എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/Activities

Schoolwiki സംരംഭത്തിൽ നിന്ന്


അക്കാദമിക പ്രവർത്തനങ്ങൾ2018-19


ഹലോ ഇംഗ്ലീഷ്

സുഗമമായി ഇംഗ്ലീഷ് സംസാരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് വേണ്ടി സർവ്വശിക്ഷാ അഭിയാൻ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പഠന പരിപോഷണ പരിപാടി ആണ് ഹലോ ഇംഗ്ലീഷ്. കട്ടപ്പന സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലും സജിമോൻ സാറിന്റേയും റെലിൻ ടീച്ചറിന്റേയും നേതൃത്വത്തിൽ ഹലോ ഇംഗ്ലീഷ് പ്രോഗ്രാം വളരെ വിജയകരമായി നടത്തുന്നു. ഇതിലൂടെ ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടും ഏറെ ലളിതമായും കൈകാര്യം ചെയ്യുവാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. മാതൃഭാഷയുടെ പ്രാധാന്യം നിലനിർത്തിക്കൊണ്ടുതന്നെ ലോകഭാഷയായ ഇംഗ്ലീഷിലും മികവ് പുലർത്തുവാൻ ഈ പദ്ധതി നമ്മുടെ കുട്ടികളെ പ്രാപ്തമാക്കുന്നു. വിവിധ ആക്ടിവിറ്റികളിലൂടെ പഠനം വളരെ രസകരം ആക്കികൊണ്ട് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുവാൻ കുട്ടികളെ സഹായിക്കുകയാണ് ലക്ഷ്യം.

നാടകാവതരണം, കഥകൾ സംഭാഷണങ്ങൾ തുടങ്ങിയവയുടെ അവതരണം തുടങ്ങിയവയിലൂടെ ഇംഗ്ലീഷ് പഠനം എളുപ്പമാകുന്നു. പഠനോത്സവത്തോട് അനുബന്ധിച്ച് കുട്ടികൾ അവതരിപ്പിച്ച സിൻഡ്രല്ല എന്ന ഇംഗ്ലീഷ് നാടകം ഹലോ ഇംഗ്ലീഷിലൂടെ കുട്ടികൾ നേടിയ മികവുറ്റ പരിശീലനത്തിന് ഒരു നല്ല സാക്ഷ്യമായി.

ശ്രദ്ധ- മികവിലേയ്ക്കൊരു ചുവട്

ശ്രദ്ധ മികവിലേയ്ക്കൊരു ചുവട് പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ യു പി, എച്ച് എസ് തലങ്ങളിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുവാൻ ഭൂരിഭാഗം കുട്ടികൾക്കും സാധിക്കുന്നുണ്ട്. സ്വന്തമായി മുമ്പോട്ട് വരുവാനും കഴിവുകൾ പ്രകടിപ്പിക്കുവാനും കുട്ടികൾ പ്രാപ്തരാകുന്നു. ശ്രദ്ധ യുമായി ബന്ധപ്പെട്ട് നടത്തിയ സ്കൂൾ പ്രവർത്തനങ്ങളുടെ documentation നിൽ സബ് ജില്ല തലത്തിൽ ഒന്നാംസ്ഥാനവും ജില്ലാതലത്തിൽ മൂന്നാംസ്ഥാനവും കരസ്ഥമാക്കുവാൻ നമ്മുടെ സ്കൂളിന് സാധിച്ചു . പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നു.

നവപ്രഭ

ഒമ്പതാം ക്ലാസിലെ പഠനത്തിലും മറ്റു പ്രവർത്തനങ്ങളിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് എത്തിക്കുന്നതിനും അവരുടെ വ്യക്തിത്വ വികസനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനുമായി ആവിഷ്കരിച്ച പദ്ധതിയാണ് നവപ്രഭ. നമ്മുടെ സ്കൂളിലും നവപ്രഭ പ്രോഗ്രാം വളരെ വിജയകരമായി മുന്നോട്ട് പോകുന്നു. കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു അവരുടെ വ്യക്തിത്വ വികസനം കൂടുതൽ കാര്യക്ഷമമാക്കാൻ നവപ്രഭ കുട്ടികളെ സഹായിക്കുന്നു

ഇംഗ്ലീഷിൽ പ്രാവീണ്യം നേടൽ

ഇംഗ്ലീഷിൽ സംസാരിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനുമായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. അതിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സുകളും നടത്തുന്നു. എല്ലാ അവധി ദിവസങ്ങളിലും തെര‍ഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.

ഹിന്ദിയിൽ പ്രാവീണ്യം നേടൽ

ഹിന്ദി സംസാരിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനുമായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. അതിനായി സ്പോക്കൺ ഹിന്ദി ക്ലാസ്സുകൾ നടത്തുന്നു.

