വായനാ ദിനം
സ്‌കൂൾ തുറന്ന് പുത്തൻ ബാഗും ഉടുപ്പുമൊക്കെ ഇട്ട് സ്‌കൂളിലെത്തുമ്പോൾ നിങ്ങൾക്കായി സ്‌കൂൾ ലൈബ്രറിയിൽ എത്ര സുഗന്ധമുള്ള പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പുസ്തകങ്ങൾ ഹൃദയത്തോട് ചേർത്ത് പിടിക്കാൻ ഓരോരുത്തർക്കും കഴിയണം. ഭാഷയുടെ നിലനിൽപ്പിനെ പറ്റി ചിന്തിക്കാൻ ഈ വായനാദിനം ഉപയോഗപ്പെടുത്താം.