ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/History

Schoolwiki സംരംഭത്തിൽ നിന്ന്
13:16, 10 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16011 (സംവാദം | സംഭാവനകൾ) (' ===കാരക്കാടിന്റെ ചരിത്രത്തിലേക്കൊരു എത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)








കാരക്കാടിന്റെ ചരിത്രത്തിലേക്കൊരു എത്തിനോട്ടം......

    നൂറ്റാണ്ടുകളായി അധഃസ്ഥിതരായി കഴിഞ്ഞുപോന്ന മലബാറിലെ മീൻപിടിത്ത സമുദായങ്ങൾക്ക് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഒരു വിമോചകൻ ഉണ്ടാകുന്നത് (1869-1931).കോഴിക്കോട്ടെ ഒരു അരയകുടുംബത്തിൽ ജനിച്ച വലിയവീട്ടിൽ "ഗോവിന്ദൻ ".മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ബി.എ പാസായ ഗോവിന്ദൻ 1894 ൽ ഇരുപത്തിഞ്ചാമത്തെ വയസ്സിൽ മദ്രാസ് സൂപ്രണ്ടിന്റെ പേഴ്‌സണൽ അസിസ്റ്റന്റയി നിയമിക്കപ്പെട്ടു .ഈ സ്ഥാനം 1908 വരെ തുടർന്നു .മ്യൂസിയം സൂപ്രണ്ട് സർ ഫ്രഡറിക് നിക്കോൾ സൺ 1907 ൽ സ്ഥാപിച്ച  മദ്രാസ് ഫിഷറീസ് ബ്യൂറോആണ് പിൽക്കാലത്ത് മദ്രാസ് ഫിഷറീസ് വകുപ്പായി വികസിച്ചത്.1912-13 വർഷങ്ങളിൽ മദ്രാസ് ഗവൺമെന്റ്  ജർമനി ,നോർവെ എന്നി യൂറോപ്പ്യൻ രാജ്യങ്ങളിലെ മത്സ്യബന്ധന സമ്പ്രദായങ്ങൾ പഠിക്കാൻ ഗോവിന്ദനെ അയച്ചു. പഠന പര്യടനം കഴിഞ്ഞുവന്ന ഗോവിന്ദൻ അസി:ഡയക്ടർ ഒഫ് ഫിഷറീസ് ആയി നിയമിതനായി.
       നിക്കോൾസൺന്റെയും ഗോവിന്ദന്റെയും ശ്രമഫലമായി മദ്രാസ് ഗവൺമെന്റ് മീൻപിടിത്തക്കാർക്കായി ഒരു സാമൂഹിക സാമ്പത്തിക പരിപാടി ആരംഭിച്ചു .ഇതിന്റെ മുഖ്യ ഇനങ്ങൾ വിദ്യാഭ്യാസം , സഹകരണ പ്രസ്ഥാനം, മധ്യവർജ്ജനം എന്നിവയായിരുന്നു.ഈ പദ്ധതിയുടെ അമരക്കാരനായിരുന്നു ഗോവിന്ദൻ.തികഞ്ഞ സമുദായ സ്നേഹിയായിരുന്ന ഗോവിന്ദൻ മീൻപിടിത്തക്കാരുടെ ഇടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിന്റെ ആദ്യപടിയായി മലബാറിന്റെ കടൽത്തീര പ്രദേശങ്ങളിൽ എട്ട് ഫിഷറീസ് സ്കൂളുകൾ സ്താപിച്ചു. അതിലൊന്നായിരുന്നു 1920 ൽ മടപ്പള്ളിയിൽ സ്ഥാപിതമായ സ്കൂൾ . ഫിഷറീസ് സ്കൂളുകളിലെ അധ്യാപകർക്ക് ഫിഷറീസ് സയൻസിൽ പരിശീലനം നൽകാനായി 1919 ൽ തന്നെ കോഴിക്കോട്ട് ഒരു ഫിഷറീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിതമായിരുന്നു. ഇവിടെ പരിശീലനം നേടിയ അനേകം പേർ മടപ്പള്ളി സ്കൂളിൽ അധ്യാപകരായിരുന്നിട്ടുണ്ട് .
     1918 ൽ ബ്രിട്ടീഷ് ചക്രവർത്തി ഗോവിന്ദന് റാവു ബഹ്ദൂർ  എന്ന ബഹുമതി നൽകി ആദരിക്കുകയുണ്ടായി.സർ നിക്കോൾ സൺ മലബാറിലെ  മീൻപിടുത്തക്കാരുടെ അമ്മയും അച്ഛനുംആയി വിശേഷിക്കപ്പെടാറുണ്ട്.എങ്കിൽ ആ അച്ഛന്റെയും അമ്മയുടെ മകൻ  തന്നെയായിര്ന്നു  വിനീതനും, കർമ്മകുശലനുമായ റാവു ബഹദൂർ
വി വി ഗോവിന്ദൻ .
    1944 ൽ അദ്ധേഹം ഉദ്ധോഗത്തിൽ നിന്ന് വിരമിച്ചു.അസി:ഡയരക്ടർ(ഏ.ഡി) എന്ന നിലയിൽ അദ്ധേഹ-    ത്തിന്റെ മടപ്പള്ളി സന്ദർശനങ്ങൾ നാട്ടുകാർക്ക് വലിയൊരു സംഭവമായിരുന്നു,എന്നത് മേജർ എൻ കുഞ്ഞാരൻ    ഒരിടത്ത് സ്മരിച്ചിട്ടുണ്ട് .1920 ൽ മദ്രീസ് ഫിഷറീസ് വകുപ്പ് മടപ്പള്ളിയിൽ ഒരു ഫിഷറീസ് ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിക്കുമ്പോൾ മലബാറിലെ പൊതുവെയും,മലബാറിന്റെ കടൽത്തീരത്ത് പ്രത്യേകിച്ചും നിലനിന്നിരുന്ന