പി എസ് സി പരിശീലനം ക്വിസ് മത്സരത്തിലൂടെ

കുട്ടികളിൽ പൊതു വി‍ജ്ഞാനം വർദ്ധിപ്പിക്കുകയും പി എസ് സി പരിശീലനം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഓരോ ദിവസവും ഓരോ വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നൽകുകയും ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു

വായനാമൂല

ജന്മദിനത്തോടനുബന്ധിച്ച് കുട്ടികൾ സംഭാവന നൽകുന്ന ലൈബ്രറി പുസ്തകങ്ങൾ ഓരോ ക്ലാസിലും വായന മൂലയിൽ ശേഖരിച്ച് കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഫ്രീ സമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും ചെയ്യുന്നു.

മോർണിങ് ക്ലാസ്

പത്താം ക്ലാസ്സിലെ കുട്ടികൾക്കായി രാവിലെ 9.00 മുതൽ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് എത്തിക്കുവാൻ അധ്യാപകർ നന്നായി പരിശ്രമിക്കുന്നു.

ഈവനിംഗ് ക്ലാസ്

പത്താം ക്ലാസ്സിലെ കുട്ടികൾക്കായി വൈകുന്നേരം 4.30 വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ നന്നായി പരിശ്രമിക്കുന്നു.

എക്‌സ്‌ട്രാ ക്ലാസ്സ്

ശനിയാഴ്ച ദിവസങ്ങളിൽ ഹൈസ്കൂൾ, യു പി വിഭാഗങ്ങളിൽ എക്‌സ്‌ട്രാ ക്ലാസ്സുകളും പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലനവും നൽകുന്നു

യൂണിറ്റ് ടെസ്റ്റ് - പ്രോഗ്രസ് റിപ്പോർട്ട്

അധ്യയന വർഷത്തിന്റെ ആരംഭം മുതൽ അവസാനം വരെ ഓരോ മാസവും പത്താം ക്ലാസ് കുട്ടികൾക്കായി ക്ലാസ്സ് ടെസ്റ്റുകൾ നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക് എഴുതുകയും ചെയ്യുന്നു. ഇതുവഴി വളരെ എളുപ്പത്തിൽ കുട്ടിയുടെ പഠന പുരോഗതി വിലയിരുത്താൻ കഴിയുന്നു

ടേം മൂല്യനിർണയം

ഓരോ ടേമിലും കുട്ടികൾക്കായി പരീക്ഷകൾ നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക് എഴുതുകയും ചെയ്യുന്നു. ക്ലാസ്സ് പി ടി എ നടത്തി കുട്ടികളുടെ പഠന പുരോഗതി രക്ഷിതാക്കളെ അറിയിക്കുകയും ചെയ്യുന്നു

വായനാവാരാഘോഷം

ജൂൺ 19 വായനാദിനത്തിൽ സ്കൂൾ ലൈബ്രറിയുടെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിന്ന വായനവാരാഘോഷവും പ്രശസ്ത പുസ്തകങ്ങളുടെ പ്രകാശനവും നടത്തി. കുട്ടികൾക്ക് തങ്ങൾക്കിഷ്ടപ്പെട്ട പുസ്തകങ്ങൾ സ്വന്തമാക്കുവാൻ ഒരാഴ്ച നീണ്ടുനിന്ന പുസ്തകമേളയും സ്കൂളിൽ സംഘടിപ്പിച്ചു

ദിനാചരണങ്ങൾ

സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനം ആയും October 24 ഐക്യരാഷ്ട്ര ദിനമായും നവംബർ ഒന്നു മുതൽ ഏഴ് വരെയുള്ള ദിവസങ്ങൾ സയൻസ് വാരമായും ആചരിച്ചു. ശ്രീമതി ഗായത്രി ടിവിയുടെ നേതൃത്വത്തിൽ യുപിയിലെ ഓരോ ക്ലാസ്സിലും സംസ്കൃത ദിനാഘോഷത്തോടനുബന്ധിച്ച് പ്രശ്നോത്തരി, ശ്രവണ ലേഖനം, പദ ലേഖനം, സ്മരണ ലേഖനം, നിഘണ്ടു നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തിവരുന്നു.

