എന്റെ നാട്

1962-ൽ തുവ്വൂർ പഞ്ചായത്ത് രൂപീകരിച്ചു. 1963 ഡിസംബർ 27-ന് നടന്ന പഞ്ചായത്തിന്റെ ആദ്യത്തെ തെരഞ്ഞെടുപ്പിൽ ടി.മുഹമ്മദ് (കുഞ്ഞാപ്പു ഹാജി) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.പഴയ വള്ളുവനാട് താലൂക്കിലെ തുവയൂർ എന്ന സ്ഥലമാണ് തുവ്വൂർ ആയി മാറിയതെന്നാണ് പറയപ്പെടുന്നത്. ആമപ്പൊയിൽ സ്കൂൾ അധ്യാപകനായിരുന്ന വളക്കോട്ടിൽ നാരായണൻ മാസ്റ്റർ ഈ പഞ്ചായത്തിലെ പ്രധാന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. 1912-ൽ തുവ്വൂർ അധികാരിയായിരുന്ന കുരിയാടി നാരായണൻ നായർ പഞ്ചായത്തിലെ ആദ്യത്തെ സ്കൂൾ (ഇന്നത്തെ തറക്കൽ യു.പി.സ്കൂൾ) സ്ഥാപിച്ചു. ടിപ്പു സുൽത്താന്റെ കാലഘട്ടത്തിലാണ് പഞ്ചായത്തിലെ ആദ്യകാല റോഡുകൾ നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. സ്റ്റേറ്റ് ഹൈവെയാണ് പഞ്ചായത്തിലെ പ്രധാന റോഡ്. പഞ്ചായത്തിലൂടെ റയിൽവേ പാതയും കടന്ന് പോകുന്നുണ്ട്. എസ്.എച്ച്396 പഞ്ചായത്തിലൂടെ കടന്നുപോകുന്നു. കൂടാതെ ഷൊർണ്ണൂർ-നിലമ്പൂർ റെയിൽപ്പാതയും മൂന്നര കിലോമീറ്റർ തുവ്വൂർ പഞ്ചായത്തിലൂടെ കടന്നു പോകുന്നു. പഞ്ചായത്തിന്റെ തെക്ക്-വടക്ക് അതിരുകളെ ബന്ധിപ്പിച്ചുകൊണ്ട് ടിപ്പുസുൽത്താൻ റോഡ് 9 കിലോമീറ്റർ ദൈർഘ്യത്തിൽ നീണ്ടു കിടക്കുന്നു.എന്നിവയാണ് ഇവിടുത്തെ പ്രധാന ആരാധനാലയങ്ങൾ.ആരാധനാലയങ്ങൾ.