പ്രമാണത്തിന്റെ സംവാദം:Sciencehssp.jpg

Schoolwiki സംരംഭത്തിൽ നിന്ന്
12:12, 23 ജൂലൈ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hsspanangad (സംവാദം | സംഭാവനകൾ) ('ഒരു നാടിനാകെ അക്ഷരവെട്ടം പകരുന്നതിനു തുടക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒരു നാടിനാകെ അക്ഷരവെട്ടം പകരുന്നതിനു തുടക്കമിട്ട വിദ്യാലയം അറിവിന്റെ വിശാലമായ ആകാശവും കലയും സാഹിത്യവും കായികമികവും ഇഴചേരുന്ന വലുപ്പചെറുപ്പങ്ങളില്ലാത്ത ഒരു പാഠശാല. നാടിന്റെ ആവേശവും സ്വപ്നവുമായിമാറിയ ഈ വിദ്യാലയത്തിന് സമാരംഭംകുറിക്കപ്പെട്ടത് 1945 - 50 കാലഘട്ടത്തിലാണ്.

ചരിത്രപഥങ്ങലിലേയ്ക്ക് ...........

                              കശുമാവിൻ തോപ്പുകളാൽ സമൃദ്ധമായിരുന്ന ഇവിടം പട്ടാണിക്കാട് പറമ്പ് എന്ന പേരിലറിയപ്പെട്ടിരുന്നു. ഈസ്ഥലം മറ്റുപ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുകിടക്കുകയായിരുന്നു.പുറമെനിന്നുള്ളസഹായഹസ്തങ്ങൾ സ്വീകരിക്കാനോ അനുഭവിക്കുവാനോ യോഗ്യമില്ലാത്തദുരിതകളിൽ നരകിച്ചിരുന്ന ദേശം. വിദ്യാഭ്യാസത്തിനും ഗതാഗതത്തിനുമുള്ള സൗകര്യങ്ങൾ അന്യം നിന്നിരുന്ന കാലത്ത് സ്വന്തം നാട്ടിൽ ഒരുയർന്ന വിദ്യാഭ്യാസസ്ഥാപനം ഉണ്ടാവണമെന്നചിന്ത പി.കെ ഭഗീരഥൻ അവർകൾക്ക് ഉണ്ടായപ്പോൾ അതൊരുനാടിന്റെ സൗഭാഗ്യമായി മാറുകയായിരുന്നു.പുതുതലമുറയ്ക്ക് സ്വന്തം ദേശത്ത് വിദ്യാഭ്യാസസൗകര്യം ഒരുക്കുവാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുവാൻ പെരിഞ്ഞനം ഹൈസ്കൂൾ സ്ഥാപകനായ മാമൻചോഹൻ, ഭഗീരഥൻ അവർകൾക്ക് നന്നേ പ്രചോദനമേകി