സി.എം.എച്ച്.എസ് മാങ്കടവ്/History
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
1976 ൽ വി.കെ.പി.മെമ്മൊറിയൽ എന്ന പേരിൽ ആരംഭിച്ച ഈ സ്കൂൾ ഇന്ന് കാർമ്മൽ മാതാ എന്നാണ് അറിയപ്പെടുന്നത്. സി.എം. സി. മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് മാങ്കടവിൻറെ അഭിമാനമായി വിളങ്ങുന്നു. ചരിത്രം പ്രകൃതിരമണീയമായ പശ്ചാത്തലത്തിൽ നിലകൊള്ളുന്ന ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്തിൽ 14-ാം വാർഡിൽ നാനാജാതി മതസ്ഥർക്ക് ഈശ്വര വെളിച്ചവും അക്ഷരഞ്ജാനവും നൽകിക്കൊണ്ട് കാർമ്മൽ മാതാ ഹൈസ്കൂൾ നിലകൊള്ളുന്നു. 1976 മുതൽ വി കെ പുരുഷോത്തമൻ മെമ്മോറിയൽ (VKPM) ഹൈസ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം അറിവിന്റെ നിറവിലേക്ക് ഈ നാടിനെ നയിക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറി. ചില സാങ്കേതിക കാരണങ്ങളാൽ ഈ സ്കൂൾ നിന്നുപോകും എന്ന അവസ്ഥ വന്ന അവസരത്തിൽ 2004- ൽ കർമ്മലീത്താ സന്യാസിനീ സമൂഹം ഈ വിദ്യാലയം ഏറ്റെടുത്ത് കാർമൽ മാതാ ഹൈസ്കൂൾ എന്ന് പുനർനാമകരണം ചെയ്തു. ജീവിത യാഥാർത്ഥ്യങ്ങളെ ധൈര്യപൂർവ്വം നേരിടാൻ കുട്ടികലെ പ്രാപ്തരാക്കുന്ന വിധത്തിൽ ആധ്യാത്മികവും ബൗദ്ധികവുമായ രീതിയിൽ പക്വതയാർന്ന തലമുറയെ രൂപപ്പെടുത്തിയെടുക്കുക എന്ന ദർശനത്തോടെ ഈ വിദ്യാക്ഷേത്രം മുന്നേറുന്നു. സി.എം. സി. മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് മാങ്കടവിന്റെ അഭിമാനമായി വിളങ്ങുന്നു. ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി എ. പദ്മയാണ്.