സി.സി.എം. എച്ച്.എസ്.എസ്. കരിക്കാട്ടൂർ
സി.സി.എം. എച്ച്.എസ്.എസ്. കരിക്കാട്ടൂർ | |
---|---|
വിലാസം | |
കരിക്കാട്ടൂര്‍ കോട്ടയം ജില്ല | |
സ്ഥാപിതം | 19 - മെയ് - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-01-2010 | Ccm |
ചരിത്രം
അക്ഷരനഗരിയായ കോട്ടയത്തു നിന്നും 40 കിമീ കിഴക്കു മാറി കാഞ്ഞിരപ്പള്ളി താലൂക്കില്‍ മണിമലയാറിനു സമീപം കുന്നുകളും മേടുകളും നിറഞ്ഞ കറിക്കാട്ടൂര്‍ ഗ്രാമം. ഏറിയ പങ്കും ഇടത്തരക്കാരായ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അധിവസിക്കുന്ന ഈ നാട്ടില്‍ ഏകദേശം ആറ് പതിറ്റാണ്ടുകള്‍ക്കു മുമ്പ് വിജ്ഞാനത്തിന്റെ ഒരു പൊന്‍ദീപം ജ്വലിക്കുവാന്‍ തുടങ്ങി. ധിഷണാശാലികളും സ്ഥിരോത്സാഹികളുമായ ഒരു പറ്റം ആളുകള്‍ അന്ന് തെളിയിച്ച ആ ദീപമാണ് ഇന്ന് സിറിയക് ചാവറ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്കൂളായി നാടിന്റെ അഭിമാനമായി പ്രശോഭിക്കുന്നത്. വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നാമധേയത്തില്‍ സി എം ഐ സഭ ആരംഭിച്ച ആദ്യസ്ഥാപനമാണ് കറിക്കാട്ടൂര്‍ സി.സി.എം സ്കൂള്‍.1945 ല്‍ കറിക്കാട്ടൂരില്‍ സ്ഥാപിച്ച സെന്റ് ജെയിംസ് ആശ്രമത്തോടനുബന്ധിച്ച് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍ സ്ഥാപിച്ചു കിട്ടുന്നതിനു വേണ്ടി പൊതുജനങ്ങള്‍ ഒരു നിവേദനം അന്നത്തെ ദിവാനായിരുന്ന സര്‍ സി പി രാനസ്വാമി അയ്യര്‍ക്ക് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ എ നാരായണന്‍ തമ്പി സ്ഥലം സന്ദര്‍ശിച്ച് സ്കൂള്‍ സ്ഥാപിക്കുന്നതിനുള്ള അനുവാദം 4-9-1947 ല്‍ ബഹു.പത്രീസച്ചനു നല്‍കി. അന്ന് ചങ്ങനാശേരി മെത്രാനായിരുന്ന അഭിവന്ദ്യ ജയിംസ് കാളാശ്ശേരി പിതാവ് 1947സെപ്റ്റംബര്‍ 28 ന് തറക്കല്ലിട്ട സ്കൂള്‍ കെട്ടിടം 1948 മെയ് മാസത്തോടു കൂടി പ്രവര്‍ത്തനസജ്ജമായി. ബഹു ബല്‍ത്താസറച്ചന്‍ പ്രഥമഹെഡ്മാസ്റ്ററായി ചാര്‍ജ്ജെടുത്തു.1948 മെയ് മാസം 19 ന് ഒന്നാമത്തെ വിദ്യാര്‍ത്ഥിയായി മണ്ണനാല്‍ എം വി ജോസഫിനെ പ്രവേശിപ്പിച്ചു. ബഹുമാന്യരായ പി ജെ മാത്യൂ പള്ളിപ്പുറത്തുശ്ശേരി, കെ എം മാത്യു കുന്നപ്പള്ളി,ടി ഉലഹന്നാന്‍,വി എം അഗസ്റ്റിന്‍എന്നീ അദ്ധ്യാപകരുടെ ശിക്ഷണത്തില്‍ 44 ആണ്‍കുട്ടികള്‍ വീതമുള്ള 2 ഡിവിഷനുകളോടു കൂടി നാലാം ഫോറം പ്രവര്‍ത്തനമാരംഭിച്ചു. 1949 ല്‍ മിഡില്‍ സ്കൂള്‍ വിഭാഗം ആരംഭിച്ചു. 1951 മാര്‍ച്ചില്‍ ആദ്യബാച്ച് എസ് എസ് എല്‍ സി പരീക്ഷയെഴുതി.