ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/Activities

Schoolwiki സംരംഭത്തിൽ നിന്ന്

2019-20

സയൻസ് ക്ലബ് അംഗങ്ങൾക്കായി ആയുർവേദ ക്ലാസ് സംഘടിപ്പിച്ചു

കല്ലടത്തൂർ ഗോഖലെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ആയുവേദ ക്ലാസ്സിൽ നിന്ന്

ഗോഖലെ സ്കൂളിലെ സയൻസ് ക്ലബ്ബ് അംഗങ്ങൾക്കായി കപ്പൂർ ആയുർവേദ ഡിസ്പെൻസറിയിലെ ഡോക്ടർ ശ്രീ. മഹേഷ് സർ ആയുർവേദത്തെ കുറിച്ച് ക്ലാസെടുത്തു. വാർഡ് മെമ്പർ ശ്രീമതി ഗീതാ ജയന്തി, എച്ച്.എം റഫീക്ക് സർ, അലി അസ്ഗർ സർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കേരളപ്പിറവി ദിനത്തിൽ പ്രദർശനം സംഘടിപ്പിച്ചു

പ്രദർശനത്തിൽ നിന്ന്

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കല്ലടത്തൂർ ഗോഖലെ ഗവഃ ഹയർ സെക്കണ്ടറി സ്ക്കൂളിൽ 2019 നബംബർ 1ന് പ്രദർശനം സംഘടിപ്പിച്ചു. എൽപി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രദർശനം ഒരുക്കിയത്. സ്ക്കൂളിലെ ഒന്നു മുതൽ നാലു വരെയുളള ക്ലാസുകളിലെ കുട്ടികൾ തയ്യാറാക്കിയ കേരളത്തെക്കുറിച്ചുളള ചാർട്ടുകൾ പ്രദർശനത്തിൽ അവതരിപ്പിച്ചു. റോസ്ലിയ എമ്മാനുവൽ, പി.ദിവാകരൻ, സൂര്യ മനു, ജംഷീല, അബ്ദുൾ കരിം, റമീന, താജിഷ് ചേക്കോട്, ഷിജു.ഇ, ബിന്ദുമോൾ, രൂപേഷ്.ടി.എം എന്നിവർ നേതൃത്വം നൽകി.

അമ്മമാരെ ഹൈടെക്കാക്കി ഗോഖലെ സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ്

അമ്മമാർക്കുള്ള ഐ.ടി. ക്ലാസ് എച്ച്.എം.പി.വി. റഫീഖ് സാർ ഉദ്ഘാടനം ചെയ്യുന്നു

2019 ഒക്ടോബർ 29-ന് കല്ലടത്തൂർ ഗോഖലെ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്മമാർക്കുള്ള ഐ ടി അധിഷ്ഠിത പരിശീലന പരിപാടി സംഘടിപ്പിച്ചു. ഹൈടെക്ക് വിദ്യാഭ്യാസ കാലഘട്ടത്തിൽ കുട്ടികളുടെ പഠനത്തിൽ രക്ഷിതാക്കൾക്ക് ഇടപെടാനും സഹായിക്കാനും അവരെ സാങ്കേതികമായി പ്രാപ്തരാക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. പുതിയ പാഠപുസ്തകത്തിൽ ചേർത്തിട്ടുള്ള ക്യൂ.ആർ കോഡുകൾ, ഉപയോഗം പരിചയപ്പെടുത്തൽ, സമഗ്ര , സമേതം, വിക്ടേഴ്സ് ചാനൽ, സൈബർ സെക്യൂരിറ്റി തുടങ്ങിയവയെ കുറിച്ചുള്ള വിവിധ സെഷനുകൾ പരിപാടിയിൽ ഉണ്ടായിരുന്നു. പരിശീല പരിപാടി ഹെഡ്മാസ്റ്റർ ശ്രീ പി.വി.റഫീക്ക് ഉദ്ഘാടനം ചെയ്തു. സിന്ധു ടീച്ചർ, ജാഫറലി മാസ്റ്റർ, ലിറ്റിൽ കൈറ്റ് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ലിറ്റിൽ കൈറ്റ് ചുമതലയുള്ള സജിത ടീച്ചർ, ഉണ്ണികൃഷ്ണൻ മാഷ് എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.

മലരും കനിയും

thump
thump

ഒന്നാം ക്ലാസിലെ മണവും മധുരവു എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് 'മലരും കനിയും' എന്നപേരിൽ ഗോഖലെ ഗവഃ ഹയർസെക്കൻഡറി സ്ക്കൂളിൽ 2019 ഒക്ടോബർ 23ന് പുഷ്പഫല പ്രദർശനം സംഘടിപ്പിച്ചു. പൂർണമായി പ്ലാസ്റ്റിക് വസ്തുക്കൾ ഉപേക്ഷിച്ചാണ് പ്രദർശനം നടത്തിയത്. പി.ടി.എ. പ്രസിഡന്റ് പി.കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അലി അസ്ഗർ അധ്യക്ഷനായി. താജിഷ് ചേക്കോട്, ബിന്ദുമോൾ, ജിഷ അരിക്കാട്, പി.ദിവാകരൻ, അബ്ദുൾ കരിം, ഷിജു, ടി.എം.രൂപേഷ്, ജംഷീല, റോസ്‍ലിയ എമ്മാനുവൽ, റമീന എന്നിവർ സംസാരിച്ചു.