ശാസ്ത്രപദം

കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനായി ശ്രീമതി റോസമ്മ V M ന്റെ നേതൃത്വത്തിൽ 175 ശാസ്ത്രപദം മാസികകൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നു. അതിൻറെ അടിസ്ഥാനത്തിൽ സ്കൂൾതലത്തിൽ ക്വിസ് കോമ്പറ്റീഷൻ നടത്തുകയും വിജയികളാകുന്ന വരെ കോർപ്പറേറ്റ് തലത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. . ഈ വർഷം നടന്ന ശാസ്ത്രപദം മത്സരപരീക്ഷയിൽ എട്ടാംക്ലാസ് വിദ്യാർഥിനിയായ സൂര്യഗായത്രി സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

കോർപ്പറേറ്റ് തല സയൻസ് പ്രോജക്ട് മത്സരം

ഈ വർഷം കാഞ്ഞിരപ്പള്ളിയിൽ വച്ച് നടന്ന കോർപ്പറേറ്റ് തല സയൻസ് പ്രോജക്ട് മത്സരത്തിൽ ഒമ്പതാം ക്ലാസിലെ ദേവികാ സന്തോഷ് രണ്ടാം സ്ഥാനം കരസ്ഥമാക്കി

വിൻസൻ ഡി പോൾ സൊസൈറ്റി

സിസ്റ്റർ ലില്ലി ട്രീസയുടെ നേതൃത്വത്തിൽ കുട്ടികൾ ഈ സംഘടനയിൽ സജീവമായി പ്രവർത്തിക്കുന്നു അതിൽ പലവിധത്തിൽ സഹായം അർഹിക്കുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അവർ സമാഹരിച്ചു നൽകുന്നതിൽ വിൻസൻ ഡി പോൾ സൊസൈറ്റി വലിയ പങ്കുവഹിക്കുന്നു. സ്കൂൾ കുട്ടികൾക്കായി മാത്രം 8000 രൂപയോളം സമാഹരിക്കുകയും യൂണിഫോം പുസ്തകങ്ങൾ ചികിത്സ എന്നിവയ്ക്കുവേണ്ടി നൽകുകയും ചെയ്തു

കെസിഎസ്എൽ

കെസിഎസ്എൽ സ്കൂൾതല പ്രവർത്തനങ്ങൾക്ക് സിസ്റ്റർ ജിസ്ടി ജേക്കബ്, ശ്രീമതി ദിവ്യ സിറിയക്ക് എന്നിവർ നേതൃത്വം നൽകുന്നു. മരിയഭക്തി കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ മാസത്തിൽ പത്തുദിവസത്തെ ജപമാല പ്രാർത്ഥന നടത്തുകയുണ്ടായി. നവംബർ 7 8 തീയതികളിൽ ബഹുമാനപ്പെട്ട ടോബി അച്ഛൻറെ നേതൃത്വത്തിൽകോട്ടയംആത്മമിത്ര ടീമംഗങ്ങൾ ഏഴ് മുതൽ അതുവരെ ക്ലാസുകളിലെ കുട്ടികൾക്ക് സെമിനാർ നടത്തി. കെസിഎസ്എൽ രൂപതാതല ക്വിസ് മത്സരത്തിൽ നമ്മുടെ അധ്യാപകരായ ശ്രീമതി ഹെലൻ റോസ് സേവ്യർ, ശ്രീമതി ജലിൻ റോയി എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

വിദ്യാരംഗം കലാസാഹിത്യവേദി

ശ്രീമതി കനകമ്മാൾ ജേക്കബ് ശ്രീമതി ദിവ്യ ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ പ്രവർത്തിക്കുന്നു ക്ലബ്ബിലെ അംഗങ്ങൾ സാഹിത്യോത്സവത്തിൽ കലോത്സവത്തിലും പങ്കെടുത്ത തങ്ങളുടെ മികവുകൾ പ്രകടിപ്പിച്ചു ഓണാഘോഷം കേരളപ്പിറവി വായനാവാരം എന്നിവ ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ആചരിച്ചു

സംസ്കൃതി സംസ്കൃത കൗൺസിൽ

ശ്രീമതി ഗായത്രി ടിവിയുടെ നേതൃത്വത്തിൽ ഓരോ ക്ലാസിലും സംസ്കൃത ദിനാഘോഷത്തോടനുബന്ധിച്ച് പ്രശ്നോത്തരി ശ്രവണ ലേഖനം, പദലേഖനം ,സ്മരണ ലേഖനം, നിഘണ്ടു നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തി വരുന്നു. സ്കൂൾ തലത്തിൽ സംസ്കൃതോത്സവം നടത്തുകയും വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. കഴിഞ്ഞവർഷം നടന്ന സംസ്കൃത അക്കാദമിക് സ്കോളർഷിപ്പിൽ എട്ടാം ക്ലാസ് വിദ്യാർഥിനി മേഘ ജാനി ഷാജൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി

ദീപിക ചിൽഡ്രൻസ് ലീഗ്

സ്കൂളിലെ ഡിസിഎൽ പ്രവർത്തനങ്ങൾക്ക് ശ്രീമതി കൊച്ചുറാണി ഗബ്രിയേൽ നേതൃത്വം നൽകുന്നു ഈ വർഷത്തെ ഡിസ്‌ലൈക്ക് സ്കോളർഷിപ്പിന് യുപി എച്ച്എസ് വിഭാഗങ്ങളിലെ 216 കുട്ടികൾ പങ്കെടുക്കുകയുണ്ടായി

യോഗദിനം

2019-20 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