണ സംഭാഷണത്തിന് ഉപയോഗിക്കുന്ന ഭാഷ സാഹിത്യ ഭാഷയില്‍ നിന്ന് ഭിന്നമായിരിക്കയന്നതായി കാണാം.
                 വാമൊഴിയിലൂടെ തലമുറയില്‍ നിന്ന് തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടവയാണ് നാടന്‍പാട്ട്.

ഒരേ സംസ്കാരത്തില്‍ തന്നെ ആശയം കൊണ്ടും ,സ്വഭാവം കൊണ്ടും, വലിപ്പം കൊണ്ടും വ്യത്യസ്തങ്ങളായ നാടന്‍പാട്ടുകള്‍ കണ്ടുവരുന്നു .

                 പാരമ്പര്യത്തിലൂടെ ലഭിച്ച അറിവ് ഉചിതമായ സന്ദര്‍ഭത്തില്‍ രസകരമായരീതിയില്‍ പ്രയോഗിക്കു-

മ്പോഴാണ് പഴഞ്ചൊല്ലായി മാറുന്നത് . ബുദ്ധിസാമര്‍ത്ഥ്യത്തേയും പ്രത്യുല്‍പ്പന്ന മതിത്വത്തേയും വളര്‍ത്തിയെടു- ക്കാന്‍ കടങ്കഥക്ക് കഴിയും എന്നതാണ് സത്യം.

        റഫറന്‍സ്
      
   കേരള ഫോക്ലോര്‍ - ഡോ. രാഘവന്‍  പയ്യനാട്.
   കേരളത്തിലെ കലാരൂപങ്ങള്‍ -ബാലകൃഷ്ണന്‍ കൊയ്യാല്‍
    വജ്രജൂബിലി സ്മരണിക 2006-സെന്റ് മേരീസ് ഹൈസ്കൂള്‍ കൂടത്തായി
    E.M.പള്ളത്ത്
    ജോര്‍ജ്ജ് വര്‍ഗീസ്സ്
     സിസ്റ്റര്‍ റിറ്റി ജോസ്
     മിനി കുര്യന്‍
     സന്തോഷ് .വി.അഗസ്ത്യന്‍