ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/details

07:51, 1 ഒക്ടോബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sivaram NSS HSS (സംവാദം | സംഭാവനകൾ) (' {{prettyurl|SIVARAM NSS HSS KARICODE}} {{prettyurl|SIVARAM NSS HSS KARICODE}} {{HSSchoolFrame/Pages}} <p align="justify">...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1കൊല്ലം ജില്ലയിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന ഒരു പ്രശസ്ത എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളാണ് കൊറ്റങ്കര പഞ്ചായത്തിലെ കരിക്കോട് സ്ഥിതിചെയ്യുന്ന ശിവറാം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ. 1939 ൽ ശ്രീമാൻ കെ എസ് ശിവരാമപിള്ള എന്ന വ്യക്തി ഒരു ട്രെയിനിങ് സ്കൂളിന് തുടക്കം കുറിച്ചു. 1941 ൽ ഇന്നത്തെ രീതിയിലുള്ള സ്കൂളിൻറെ ആദ്യഘട്ടമായി ഹൈസ്ക്കൂൾ ക്ലാസുകൾ ആരംഭിച്ചു. സ്കൂളിൻറെ ഉടമയും മാനേജരും ആയിരുന്ന ശ്രീമാൻ കെ എസ് ശിവരാമപിള്ള 1942 ൽ പ്രധാന അധ്യാപകൻ ആയി ചുമതലയേറ്റു. 1962 വരെ ശിവരാമപിള്ള സാറായിരുന്നു പ്രധാനാധ്യാപകൻ . അദ്ദേഹത്തിൻറെ പാണ്ഡിത്യവും ഭരണ നൈപുണ്യവും സ്കൂളിന് പ്രശസ്തി നേടിക്കൊടുത്തു . വിരമിക്കലിനു ശേഷവും സ്കൂളിൻറെ ഉടമയും മാനേജരും ശിവരാമപിള്ള സാറായിരുന്നു സ്കൂൾ എന്നെന്നും നിലനിൽക്കണം എന്നുള്ള ആഗ്രഹത്താൽ മരണാനന്തരം സ്കൂൾ നായർ സർവീസ് സൊസൈറ്റിക്ക് കൈമാറപ്പെട്ട രീതിയിൽ അദ്ദേഹം വില്പത്രം തയ്യാറാക്കിയിരുന്നു . 1977 ഒക്ടോബർ ഇരുപത്തിയൊന്നാം തീയതി അദ്ദേഹം അന്തരിച്ചു . 1979 ജനുവരി ആറാം തീയതി എൻഎസ്എസ് ഔപചാരികമായി സ്കൂൾ ഏറ്റെടുത്തു അന്നുമുതൽ ശിവറാം എൻഎസ്എസ് ഹൈസ്കൂൾ എന്നറിയപ്പെട്ടു 2000 ൽ ഹയർസെക്കൻഡറി ക്ലാസുകൾ ആരംഭിച്ചു സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം ഇതിനകം അനേകം മഹത് വ്യക്തികളെ സൃഷ്ടിച്ചിട്ടുണ്ട് കൊല്ലം ജില്ലയിലെ അറിയപ്പെടുന്ന ഒരു സ്കൂൾ ആയി ശിവറാം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ ഇന്നും നിലകൊള്ളുന്നു