ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/എന്റെ ഗ്രാമം
എന്റെ നാട്
മലപ്പുറം ജില്ലയിലെ പ്രധാന നഗരങ്ങളിൽ ഒന്നാണ് എടപ്പാൾ. തൃശൂർ- കോഴിക്കോട് , പാലക്കാട് - പൊന്നാനി സംസ്ഥാന പാതകൾ സന്ധിക്കുന്ന ഇടം.എടപ്പാൾ , വട്ടംകുളം എന്നീ പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന പ്രദേശമാണിത്. സാമൂതിരി പടയുടെ ഇടത്താവളം എന്നർത്ഥം വരുന്ന "Edappalayam" എന്ന വാക്കിൽ നിന്നാണത്രെ Edappal എന്ന പേര് നിലവിൽ വന്നത്.സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രധാന സ്ഥലങ്ങളിലേക്കുള്ള പാത കടന്നു പോകുന്നത് എടപ്പാളിലൂടെയാണ്.തൃശൂര്‍, പാലക്കാട്, കോഴിക്കോട്, ബാംഗ്ലൂർ തുടങ്ങി എല്ലാ പ്രധാന സ്ഥലങ്ങളിലേക്കും നേരിട്ട് ബസ് സർവ്വീസുകളുണ്ട്. സംസ്ഥാനത്ത് ശ്രദ്ധിക്കപ്പെടുന്ന KSRTC Workshop എടപ്പാളിനടുത്തുള്ള കണ്ടനകത്താണ് സ്ഥിതി ചെയ്യുന്നത്. ഒരു പ്രധാന ടൂറിസം കേന്ദ്രമായി വികസിച്ചു നരുന്ന ബിയ്യം കായൽ സ്ഥിതി ചെയ്യുന്നതും ഈ പ്രദേശത്തു തന്നെ.