കറിക്കാട്ടൂരിലെ ജനങ്ങളുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ച് അന്നത്തെ മാനേജരായിരുന്ന ബഹു ലിബേരിയൂസച്ചന്റെയും ഹെഡ് മാസ്റ്റര്‍ വി ജെ ഇമ്മാനുവല്‍ നെടും തകിടിയുടെയും നേതൃത്വത്തില്‍ സ്കൂളിന്റെ രജതജൂബിലി അത്യാഘോഷപൂര്‍വ്വം കൊണ്ടാടി. ഹൈസ്കൂള്‍ വിഭാഗത്തിന് ആധുനിക സൗകര്യങ്ങളോടു കടിയ ഒരു കെട്ടിടം നിര്‍മ്മിക്കണമെന്ന് മാനേജ്മെന്റും നാട്ടുകാരും തീരുമാനിക്കുകയും 1992 ല്‍ കെട്ടിടനിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. മൂന്നു നിലകളുള്ള അതിമനോഹരമായ കെട്ടിടം 1995-ല്‍ പൂര്‍ത്തീകരിച്ചു. 1998-ല്‍ അന്നത്തെ മാനേജരായിരുന്ന ഫാ. എയ്ഡന്‍ കുളത്തിനാലിന്റെയും ഹെഡ് മാസ്റ്ററായിരുന്ന ശ്രീ. കെ. എം. ജോണിന്റെയും റവ. ഫാ. ജോര്‍ജ്ജ് വയലില്‍ കളപ്പുരയ്ക്കലിന്റെയും നേതൃത്വത്തില്‍ സ്ക്കൂളിന്റെ സുവര്‍ണ്ണ ജൂബിലി വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. കേരളാ ഗവണ്‍മെന്റ് 1997 ല്‍ സ്കൂളുകളോടനുബന്ധിച്ച് +2 കോഴ്സുകള്‍ ആരംഭിക്കുവാനുള്ള തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ തന്നെ +2 അനുവദിപ്പിക്കാനുള്ള ശ്രമം കറിക്കാട്ടൂരും ആരംഭിച്ചു. അന്നത്തെ മാനേജരായിരുന്ന ഫാ. ജോര്‍ജ് വയലില്‍ കളപ്പുരയുടെ നിരന്തരപരിശ്രമത്തിന്റെ ഫലമായി രണ്ടായിരാമാണ്ടില്‍ +2 കോഴ്സിന് അനുവാദം ലഭിക്കുകയും ഓഗസ്റ്റ് മാസം ഏഴാം തിയതി ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തു. പ്രഥമ പ്രിന്‍സിപ്പാളായി റവ.ഫാ.ജോസ് ആനിത്തോട്ടം ചാര്‍ജെടുത്തു. സ്കൂളിന്റെ വര്‍ത്തമാനകാല പുരോഗതിയുടെ അടിസ്ഥാനശിലകളായി നില കൊള്ളുന്ന റവ.ഫാ.ടോമി നെല്ലുവേലിയുടെയും ശ്രീ ജോസ് ജോസഫിന്റെയും ദീര്‍ഘവീക്ഷണത്തോടു കൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ സ്കൂളിനെ പുരോഗതിയിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നു. സ്കൂളിന്റെ സമഗ്രമായ പുരോഗതിയില്‍ സര്‍വ്വാത്മനാ സഹകരിക്കുകയും സഹായിക്കുകയും ചെയ്യുന്ന സ്കൂള്‍ മാനേജര്‍ റവ.ഫാ.ജോസഫ് മണ്ണാപറമ്പിലിന്റെയും പി.റ്റി.എ പ്രസിഡന്റ് ശ്രീ ടോമി ഇളംതോട്ടത്തിന്റെയും സേവനങ്ങള്‍ വില മതിക്കാനാകാത്തതാണ്. ഈ അക്ഷരദേവാലയത്തിന്റെ നാമധാരിയായ ചാവറയച്ചന്റെ സ്വര്‍ഗ്ഗീയമാധ്യസ്ഥവും അദൃശ്യസാന്നിധ്യവും വഴി ഈ കലാലയം ഉത്തരോത്തരം പുരോഗതിയിലേക്ക് കുതിക്കുകയാണ്.കലാ കായിസാംസ്കാരികആധ്യാത്മീകരാഷ്ട്രീയരംഗങ്ങളില്‍ കതിര്‍കനമുള്ള വളരെ അധികം പ്രതിഭകള്‍ക്ക് ജന്മം കൊടുത്തു കൊണ്ട് നാടിന്റെ ദീപശിഖയായി ഈ സരസ്വതീ ക്ഷേത്രം നില കൊള്ളുന്നു. ഹെഡ് മാസ്റ്റര്‍ 1 റവ.ഫാ.ബല്‍ത്താസര്‍ 6-5-1948 2
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.483953" lon="76.771839" zoom="18" width="350" height="350" selector="no" controls="none">
9.483911, 76.771833, CCM KARIKKATTOOR </googlemap>