‌പിന്നോക്കാവസ്ഥയും , അക്ഷരാഭ്യാസം നേടാനുള്ള അസൗകര്യങ്ങളും കണക്കിലെടുത്തിട്ടുണ്ട് .

     1881 ലെ സെൻസ് പ്രകാരം,മലബാറിലെ ജനസംഖ്യ 2,365,035 ആയിരുന്നു .കടൽത്തീരത്ത് ജനസാന്ദ്രത വളരെ കൂടുതലായിരുന്നു.ഒരു ചതുരശ്ര നാഴികയ്ക്ക് ശരാശരി 272 ജനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പൊന്നാനിയിൽ ഏറ്റവും കൂടിയ ശരാശരി 974 രേഖപ്പെടുത്തി . 
      1882-83 ലെ വിദ്യാർത്ഥികളിൽ 5270 പേർ പെൺകുട്ടികളായിരുന്നു. ഈ കണക്കുകൾ, വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലും നിയന്ത്രണത്തിലും പ്രവർത്തിച്ചുപോന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രേഖകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ്. കേരളത്തിലെന്നതുപോലെ മലബാറിലും സാമാന്യ സ്ഥാപിതമായത് ഈ പ്രദേശത്തുതന്നെയുള്ള കാരക്കാട് എൽ.പി സ്കൂളിനും മടപ്പള്ളിയുടെ വിദ്യാഭ്യാസച രിത്രത്തിൽ നിർണായകമായ പങ്കവഹിച്ചിട്ടുണ്ട് .
         കാരക്കാട്ടെയും ചോമ്പാലിലെയും സ്കൂളുകൾക്ക് പുറമെ, ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ നിസ്തുലമായ പങ്കുവഹിക്കാൻ കഴിഞ്ഞത്,മുട്ടുങ്ങൽ എൽ.പി സ്കൂൾ,ഊരാളുങ്കൽ ജ്ഞാനോദയം എൽ .പി സ്കൂൾ, ഊരാളുങ്കൽ വിദ്യാവിലാസം എൽ .പി സ്കൂൾ, മാടാക്കര എൽ പി സ്കൂൾ എന്നിവ.1940 കളിലും 1950 ലും പ്രസ്തുത 

സ്കൂളുകളിൽ നിന്ന് ധാരാളം കുട്ടികൾ മടപ്പള്ളി സ്കൂളിൽ ഉന്നതവിദ്യാഭ്യാസത്തിന്എത്തിയിരുന്നു.ഇന്നും ഒഞ്ചിയം,അഴിയൂർ ഏറാമല,ചോറോട് ഗ്രാമങ്ങളിലെ വിദ്യാർത്ഥികൾക്ക് അത്താണിയായി നിലകൊള്ളുകയാണ് മടപ്പള്ലി ഹൈസ്കൂൾ.

      മുകയരുടെയും മറ്റു പല സമുദായങ്ങളുടെയും ഇന്നത്തെ സാമൂഹിക സാമ്പത്തിക പുരോഗതിക്ക് സ്കൂൾ നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണ്.ഇപ്പോൾ നാദാപുരംറോഡിൽ നിന്ന് മടപ്പള്ളി  കടൽത്തീരത്തേക്ക് പോകുന്ന ബീച്ച് റോഡ് മടപ്പള്ളി പാലം കടന്ന് കുറേക്കൂടി മുന്നോട്ട് പോയി വലത്തോട്ട് തിരിയുന്നു 

ആ റോഡിൽ ഏതാണ്ട് 150 മീറ്റർ വടക്കോട്ട് നീങ്ങി റോഡിന്റെ കിഴക്കെ അരികിലുള്ള അക്കരാൽ പറമ്പിലെ ഒരു ഷെഡ്ഡിലാണ് സ്കൂ്ൾ ആദ്യം പ്രവർത്തിച്ചത് .

       റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് 1921ൽ മുത്താച്ചി കണ്ടി രാമോട്ടി മുകയൻ പമിതു നൽകിയ നാലഞ്ച് 

ക്ലാസ്സ് മുറികൾക്ക് സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറി.ഈ കുടുംബക്കാരുടെ ബന്ധുക്കളായിരുന്നു ഉപ്പാലക്കൽകുടുംബം.ഇന്ന് റോഡ് നിക്കുന്ന ഭാഗത്ത് ഇരുവശവും കൈതയും ചായപ്പുൽച്ചെടി്‍യും നിറഞ്ഞുനിൽക്കുന്ന ഇടവഴിയായിരുന്നു.