ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/History
ചരിത്രം
1995 ജുൺ 20ന് 40 കുട്ടികളുമായി ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അതുവരെ ഹൈസ്കുൾ വിദ്യാഭ്യാസത്തിനായി മൈലുകൾ താണ്ടിയിരുന്ന എടപ്പാൾ പഞ്ചായത്തിലെ വിദ്യാ൪ത്ഥികൾക്ക് അനുഗ്രഹമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു.ഇ.ടി.മുഹമ്മദ് ബഷീ൪ സ്കൂൾ അനുവദിച്ചത്. ദൂരക്കൂടുതൽ മൂലം പലരും പഠനം വഴിമുട്ടുന്നത് മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ നാട്ടുകാ൪ വിഷമിക്കുന്നതിനിടെയാണ് വിദ്യയുടെ വെള്ളിവെളിച്ചം വിതറി സ്കൂൾ തുടങ്ങുന്നത്. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികവിന്റെ നൂറുമേനിയുമുണ്ട് സ്കൂളിന്.കഴിഞ്ഞ 12 വ൪ഷങ്ങളായി ഉപജില്ലാ കലോൽസവങ്ങളിൽ സ്ഥിരം ചാമ്പ്യൻമാരാണ്. ജില്ലാ തലം, സംസ്ഥാന തലം കലോൽസവങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. 1998 ൽ ഈ വിദ്യാലയം ഹയ൪സെക്കണ്ടറിയായി ഉയ൪ത്തപ്പെട്ടു.
|